ജുമാദൽ ആഖിറ: മാസത്തിൽ വഫാതായ മഹാന്മാരിൽ ചിലരും അവരുടെ ചരിത്രവും
ജുമാദൽ ആഖിറ: മാസം 22
ഒന്നാം ഖലീഫ അബൂബക്ർ സിദ്ദീഖ്,(റ)
മരുക്കാട്ടിന്റെ മുഴുവന്‍ വന്യതയും മനസ്സിലേക്കു കൂടി പകര്‍ത്തിവെച്ചവരാണ് അജ്ഞാന കാലത്തെ അറേബ്യന്‍ ജനത. എന്നാല്‍ കരുതലും കാരുണ്യവും കൊണ്ട് സഹജീവികള്‍ക്ക് മരുപ്പച്ച തീര്‍ത്ത ചിലരും അവരിലുണ്ടായിരുന്നു. അനാഥകളെ സംരക്ഷിച്ചവര്‍, അബലര്‍ക്ക് ആലംബമേകിയവര്‍, ദുരന്തങ്ങളില്‍ കൈപിടിച്ചവര്‍. ഇസ്‌ലാമികാശ്ലേഷണത്തിനു മുമ്പുതന്നെ ഇത്തരം സദ്കൃത്യങ്ങള്‍ ജീവിതവ്രതമാക്കിയ അപൂര്‍വം ചിലരില്‍ അദ്വിതീയനാണ് അബൂബക്കര്‍ സിദ്ദീഖ്(റ)......... തുടർന്നു വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജുമാദൽ ആഖിറ: മാസം 11
അഞ്ചാം നൂറ്റാണ്ടിലെ മുജദ്ദിദ് ഇമാം ഗസ്സാലി(റ)
സൂഫിയാക്കളുടെയും ഔലിയാക്കളുടെയും ലോകത്ത് ഇസ്ലാമിന്റെ പ്രചാരണ പ്രവർത്തനങ്ങൾ ശക്തമായി നിലനിന്നിട്ടുണ്ട് . അതിനായി ജീവിതം നീക്കിവച്ച ഒരുപാട് മഹാരഥൻമാർ ഭൂമിയിൽ കഴിഞ്ഞുപോയി . അതിൽ പ്രധാനിയാണ് ഇമാം ഗസ്സാലി ( റ ) . കർമശാസ്ത്രത്തിലും ആത്മശാസ്ത്രത്തിലും എമ്പാടും രചനകൾ നിർവഹിച്ച മഹാൻ തന്റെ ജീവിതത്തിലൂടെ അതിന്റെയൊക്കെ സന്ദേശങ്ങൾ കൈമാറുകയായിരുന്നു . ഹിജ്റ 450 ൽ ജനിച്ച ഇമാം ഗസ്സാലി ഹുജ്ജത്തുൽ ഇസ്ലാം എന്ന വിശേഷനാമത്തിൽ അറിയപ്പെട്ടു . പിന്നീട് പൊതുവെ ഗസ്സാലി എന്ന് വിളിച്ചുവന്നു . ഇമാമിന്റെ കുടുംബാംഗങ്ങൾ പരുത്തിനൂൽനൂൽപ് ചെയ്തിരുന്നു . അതുകൊണ്ടാണ് ആ കുടുംബം ' ഗസ്സാലി ' എന്ന പേരിൽ അറിയപ്പെടുന്നു... തുടർന്നു വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജുമാദൽ ആഖിറ: മാസം 17
കൈപറ്റ ബീരാൻ കുട്ടി മുസ്ലിയാർ (ന.മ)
