മുജാഹിദ് ബാലുശ്ശേരിയുമായി ചാലിയത്ത് SKSSF സംവാദം ഉറപ്പിച്ചു. വ്യവസ്ഥ ഇങ്ങനെ..


മുജാഹിദ് ബാലുശ്ശേരിയുമായുള്ള സംവാദത്തിൽ നിന്ന് ഒളിച്ചോടാൻ ശ്രമിച്ച വിസ്ഡം ജിന്ന് വിഭാഗം മുജാഹിദിനെ വീണ്ടും സംവാദത്തിൽ എത്തിച്ച് എസ്.കെ.എസ്.എസ്.എഫ്.
ആദ്യം കൈമാറിയ കത്തിന് കൊടുത്ത മറുപടി വാഴക്കാട് നടക്കുന്ന സംവാദത്തിന്റെ പുരോഗതിക്ക് അനുസരിച്ച് ആവാം എന്നായിരുന്നു. തന്ത്രപരമായി സംവാദത്തിൽ നിന്ന് ഒളിച്ചോടാനുള്ള ശ്രമമായിരുന്നു ഇത്.
ഇതോടെ പരസ്യമായി എസ്.കെംഎസ്.എസ്.എഫ് അങ്ങാടിയിൽ ബോർഡ് വച്ചു. സോഷ്യൽ മീഡിയ വഴി ഇത് എല്ലായിടത്തും പരന്നതോടെ ജിന്ന് മുജാഹിദ് സംവാദത്തിന് നിർബന്ധിതരായി.
വിടാതെ പിന്തുടർന്ന എസ്.കെംഎസ്.എസ്.എഫ് വീണ്ടും കത്ത് നൽകി.
അവസാനം സംവാദത്തിന് തയ്യാറാണെന്നും വ്യവസ്ഥ എഴുതിത്തരണമെന്നും ആവശ്യപ്പെട്ട് വിസ്ഡം കത്ത് നൽകി.
ഏറ്റവും ഒടുവിൽ SKSSF വ്യവസ്ഥ എഴുതി നൽകി.

എസ്കെഎസ്എസ്എഫ് വ്യവസ്ഥ എഴുതി നൽകിയ കത്തിന്റെ പൂർണ്ണരൂപം താഴെ 


വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കരുവൻതിരുത്തി, ചാലിയം യൂണിറ്റ് പ്രസിഡന്റ്, സെക്രട്ടറി മറ്റു ഭാരവാഹികൾ അറിയേണ്ടതിലേക്ക് SKSSF ചാലിയം ബീച്ച് യുണിറ്റ് അറിയിക്കുന്നത്.

16/03/2023ന് നിങ്ങൾ നൽകിയ കത്തിൽ നിങ്ങൾ സംവാദത്തിന് തയ്യാറാണെന്നും,
സംവാദവ്യവസ്ഥ എഴുതിത്തന്നാൽ മതിയെന്നും അറിയിച്ചതിൽ സന്തോഷം.

സംവാദ വ്യവസ്ഥ :
വിഷയം :
തൗഹീദ്, ശിർക്ക്

B-സുന്നി വാദം:-
അമ്പിയാക്കൾ, ഔലിയാക്കൾ തുടങ്ങിയ മഹാന്മാരോട് (ജിന്ന്, മലക്ക് ഉൾപ്പെടെ) മറഞ്ഞ വഴിയിൽ സഹായം ചോദിക്കലും ഗുണം പ്രതീക്ഷിക്കലും
ശിർക്കല്ല.


C-പ്രമാണം:-

1 - ഖുർആൻ
2 - ഹദീസ്
3 - ഇജ്മാഅ്
4-ഖിയാസ്

മറുവിഭാഗം
ആവശ്യപ്പെട്ടാൽ ഒരു വിഭാഗം ഉദ്ധരിക്കുന്ന തെളിവുകൾ മധ്യസ്ഥന്മാർ മുഖേന കാണിച്ചു കൊടുക്കേതാണ്.

D-സംവാദ ഘടന

1- വിഷയാവതരണം 20 മിനുട്ട് വീതം. ആദ്യ വിഷയാവതാരകർ ആരെന്ന് നറുക്കിട്ട്തീരുമാനിക്കും. തുടർന്ന് മറുവിഭാഗം വിഷയമവതരിപ്പിക്കും. 

2 - ചോദ്യോത്തരം. ആദ്യം വിഷയമവതരിപ്പിച്ചവരോട് രണ്ടാമത് വിഷയമവതരിപ്പിച്ചവർ ചോദ്യങ്ങൾ ചോദിക്കുക. അതിന് മറുവിഭാഗം മറുപടി പറയുക. പിന്നീട് തിരിച്ചും

ചോദ്യോത്തരം നടത്തുക. 3 - മൂന്ന് മിനുട്ട് ചോദ്യം അഞ്ച് മിനുട്ട് ഉത്തരം എന്ന വിധത്തിൽ ആകെ 10 വീതം ചോദ്യോത്തരങ്ങൾ

4 - അവസാനം 10 മിനുട്ട് വീതം അവലോകനം 5 - ആദ്യ അവലോകനം നറുക്കെടുപ്പിലൂടെ തീരുമാനിക്കുന്നതാണ്.

6 - സ്റ്റേജിൽ പത്തു വീതം പണ്ഡിതൻമാർ

7. ഇരുവിഭാഗത്തിൽ നിന്നും 75 വീതം സദസ്യർ 8 - 10 + 10 വളണ്ടിയർമാർ

9. ക്യാമറ & ലൈവ് ടീം 8 + 8

10 - ഓരോ മധ്യസ്ഥൻ

11- മധ്യസ്ഥരുടെ തീരുമാനപ്രകാരം നിസ്ക്കാരത്തിനും, ഭക്ഷണത്തിനും 
1 മണിക്കൂർ ഇടവേള ഉണ്ടായിരിക്കും.

12 - സംവാദത്തിന് വേണ്ടി വരുന്ന (ഓഡിറ്റോറിയം, ലൈറ്റ്&സൗണ്ട്, etc...) പൊതുവായ ചെലവുകൾ ഇരുവിഭാഗം തുല്യമായി വഹിക്കേതാണ്.