തറാവീഹ് വിഷയത്തിൽ വീണ്ടും ‘യു ടേൺ’ അടിച്ച് മുജാഹിദ് പ്രസ്ഥാനം : അണികൾ അങ്കലാപ്പിൽ

 ആശയ വൈകല്യങ്ങളിൽ മലക്കം മറിഞ്ഞ് വീണ്ടും മുജാഹിദ് വിഭാഗം. തറാവീഹ് (റമസാനിലെ പ്രത്യേക നിസ്കാരം) 20 റക്അത്തെന്ന് ഈ മാസം പുറത്തിറങ്ങിയ മുജാഹിദ് പ്രസിദ്ധീ കരണമായ അൽ ഇസ്ലാഹ് മാസിക തെളിവുകൾ ഉദ്ധരിച്ച് വ്യക്തമാക്കുന്നു.

തറാവീഹ് എട്ട് റക്അത്താണെന്ന് പ്രചരിപ്പിക്കുകയും വർഷങ്ങളോളം ഇതിന് വേണ്ടി തെളിവുകൾ ഹാജരാക്കുകയും ചെയ്ത ശേഷമാണ് മുജാഹിദ് വിഭാഗം ഇപ്പോൾ യാഥാർ ഥ്യത്തിലേക്ക് തിരിച്ചു വന്നിരിക്കുന്നത്.

അൽ ഇസ്ലാഹ് മാസികയിലെ സലഫുകളുടെ റമസാൻ എന്ന അധ്യായത്തിൽ അനസ് നദീരി എഴുതിയ വിവർത്തന ലേഖനത്തിലാണ് പുതിയ വി ശദീകരണം. പ്രവാചകർ റമസാനിൽ 20 റക്അത്ത് തറാവിഹും മൂന്ന് റക്അത്ത് വിത്റും നിസ്കരിക്കുന്നത് താൻ കണ്ടി ട്ടുണ്ടെന്ന് പ്രമുഖ സ്വഹാബിവര്യനായ ഇബ്നു അബ്ബാസ് (റ) യുടെ ശിഷ്യനായ അത്വാഇന്റെ ഉദ്ധരണി ലേഖനത്തിൽ പ്രാ ധാന്യത്തോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

രണ്ടാം ഖലീഫ ഉമർ(റ)യുടെ കാലത്ത് 20 റക്അത്താണ് തറാവീഹ് നിസ്കരിച്ചിരുന്നതെന്ന് സാഇബ് ബ്നു യസീദ് (റ) യുടെ ഉദ്ധരണിയും ലേഖനത്തി ലുണ്ട്. ജിന്ന്, മന്ത്രം, സിഹ്റ് തുടങ്ങിയ നിരവധി വിഷയങ്ങളിൽ അബദ്ധം ഏറ്റുപറഞ്ഞ് വിവിധ മുജാഹിദ് വിഭാഗങ്ങൾ പലപ്പോഴായി രംഗത്ത് വന്നിരുന്നു.
ഏതു നിലപാട് സ്വീകരിക്കണം എന്നറിയാതെ യഥാർത്ഥത്തിൽ അങ്കലാപ്പിൽ അകപ്പെട്ടിരിക്കുന്നത് മുജാഹിദ് പ്രവർത്തകരാണ്.
മുജാഹിദ് മൗലവിമാരുടെ അമ്മിക്കടിയിൽ നിന്ന് വാല് ഊരാൻ കഴിയാതെ കുടുങ്ങിയിരിക്കുകയാണ് ഇക്കൂട്ടർ.
മുജാഹിദ് ഗ്രൂപ്പുകളിൽ നേതാക്കൾക്കെതിരെ ഈ വിഷയത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
അടുത്ത ലക്കത്തിൽ ചിലപ്പോൾ തിരുത്തുവാൻ സാധ്യതയുണ്ട്.