പാവപ്പെട്ടവർക്ക് നൽകുന്ന സഹായ ധനങ്ങൾ (വിവാഹം, വീടുപണി, ചികിത്സ തുടങ്ങിയവക്ക്) സകാത്തായി കരുതാമോ? വാങ്ങുന്നവർ സകാത്താണെന്ന് അറിയേണ്ടതുണ്ടോ?


ഉടമ നേരിട്ടോ വക്കീൽ മുഖേനയോ സകാത്തിനവകാശപ്പെട്ട വർക്ക് സകാത്ത് നൽകുന്ന സമയം ഇതെന്റെ സകാത്താണെന്ന് പറഞ്ഞില്ലെങ്കിലും ഒന്നും പറയാതിരുന്നാലും സകാത്തായി വീടുമെന്ന് ശറഹുൽ മുഅദ്ദബ് 6.252 ൽ കാണുന്നു. ഇതിൽ നിന്നും വാങ്ങുന്നവൻ സകാത്താണെന്നറിഞ്ഞില്ലെങ്കിലും നൽകുന്നവൻ സകാത്താന്നെന്ന് കരുതി കൊടുത്താൽ മതിയാകുമെന്ന് മനസ്സിലാക്കാമല്ലോ.