മരിച്ച പിതാവിന്റെ കച്ചവടം മകന്‍ ഏറ്റെടുത്താല്‍ സകാത് എങ്ങനെ കൊടുക്കണം?
ഉ: വര്‍ഷം തികയുന്നതിന് മുമ്പ് കച്ചവടക്കാരന്‍ മരിക്കുകയും തുടര്‍ന്നു മകന്‍ ആ കച്ചവടം ഏറ്റെടുത്ത് നടത്തുകയും ചെയ്താല്‍ മകന്‍ ഏറ്റെടുത്തത് മുതല്‍ ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് സകാത് കൊടുക്കേണ്ടത്. പിതാവിന്റെ കച്ചവടത്തിനു മകന്‍ സകാത് നല്‍കേണ്ടതില്ല.
കച്ചവടത്തിന് സകാത് നിര്‍ബന്ധമായിട്ടും പിതാവ് അത് നല്‍കിയിട്ടില്ലെങ്കില്‍ സകാത് വിഹിതം അവകാശികള്‍ നല്‍കല്‍ നിര്‍ബന്ധമാണ്. മകന്‍ പിതാവിന്റെ കച്ചവടം ഏറ്റെടുക്കുകയെന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് കച്ചവട സ്വത്ത് എന്ന നിലക്ക് അതില്‍ ക്രയവിക്രയം തുടങ്ങുകയെന്നതാണ്. വസ്തുക്കളുടെ അവകാശിയായാല്‍ മാത്രം പോരാ, കച്ചവടം തുടങ്ങണം.
Post a Comment