ഖുത്വുബ നടന്നുകൊണ്ടിരിക്കെ പള്ളിയിൽ കയറിയ ആൾക്ക് സുന്നത്ത് നിസ്കരിക്കാൻ പറ്റുമോ ?

ഖുത്വുബ നടന്നുകൊണ്ടിരിക്കെ പള്ളിയിൽ പ്രവേശിച്ച ആൾ (അയാൾക്ക് ഖുതുബ കേൾക്കാൻ സാധിക്കുന്നില്ല എങ്കിൽ പോലും അയാൾ ജുമുഅ നിർബന്ധമില്ലാത്ത ആളാണെങ്കിൽ പോലും) സുന്നത്തോ ഫർളോ ആയ നിസ്കാരങ്ങൾ നിർവഹിക്കുന്നത് ശക്തമായ (ഹറാമിനോട് അടുത്ത) കറാഹത്താണ്.
എന്നാൽ അയാൾക്ക് തഹിയ്യത്ത് നിസ്കാരം നിർവഹിക്കാവുന്നതാണ്. മാത്രമല്ല അത് സുന്നത്ത് കൂടിയാണ്.
തഹിയ്യത്ത് നിസ്കാരം തന്നെ നിസ്കരിക്കാൻ നിന്നാൽ ഇമാമിനോട് കൂടെയുള്ള തക്ബീറത്തുല്ലി ഇഹ്റാം നഷ്ടപ്പെടും എങ്കിൽ കറാഹത്താണ്.
ഫത്ഹുൽ മുഈൻ പറയുന്നത് കാണുക
 👇
ﻭﺗﻜﺮﻩ ﺗﺤﺮﻳﻤﺎ ﻭﻟﻮ ﻟﻤﻦ ﻟﻢ ﺗﻠﺰﻣﻪ اﻟﺠﻤﻌﺔ ﺑﻌﺪ ﺟﻠﻮﺱ اﻟﺨﻄﻴﺐ ﻋﻠﻰاﻟﻤﻨﺒﺮ: ﻭﺇﻥ ﻟﻢ ﻳﺴﻤﻊ اﻟﺨﻄﺒﺔ ﺻﻼﺓ ﻓﺮﺽ ﻭﻟﻮ ﻓﺎﺋﺘﺔ ﺗﺬﻛﺮﻫﺎ اﻵﻥ ﻭﺇﻥ ﻟﺰﻣﺘﻪ ﻓﻮﺭا ﺃﻭ ﻧﻔﻞ ﻭﻟﻮ ﻓﻲ ﺣﺎﻝ اﻟﺪﻋﺎء ﻟﻠﺴﻠﻄﺎﻥ ﻭاﻷﻭﺟﻪ ﺃﻧﻬﺎ ﻻ ﺗﻨﻌﻘﺪ ﻛﺎﻟﺼﻼﺓ ﺑﺎﻟﻮﻗﺖ اﻟﻤﻜﺮﻭﻩ ﺑﻞ ﺃﻭﻟﻰ.
ﻭﻳﺠﺐ ﻋﻠﻰ ﻣﻦ ﺑﺼﻼﺓ ﺗﺨﻔﻴﻔﻬﺎ ﺑﺄﻥ ﻳﻘﺘﺼﺮ ﻋﻠﻰ ﺃﻗﻞ ﻣﺠﺰﺉ ﻋﻨﺪ ﺟﻠﻮﺳﻪ ﻋﻠﻰ اﻟﻤﻨﺒﺮ.
ﻭﻛﺮﻩ ﻟﺪاﺧﻞ ﺗﺤﻴﺔ ﻓﻮﺗﺖ ﺗﻜﺒﻴﺮﺓ اﻹﺣﺮاﻡ ﺇﻥ ﺻﻼﻫﺎ ﺇﻻ ﻓﻼ ﺗﻜﺮﻩ ﺑﻞ ﺗﺴﻦ ﻟﻜﻦ ﻳﻠﺰﻣﻪ ﺗﺨﻔﻴﻔﻬﺎ ﺑﺄﻥ ﻳﻘﺘﺼﺮ ﻋﻠﻰ اﻟﻮاﺟﺒﺎﺕ ﻛﻤﺎ ﻗﺎﻟﻪ ﺷﻴﺨﻨﺎ

തഹിയ്യത്ത് നിസ്കാരം ആ സമയത്ത് സുന്നത്താണ് എന്നതിന് താഴെ കൊടുത്ത ഹദീസാണ് തെളിവ്.

عن جَابِرِ بْنِ عَبْدِ اللهِ رضي الله عنهما، قَالَ: (جَاءَ سُلَيْكٌ الْغَطَفَانِيُّ يَوْمَ الْجُمُعَةِ، وَرَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَخْطُبُ، فَجَلَسَ، فَقَالَ لَهُ: يَا سُلَيْكُ، قُمْ فَارْكَعْ رَكْعَتَيْنِ، وَتَجَوَّزْ فِيهِمَا، ثم قال: إِذَا جَاءَ أَحَدُكُمْ يَوْمَ الْجُمُعَةِ، وَالْإِمَامُ يَخْطُبُ، فَلْيَرْكَعْ رَكْعَتَيْنِ، وَلْيَتَجَوَّزْ فِيهِمَا).

 هذه الأحاديث كلها صريحة في الدلالة لمذهب الشافعي وأحمد وإسحاق وفقهاء المحدثين: أنه إذا دخل الجامع يوم الجمعة والإمام يخطب: استُحِبَّ له أن يصلي ركعتين تحية المسجد، ويُكرَه الجلوس قبل أن يصليهما، وأنه يُستحَبُّ أن يتجوَّز فيهما ليسمع بعدهما الخطبة " انتهى "شرح النووي على صحيح مسلم " (6/ 164).