പ്രഗത്ഭനായ ബഹു ഭാഷാ പണ്ഡിതൻ , സർവ്വാദരണീയനായ സൂഫി വര്യൻ , പ്രതിഭാ ശാലിയായ ഗ്രന്ഥ കർത്താവ് , ഇസ്ലാമിക കർമ്മ ശാസ്ത്രത്തിന്റെ അടിവേരു കണ്ട മഹാൻ തുടങ്ങിയ ബഹുമുഖ വ്യക്തിത്വങ്ങളുടെ ഉടമയായ ശൈഖുനാ കൈപ്പറ്റ ബീരാൻ കുട്ടി മുസ്ലിയാർ ( ന : മ ) ഓർമ്മയായിട്ട് ഈ വരുന്ന ജുമാദുൽ ഉഖ്റാ 17 ന് 28 ആണ്ട് തികയുന്നു . ഇരുപത്തിയെട്ട് വർഷമായി മഹാനവർകൾ അറിവിന്റെ ലോകത്ത് നിന്ന് യാത്രയായിട്ട് ...... സർവ്വഭാഷാ പണ്ഡിതൻ , ഇംഗ്ലീഷ് , ഉറുദു , ഫാരിസി , സംസ്കൃതം , ഹിന്ദി , അറബി , മലയാളം തുടങ്ങിയ ഭാഷകൾ അനായാസം.... തുടർന്നു വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജുമാദൽ ആഖിറ: മാംസം 8
കരിങ്കപ്പാറ മുഹമ്മദ് മുസ്‌ലിയാർ (ന.മ)
കേരളത്തിലെ മുസ്ലിം പണ്ഡിതർക്കിടയി ൽ കർമ്മശാസ്ത്രരംഗത്തെ അതികായനായിരുന്ന കരിങ്കപ്പാറ മുഹമ്മദ് മുസ്ലിയാർ . മലപ്പുറം ജില്ലയിലെ കോഴിച്ചെനക്കടുത്ത് കരിങ്കപ്പാറയില് പ്രമുഖ പണ്ഡിതനായ സൂഫി ബിൻ മരക്കാർ ബിൻ സൂഫി മുസ്ലിയാരുടെ മകനായി 1903 / 1321 - ലാണ് ജനനം . വലിയോറ ഉമ്മാച്ചുട്ടി എന്നവരാണ് മാതാവ് . പിതാവ് പൊന്നാനിയിൽ നിന്ന് വിദ്യാഭ്യാസം നേടിയ ശേഷം ദീർഘകാലം കരിങ്കപ്പാറയിൽ ദർസ് നടത്തി . ശജറത്തുസ്സൈൻ എന്ന കൃതി രചിച്ച......... തുടർന്നു വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജുമാദൽ ആഖിറ: മാസം 6
ഉസ്താദുൽ അസാതീദ് ഒ.കെ.സൈനുദ്ദീൻ മുസ്‌ലിയാർ (ന.മ)
1996 ആഗസ്റ്റ് 29 .. വ്യാഴാഴ്ച ... അന്നായിരുന്നു സമസ്ത കേരള ജംഇയ്യതുൽ ഉലമായുടെ സെക്രട്ടറിയായി ശൈഖുനാ സൈനുദ്ദീൻ മുസ്ലിയാർ ചെറുശ്ശേരി എന്ന പണ്ഡിത ശ്രേഷ്ഠർ തെരഞ്ഞെടുക്കപ്പെടുന്നത് . തൊട്ടടുത്ത ദിവസം വെള്ളിയാഴ്ച അതിരാവിലെ സുബ്ഹി നിസ്കാരം കഴിഞ്ഞ് , അദ്ദേഹം നേരെ പോയത് ഒതുക്കുങ്ങലിലേക്കായിരുന്നു . മറ്റൊന്നുമായിരുന്നില്ല ലക്ഷ്യം , തന്റെ ഗുരുനാഥന്റെ സമീപമെത്തി ആ വിവരം പറയുകയും അനുഗ്രഹത്തിനായി ദുആ ചെയ്യിപ്പിക്കുകയും ചെയ്യുക എന്നത് മാത്രമായിരുന്നു ........... തുടർന്നു വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴
ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ താഴെക്കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക
Post a Comment