റബീഉൽ അവ്വൽ മാസത്തിലെ മൂന്നാമത്തെ വെള്ളിയാഴ്ച്ച
✍🏼തന്റെ ഇഷ്ടദാസന്മാരുടെ ഹൃദയങ്ങൾ പ്രഭാപൂരിതമാക്കിയ പ്രകാശത്തിന്റെ ഉടമയായ അല്ലാഹുﷻവിനാണ് സർവ്വസ്തുതിയും.
പങ്കുകാരില്ലാത്ത ഏകനായ അല്ലാഹു ﷻ മാത്രമേ ഇലാഹായുളളൂ എന്ന് ഞാൻ സാക്ഷ്യപ്പെടുത്തുന്നു. തീർച്ചയായും മുഹമ്മദ് നബി ﷺ അവന്റെ അടിമയും റസൂലുമാണെന്ന് ഞാൻ സാക്ഷ്യപ്പെടുത്തുന്നു.
ഉന്നത പദവിയിലേക്ക് കോണിയാകും വിധത്തിലുള്ള ഗുണം നബി മുഹമ്മദ് ﷺ യിലും കുടുംബത്തിലും അല്ലാഹു ﷻ ചെയ്യുമാറാവട്ടെ..,
*_ജനങ്ങളെ..,_*
അല്ലാഹുﷻവിനോട് ഭക്തി പ്രകടിപ്പിച്ചു ജീവിക്കുവാൻ നിങ്ങളോടും എന്നോടും ഞാൻ ഉപദേശിക്കുന്നു.
ആദമിന്റെ മകനെ.., നിന്റെ പരമ്പര മരണപ്പെട്ടവരിൽ നീണ്ട വേരുള്ളതായിട്ടുണ്ട്. വർഷങ്ങളുടെ നാശങ്ങൾ നിന്റെ ശരീരത്തെ സ്പർശിച്ചു. അതിനാൽ അത് ദ്രവിച്ചതായിത്തീർന്നു. നീ നിന്റെ അത്യാഗ്രഹത്തിൽ ഉറച്ചിരിക്കുന്നു. അല്ലാഹുﷻവിലേക്ക് നിന്നെ അടുപ്പിക്കുന്ന നന്മകളിൽ നിന്നും നീ ഓടിയകലുന്നു. എത്തിക്കാൻ കഴിയാത്തതിനെ ഭൗതിക ലോകത്ത് നിന്നും നീ തേടുന്നു. ജീവിതത്തിൽ നിന്നും നീ ഉടമയാക്കാത്തതിനെ നീ ദൃഢപ്പെടുത്തുന്നു. അല്ലാഹു ﷻ നിനക്കു നൽകിയ ഭക്ഷണ വിഹിതം നീ ഉറപ്പിക്കുന്നില്ല.
മുന്നറിവ് നൽകിയതിനാൽ നീ പാപത്തെ തൊട്ട് അകലുന്നവനല്ല. ഉപദേശം നിനക്ക് ഉപകരിക്കുന്നില്ല. മരണത്തിലേക്കുള്ള ക്ഷണം നീ കേൾക്കുന്നില്ല. നിശ്ചയം നീ സ്ഥിരമായി ജീവിക്കുമെന്ന പോലെയുണ്ട്. ഒരിക്കലും മറവ് ചെയ്യപ്പെടാത്തവനെന്ന പോലെ.
നിനക്കു വാർദ്ധക്യം ബാധിക്കുന്നതും, രോഗം നിന്നെ തളർത്തുന്നതും ഞാൻ കാണുന്നു. അങ്ങിനെ നീ പ്രയാസപ്പെടുന്നവനും ഭാരമേറിയവനുമാകുന്നു. അതോടെ ഇതാ പറയപ്പെടുന്നു. ഇന്നാലിന്ന മനുഷ്യനെ വിപത്തുകൾ പിടികൂടിയിരിക്കുന്നു. ഇന്ന് രോഗം ബാധിച്ചിരിക്കുന്നു. അതോടെ നിന്നിൽ നന്മ ഉദ്ദേശിക്കുന്നവൻ നിന്നെ സന്ദർശിക്കുന്നു, നീ കാര്യം നിർവഹിച്ചു കൊടുത്തവർ നിന്റെ കാര്യം നിർവഹിച്ചു തരുന്നു.
