സാക്കിർ നായിക്കിനെ തള്ളി, ഉറുക്ക് ചികിത്സ നടത്തുന്ന തങ്ങന്മാരെ ക്ഷണിച്ചതിനും കൂടോത്രത്തിന് പ്രത്യേക സെഷൻ ഇല്ലാത്തതിനും പത്രക്കാരുടെ ചോദ്യത്തിന് വ്യക്തമായ മറുപടിയില്ലാതെ മുജാഹിദ് വാർത്താ സമ്മേളനം
മുജാഹിദ് സമ്മേളനങ്ങളിലെ മുഖ്യ ആകർഷണവും അറിയപ്പെടുന്ന സലഫി പ്രചാരകനുമായ സാകിർ നായികിനെ തള്ളിപ്പറഞ്ഞ് കെ.എൻ.എം. സാകിർ നായിക് സലഫി പണ്ഡിതനാണെന്ന് തങ്ങൾ പറഞ്ഞിട്ടില്ലെന്ന് ടി.പി അബ്ദുല്ലക്കോയ മദനി വ്യക്തമാക്കി. അദ്ദേഹം ഒരു പ്രഭാഷകൻ മാത്രമാണ്. മുമ്പ് പലതവണ മുജാഹിദ് സമ്മേളനങ്ങളിൽ പങ്കെടുത്തത് ചൂണ്ടിക്കാട്ടിയപ്പോൾ , പങ്കെടുക്കുന്നവരെല്ലാം തങ്ങളുടെ ആശയക്കാരല്ലെന്ന് അദ്ദേഹം വിശദീകരിച്ചു. വിദേശ സലഫി നേതാക്കളെ സമ്മേളനത്തിൽ പങ്കെടുപ്പിക്കുന്നതിൽ പരിമിതിയുണ്ട് ന്നും അബ്ദുല്ലക്കോയ മദനി വ്യക്തമാക്കി. മന്ത്ര ചികിത്സ നടത്തുന്ന പാണക്കാട് തങ്ങൻമാരെ സമ്മേളനത്തിലേക്ക് ക്ഷണിച്ചതിനെക്കുറിച്ചും ചോദ്യങ്ങ മുയർന്നു. സംഘപരിവാറിന് അനുകൂലമായി ജനം ടി.വിയിൽ അഭിമുഖം നൽകിയ അബ്ദുൽ മജീദ് സ്വലാഹിയുടെ നിലപാടുകളിൽ തള്ളി ക്കളയേണ്ടതായി ഒന്നുമില്ലെന്നും അദ്ദേഹം വിശദീകരിച്ചു. നാളെ മുതൽ ജനുവരി ഒന്ന് വരെ കോഴിക്കോട് നടക്കുന്ന മുജാഹിദ് സമ്മേളനം വിശദീ കരിക്കാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടോത്രമടക്കമുള്ള അന്ധവിശ്വാസങ്ങളെക്കുറിച്ച് പ്രത്യേക സെഷൻ ഇല്ലാത്ത തിനെക്കുറിച്ച് ചോദിച്ചപ്പോൾ നേതാക്കൾ വ്യക്തമായ മറുപടി പറഞ്ഞില്ല . ആറ് വേദികളിൽ 300 പ്രബന്ധങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഡോ . ഹുസൈൻ മടവൂരും സംബന്ധിച്ചു.
അബ്ദുറഹ്മാൻ സലഫി വിട്ടുനിന്നു.
➖➖➖➖➖➖➖➖➖➖➖➖➖
വാർത്ത സമ്മേളനം കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
Post a Comment