ഇൻജക്ഷൻ, ഗ്ലുക്കോസ് തുടങ്ങിയവ കയറ്റിയാൽ നോമ്പ് മുറിയുമോ..?
നോമ്പ് മുറിയുന്ന കാര്യങ്ങൾ നിരവധിയാണ്. ആധുനിക യുഗത്തിൽ ഇത്തരം കാര്യങ്ങൾക്ക് പ്രസക്തി കൂടും. റമളാൻ മാസത്തിൽ പലരും ചോദിക്കുന്ന സംശയങ്ങളിൽ ഒന്നാണ് ഞരമ്പിലേക്ക് ഇഞ്ചക്ഷൻ ചെയ്യൽ കൊണ്ട് നോമ്പ് മുറിയുമോ..? കാരണം
പ്രമേഹം പോലോത്ത രോഗങ്ങളുള്ളതിനാൽ ഇന്ന് പലർക്കും പകൽ സമയത്ത് പോലും ഇഞ്ചക്ഷൻ ആവശ്യമായി വരാറുണ്ട് ...
ഇമാം ഇബ്നു ഹജർ ഹൈതമി (റ) എഴുതുന്നു: ജൗഫ് (ഉള്ള്) എന്ന് പറയുന്ന ഒന്നിലേക്ക് തടിയുള്ള വല്ലതും പ്രവേശിച്ചാൽ നോമ്പ് മുറിയും ജൗഫില്ലാത്തതിനാൽ തണ്ടൻകാലിന്റെ മജ്ജയിലേക്കോ മാംസത്തിലേക്കോ വല്ലതും പ്രവേശിച്ചാൽ നോമ്പ് മുറിയുകയില്ല ... (തുഹ്ഫ:3/401)
വ്രതത്തിലായിരിക്കെ ഇൻജക്ഷൻ എടുക്കുന്നതിന്ന് വിരോധമില്ല. കാരണം ശരീരത്തിലെ സാധാരണ ദ്വാരങ്ങളിലൂടെ എന്തെങ്കിലും അകത്ത് പ്രവേശിക്കുന്നത് കൊണ്ട് മാത്രമേ വ്രതം മുറിയുകയുള്ളൂ. ഇൻജക്ഷൻ പോലെതന്നെയാണ് മുറിവുകളിൽ മരുന്നു വെക്കുന്നതും...
എന്നാൽ, ഒരാൾ വിശപ്പും ദാഹവും, നോമ്പിന്റെ ക്ഷീണവും അറിയാതിരിക്കാൻ എന്തെങ്കിലും മരുന്ന് കുത്തിവെക്കുകയാണെങ്കിൽ അത് നോമ്പിന്റെ ആത്മാവിന്ന് തന്നെ കളങ്കമേൽപ്പിക്കുന്നതാണ്. അത് നിഷിദ്ധമാകുന്നു...
Post a Comment