അങ്ങിനെ നിന്റെ അവസ്ഥ കൂടുതൽ മോശമായാൽ, ആഗ്രഹങ്ങൾ ചുരുങ്ങിക്കഴിഞ്ഞാൽ, മലക്കിലേക്കും ആത്മാവിലേക്കും നീ കണ്ണും നട്ട് നോക്കുന്നവനായാൽ, മരണത്തിന്റെ വിഷമങ്ങളിൽ അകപ്പെട്ട ഹൃദയത്തിലേക്കും, വിഷമത്താൽ വിയർക്കുന്ന നെറ്റിത്തടത്തിലേക്കും, നന്മകളിൽ കുറവ് വരുത്തിയതിനാലും, തിന്മകളിൽ പരിധി വിട്ടതിനാലും ഒഴുകുന്ന കണ്ണുനീരിലേക്കും, നീ വീക്ഷിക്കുന്നവനായാൽ അത് ഗുരുതരമായ അവസ്ഥയായിരിക്കും.
അങ്ങിനെ നിന്റെ അവയവങ്ങൾ നിശ്ചലമാവുകയും, അട്ടഹസിക്കുകയും, കരയുകയും ചെയ്യുന്നവരിലേക്ക് ചലനങ്ങൾ നീങ്ങുകയും ചെയ്താൽ, ഖബറുകളിൽ പ്രവേശിപ്പിക്കപ്പെടേണ്ടവർക്ക് വേണ്ട ഒരുക്കങ്ങൾ നിന്നിൽ പൂർത്തീകരിക്കപ്പെടുകയായി. ഏകാന്ത ഭവനത്തിലേക്കുള്ള വാഹനത്തിൽ നീ ചുമക്കപ്പെടുകയായി. കൂട്ടുകാരിൽ നിന്നും അകന്ന ഒരു വീട്ടിൽ നീ താമസിപ്പിക്കപ്പെടുകയായി അന്ത്യദിനം അതിന്റെ ഭീകരതകളോടെ പ്രത്യക്ഷപ്പെടുന്നത് വരെ നീ അതിൽ അവശേഷിപ്പിക്കപ്പെടുന്നതായിരിക്കും.
എത്രയെത്ര വ്യക്തികളാണ് നന്മകൾ കൊണ്ട് ത്രാസ് ഭാരം തൂങ്ങിയതിനാൽ സന്തുഷ്ടരാവുന്നത്. എത്രയെത്ര വ്യക്തികളാണ് നന്മകൾ കുറഞ്ഞതിനാൽ പല്ലിളിക്കുന്നവരാകുന്നത്. പ്രഭാതത്തിലും
പ്രദോഷത്തിലും ഭീകരമായ നരക വിപത്തുകളിലേക്ക് പോകുന്നവരാകുന്നത്.
തല താഴ്ത്തിയിരിക്കുന്ന അശ്രദ്ധരേ ഈ കാര്യങ്ങളെ നിങ്ങൾ അംഗീകരിക്കുന്നില്ലെ? എങ്കിൽ എന്തു കൊണ്ടാണ് അത് നിങ്ങളെ ഭയപ്പെടുത്താത്തത്? ആകാശ ഭൂമികളുടെ രക്ഷിതാവ് തന്നെയാണ് സത്യം. നിങ്ങളെ ഭയപ്പെടുത്തപ്പെടുന്ന കാര്യം നിങ്ങൾ സംസാരിക്കുന്ന പോലെ യാഥാർത്ഥ്യമാണ്. അല്ലാഹു ﷻ നമ്മെ നിഷ്കളങ്ക വിശ്വാസത്തിന്റെ ഉടമകളാക്കട്ടെ, ആമീൻ
*ജീവിച്ചിരിക്കുന്നവനും എന്നെന്നും നിലനിൽക്കുന്നവനുമായ അല്ലാഹുﷻവിന്റെ വചനം :*
*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*
*فَلَوْلَا إِذَا بَلَغَتِ الْحُلْقُومَ ﴿٨٣﴾ وَأَنتُمْ حِينَئِذٍ تَنظُرُونَ ﴿٨٤﴾ وَنَحْنُ أَقْرَبُ إِلَيْهِ مِنكُمْ وَلَـٰكِن لَّا تُبْصِرُونَ ﴿٨٥﴾ فَلَوْلَا إِن كُنتُمْ غَيْرَ مَدِينِينَ ﴿٨٦﴾ تَرْجِعُونَهَا إِن كُنتُمْ صَادِقِينَ ﴿٨٧﴾*
*(എന്നാല്‍ ആത്മാവ് തൊണ്ടക്കുഴിയിലെത്തുമ്പോള്‍ തത്സമയം നിങ്ങള്‍ നോക്കിക്കൊണ്ടിരുന്നിട്ടും എന്തുകൊണ്ട് പ്രതിരോധിക്കുന്നില്ല. അയാളെ സംബന്ധിച്ച് നിങ്ങളെക്കാള്‍ സമീപസ്ഥന്‍ നാമാണ്; പക്ഷേ, നിങ്ങളത് ഗ്രഹിക്കുന്നില്ല. എന്നാല്‍ അല്ലാഹുﷻവിന് കീഴ്‌പെട്ടവരല്ലെങ്കില്‍ ആ ആത്മാവ് എന്തുകൊണ്ട് തിരിച്ചെടുക്കുന്നില്ല? -സത്യവാദികളാണ് നിങ്ങളെങ്കില്‍)*
*(അൽ വാഖിഅ 83_87)*
*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*
*يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾*
*സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്‍മങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു.*
*📍രണ്ടാമത്തെ ഖുതുബ*
ഉദാരനും ആരാധ്യനുമായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.
