സമ്മേളനത്തോടെ മുജാഹിദ് ഔദ്യോഗിക ഗ്രൂപ്പ് വീണ്ടും പിളർപ്പിലേക്ക്.. അബ്ദുറഹ്മാൻ സലഫി സമ്മേളനത്തിൽ നിന്ന് വിട്ടുനിൽക്കും
മുജാഹിദ് ഔദ്യോഗിക ഗ്രൂപ്പിൽ വീണ്ടും ഭിന്നത രൂക്ഷം. ഹുസൈൻ മടവൂരിന്റെ വരവോടെ ഇടഞ്ഞുനിന്ന അബ്ദുറഹ്മാൻ സലഫി പക്ഷം നേരത്തെ മടവൂരിന് മെമ്പർഷിപ്പ് നൽകരുത് എന്ന് കാണിച്ച് സ്റ്റേ വാങ്ങിയിരുന്നു..
പിന്നീട് സംഘടന പുനഃസംഘടിപ്പിച്ചതിലൂടെ അബ്ദുറഹ്മാൻ സലഫിയെ നീക്കിയത് വിവാദമായിരുന്നു.
സംഘടനയിൽ നല്ല ജന പിന്തുണയുള്ള ഔദ്യോഗിക ഗ്രൂപ്പിൻറെ നെടുംതൂണായിരുന്ന സലഫി വിട്ടുനിൽക്കുന്നതോടെ അനവധി പ്രവർത്തകർ സമ്മേളനത്തിൽ നിന്ന് വിട്ടുനിൽക്കുമെന്നാണ് സൂചന.
കഴിഞ്ഞദിവസം നടത്തിയ വാർത്താ സമ്മേളനത്തിലും സലഫി ഇല്ല.
നിലവിൽ വിഘടിച്ച് നിൽക്കുന്ന ജിന്ന് വിസ്ഡം മർക്കസുദ്ദഅവ വീഭാകങ്ങൾക്ക് പുറമെ
ഔദ്യോഗിക ഗ്രൂപ്പിലെ മാത്രം അവസ്ഥയാണ് ഇത്.
സംഘടനയുടെ നയ നിലപാടുകളോട് കടുത്ത വിയോജിപ്പ അറിയിച്ചുകൊണ്ട് പ്രവർത്തകർ പരസ്യമായി രംഗത്തുണ്ട്.
കഴിഞ്ഞദിവസം സമ്മേളനത്തിലേക്ക് ഔദ്യോഗികമായി ക്ഷണിച്ച ഫേസ്ബുക്ക് പോസ്റ്റിന് താഴെ സംഘടനക്കെതിരെ രൂക്ഷ വിമർശനവുമായി പ്രവർത്തകർ അഴിഞ്ഞാടുകയാണ്.
സമ്മേളനത്തിലേക്ക് ബി.ജെ.പി സംഘപരിവാർ നേതാക്കളെ ക്ഷണിച്ചത് ശരിയായില്ലെന്നാണ് ഒരു വിഭാഗത്തിന്റെ വിമർശനം
അതേസമയം തന്നെ മജീദ് സ്വലാഹിയുടെ ജനം ടിവിയിലെ അഭിമുഖത്തെ വിമർശിച്ചുകൊണ്ട് ഒരു വിഭാഗം സംഘടനാ പ്രവർത്തകരും രംഗത്തുണ്ട്.
ഒരു പ്രമുഖ നേതാവിൻറെ മകൾ ഫേസ്ബുക്കിൽ കുറിക്കുന്നത് കാണുക 👇
Post a Comment