കരുണാനിധിയും സ്തുതിക്കപ്പെടുന്നവനുമായ അല്ലാഹു ﷻ മാത്രമേ ആരാധ്യനുള്ളൂ എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. പ്രസവിക്കപ്പെട്ടവരിൽ ഏറ്റവും പവിത്രതയുള്ള മുഹമ്മദ് നബി ﷺ അല്ലാഹുﷻവിന്റെ ദൂതനും അടിമയുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.
സുജൂദിൽ കിടന്ന് മലക്ക് തസ്ബീഹ് ചൊല്ലുന്ന കാലത്തോളം അല്ലാഹു ﷻ മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും ഗുണം ചെയ്യട്ടെ.
*_ജനങ്ങളെ..,_*
നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കേണ്ട വിധം സൂക്ഷിക്കുക. അവൻ നിർബന്ധമാക്കിയ കാര്യങ്ങൾ നിർവഹിക്കുന്നതിലേക്ക് ധൃതിപ്പെടുക. നിശ്ചയം അല്ലാഹു ﷻ തന്റെ സ്വന്തം സത്ത കൊണ്ട് ആരംഭിച്ച്, അവന്റെ പരിശുദ്ധിയെ വാഴ്ത്തി തസ്ബീഹ് ചൊല്ലുന്ന അവന്റെ മലക്കുകളെ രണ്ടാമതായി പറഞ്ഞ് തന്റെ സൃഷ്ടികളിൽ നിന്നും വിശ്വാസികളെ "ഓ" എന്ന് അഭിസംബോധന ചെയ്ത് വിളിച്ച് അവൻ ഒരു കാര്യം പ്രവർത്തിക്കാൻ നിങ്ങളോട് കൽപിച്ചിട്ടുണ്ട് എന്ന വസ്തുത നിങ്ങൾ അറിയുക.
അല്ലാഹു ﷻ പറഞ്ഞു : നിശ്ചയം അല്ലാഹുﷻവും അവന്റെ മലക്കുകളും അവന്റെ പ്രവാചകന്റെ (ﷺ) മേൽ സ്വലാത്ത് ചൊല്ലുന്നു അതിനാൽ "ഓ" സത്യവിശ്വാസികളെ, നിങ്ങൾ അദ്ദേഹത്തിന്റെ മേൽ സ്വലാത്തും സ്വലാമും ചൊല്ലുക.
അല്ലാഹുﷻവേ, നീ നിന്റെ പ്രവാചകനും ഞങ്ങളുടെ നേതാവുമായ മുഹമ്മദ് നബിﷺയുടെ മേൽ ഗുണവും രക്ഷയും ചൊരിയേണമേ, ആ പ്രവാചകന്റെ കയ്യിൽ വെച്ച് ചരൽക്കല്ല് തസ്ബീഹ് ചൊല്ലിയിരിക്കുന്നു. അവിടത്തെ വിരലുകൾക്കിടയിൽ നിന്നും ജലം ഉറവെടുത്തിരിക്കുന്നു.
സന്മാർഗ്ഗം സിദ്ധിച്ച് അവിടത്തെ പിൻഗാമികളിൽ ആദ്യത്തവരും മാർഗ്ഗദർശനം നൽകുന്ന നേതാക്കളിൽ ഉത്തമരും ആയവരേ തൊട്ട് നീ തൃപ്തിപ്പെടേണമേ. അദ്ദേഹം അനുകമ്പയുള്ള ഇമാമും
വിശ്വാസികളുടെ നായകനുമായ അബൂബക്കർ സിദ്ദീഖ് (റ) ആകുന്നു.
അല്ലാഹുﷻവെ, സഹപാഠികളിൽ ബഹുമാനമർഹിക്കുന്ന ഇമാമിനെ തൊട്ടും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നായകനായ ഉമർബ്നുൽ ഖത്ത്വാബ്(റ)വിനെ.
പെൺമക്കളുടെ ഭർത്താവിനെയും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നേതാവായ ഉസ്മാനുബ്നു അഫ്ഫാൻ (റ)എന്നവരെ.
അല്ലാഹുﷻവെ, അൽഭുതങ്ങൾ വെളിവാക്കിയവരെ നീ തൃപ്തിപ്പെടേണമേ. അതായത് വിശ്വാസികളുടെ നേതാവായ അലിയ്യുബ്നു അബീത്വാലിബ്(റ)വിനെ. നബിﷺയുടെ രണ്ട് പിതൃസഹോദരന്മാരായ ഹംസ(റ), അബ്ബാസ്(റ) എന്നിവരെ നീ തൃപ്തിപ്പെടേണമേ, നിന്റെ പ്രവാചകന്റെ അവശേഷിക്കുന്ന സ്വഹാബാക്കളെ തൊട്ടും നീ തൃപ്തിപ്പെടേണമേ.
അല്ലാഹുﷻവെ, വിശ്വാസികൾക്കും വിശ്വാസിനികൾക്കും മുസ്ലിംകൾക്കും മുസ്ലിമത്തുകൾക്കും നീ പൊറുത്ത് കൊടുക്കേണമേ. അവരിൽ നിന്നും ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും, നിശ്ചയം നീ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നവനാണ്. ആവശ്യങ്ങൾ വീട്ടുന്നവനെ അവരുടെ മണ്ണിനെ നീ നന്നാക്കേണമേ, അവരുടെ അഭയ കേന്ദ്രം സ്വർഗ്ഗവും ആക്കേണമേ..
അല്ലാഹുﷻവെ, ഞങ്ങൾക്ക് ദുനിയാവിൽ നല്ലതിനെയും ആഖിറത്തിൽ നല്ലതിനേയും നീ നൽകേണമേ, നരകശിക്ഷയിൽ നിന്നും ഞങ്ങളെ കാക്കേണമേ. അല്ലാഹുﷻവെ, നരകത്തിൽ നിന്നും ഞങ്ങളെ നീ രക്ഷിക്കേണമേ. (ഇത് മൂന്നു പ്രാവശ്യം പറയണം) അല്ലാഹുﷻവെ, തീ കൊണ്ട് ഞങ്ങളെ നീ ചൂടാക്കരുതേ, നരകത്തിന്റെ വിറകിൽ നീ ഞങ്ങളെ ഉൾപ്പെടുത്തരുതേ. നിശ്ചയം നരകം മോശമായ ഭവനമാണ്. സ്ഥിരതാമസം മോശമായതും. വാസസ്ഥലം ചീത്തയായതുമാണ്.
ഞങ്ങളുടെ രക്ഷിതാവേ, നീ ഞങ്ങൾക്കും, വിശ്വാസത്തിൽ ഞങ്ങളുടെ മുൻകഴിഞ്ഞ് പോയ ഞങ്ങളുടെ സഹോദരങ്ങൾക്കും പൊറുത്ത് തരേണമേ.. വിശ്വസിച്ചവരോട് ഞങ്ങളുടെ ഹൃദയങ്ങളിൽ നീ പകയെ കുടിയിരുത്തരുതെ. ഞങ്ങളുടെ രക്ഷിതാവേ, നീ കൂടുതൽ കരുണ ചെയ്യുന്നവനും, അനുകമ്പ കാണിക്കുന്നവനുമാണ്.
നിശ്ചയം അല്ലാഹു ﷻ നീതി കൊണ്ടും നന്മ കൊണ്ടും, അടുത്തവർക്ക് ദാനം നൽകൽ കൊണ്ടും കൽപിക്കുന്നു. ചീത്തയേയും, വെറുക്കപ്പെട്ടതിനെയും, അക്രമത്തേയും അവൻ തടയുന്നു. നിങ്ങൾ ചിന്തിക്കുന്നവരാകാൻ വേണ്ടി അവൻ നിങ്ങളെ ഉപദേശിക്കുന്നു.
അല്ലാഹുﷻവിനെ സ്മരിക്കലാണ് ഏറ്റവും വലിയതായിട്ടുള്ളത്. നിങ്ങൾ പ്രവർത്തിക്കുന്നതിനെ അവൻ അറിയുന്നു.
Post a Comment