ക്രിസ്മസ്, ഓണം പോലുള്ള അന്യമത ആഘോഷങ്ങൾ ഹൈജാക്ക് ചെയ്യരുത്, നിർബന്ധിക്കരുത്
ആർക്കും അവരുടെ മത വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും ആഘോഷങ്ങളും വെച്ച് പുലർത്തുവാൻ ഇന്ത്യയിൽ ഭരണഘടനാപരമായ അവകാശങ്ങളുണ്ട്.
ഏത് പൗരനും അവരുടെ ആഘോഷങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കുവാനും മറ്റുള്ളവർക്ക് അത് സ്വീകരിക്കാനും വേണ്ടെന്ന് വെക്കാനും സ്വാതന്ത്ര്യമുണ്ട്.
ഒരു മത വിഭാഗത്തിൻ്റെ ആഘോഷം ആരും പങ്കെടുക്കരുതെന്ന് നിർബന്ധിക്കുന്നത് പോലെ ജനാധിപത്യവിരുദ്ധമാണ് ഒരു മത വിഭാഗത്തിൻ്റെ ആഘോഷത്തിൽ എല്ലാവരും പങ്കെടുക്കണമെന്ന് നിർബന്ധിക്കുന്നതും.
ഈ പ്രാവശ്യത്തെ ക്രിസ്തുമസ് ആഘോഷങ്ങളിൽ ചില വ്യത്യസ്തകൾ അനുഭവപ്പെട്ടു. ഒരു ക്രിസ്ത്യൻ വിദ്യാർത്ഥി പോലുമില്ലാത്ത പ്രാദേശിക സ്കൂളുകളിൽ പോലും ക്രിസ്തുമസ് ആഘോഷങ്ങൾ ഔദ്യോഗികമായി നടന്നു. സ്കൂളിൽ ഔദ്യോഗികമായി ഒരു കാര്യം നടക്കുക എന്നാൽ പ്രായപൂർത്തിയാവാത്ത കുട്ടികൾ അത് ചെയ്യാൻ നിർബന്ധിക്കപ്പെടുന്നു എന്നാണർത്ഥം. കുട്ടികൾ സാന്താക്ലോസ് വേഷം കെട്ടണം, പുൽക്കൂട് ഉണ്ടാക്കണം, ക്രിസ്മസ് ട്രീ ഉണ്ടാക്കണം, ജാഥ പോകണം, ഫ്രണ്ടിനെ കണ്ടു പിടിക്കണം, സമ്മാനം കൊടുക്കണം, കേക്ക് മുറിക്കാൻ പിരിവ് കൊടുക്കണം, ആശംസകൾ നേരണം! സ്കൂളിൽ പഠിപ്പിക്കുന്ന ഏതെങ്കിലും ടീച്ചർമാരുടെ മതത്തിൻ്റെ ആഘോഷം മുഴുവൻ കുട്ടികളെ കൊണ്ടും ചെയ്യിപ്പിക്കാൻ ആരാണിവർക്ക് അവകാശം കൊടുത്തത്?
ഭക്ഷണത്തിലും വേഷം കെട്ടലുകളിലും ആഘോഷങ്ങളിലും
എല്ലാ മതങ്ങളിലും അവരുടേതായ നിയന്ത്രണങ്ങളുണ്ടാകാം.
ഏതായാലും ഇസ്ലാമിന് ചില നിയമങ്ങളൊക്കെയുണ്ട്.
ഹൈന്ദവർ ശബരിമല വ്രതത്തിൻ്റെ ഭാഗമായി മാലയിട്ടാൽ ഭക്ഷണത്തിൽ നിയന്ത്രണം പാലിക്കാറുണ്ട്. അല്ലാത്ത സമയങ്ങളിൽ മുസ്ലിം വീടുകളിൽ നിന്ന് ഭക്ഷണം കഴിക്കുന്നവർ തന്നെ ആ സമയത്ത് കഴിക്കാറില്ല. അത് വർഗീയതയായി ആരും കാണാറുമില്ല. ശബരിമലയിൽ സ്ത്രീകൾക്ക് ദർശനം അനുവദിക്കാത്തത് ലിംഗ വിവേചനമായി മുസ് ലിംകൾ മനസ്സിലാക്കുന്നുമില്ല. അതെല്ലാം മത ശാസനകളുടെ ഭാഗമാണ്. മതപരമായ കല്പനകളെയും വിലക്കുകളെയും ആദരിച്ച പാരമ്പര്യമാണ് മലബാറിൻ്റേത്.
യേശുവിൻ്റെ കാര്യത്തിൽ
മുസ്ലിംകളും ക്രൈസ്തവരും തമ്മിൽ അടിസ്ഥാനപരമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട്. ക്രൈസ്തവർക്ക് യേശു ദൈവമോ ദൈവ പുത്രനോ ആണ്. മുസ് ലിംകൾക്ക് അത് രണ്ടുമല്ല, പ്രത്യുത ആ നിഷേധം പ്രഖ്യാപിക്കാൻ വന്ന പ്രവാചകനാണ് യേശു. മറ്റു വിശ്വാസങ്ങളോടും ആചാരങ്ങളോടും രാജിയാകുന്നു എന്നാൽ സ്വന്തം മന:സാക്ഷിയെ അവിശ്വസിക്കുന്നു എന്നാണർത്ഥം. അത് കൊണ്ടൊക്കെ തന്നെ ഇതര മതാചരങ്ങളുടെ ഭാഗമായി നടക്കുന്ന ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിന് മുസ് ലിംകൾക്ക് മതപരമായ വിലക്കുണ്ട്.
ഇമാം ഇബ്നു ഹജർ(റ) പറയുന്നു:
" കുഫ്റിൻ്റെ ചിഹ്നങ്ങളിൽ അവരുമായി സാദൃശ്യപ്പെടുക എന്ന നിലക്കാണ് അത്തരം ആഘോഷങ്ങളിൽ ചേരുന്നതെങ്കിൽ ഇസ്‌ലാം മതത്തിൽ നിന്നു തന്നെ പുറത്തു പോകുന്ന കാര്യമാണ്. കുഫ്റിന്റെ അടയാളത്തിൽ യോജിക്കുകയെന്ന ഉദ്ദേശ്യമില്ലാതെ കേവലം അവരുടെ ആഘോഷത്തിൽ പങ്കെടുക്കുക എന്ന നിലക്കാണങ്കിൽ ഇസ്ലാമിൽ നിന്ന് പുറത്ത് പോവില്ല; എന്നാലും കുറ്റകരമാണ്. ഇനി ഒരു നിലക്കും അവിശ്വാസികളോട് സാമ്യമാവലോ അനുകരിക്കലോ ഉദ്ദേശ്യമില്ലാതെയാണ് ചെയ്യുന്നതെങ്കിൽ ഒരു പ്രശ്നവുമില്ല. (ഫതാവൽ കുബ്റ: 4/239).
*والحاصل انه ان فعل ذلك بقصد التشبيه بهم (الكفار) في شعارالکفرکفر قطعا أو في شعار العيد مع قطع النظر عن الكفر لم يكفر ولكنه يأثم وان لم يقصد التشبيه بهم أصلا ورأسا فلا شيئ عليه (فتاوى الكبرى: ٢٣٩/٤).*
ഓരോരുത്തരും അവരുടെ വിശ്വാസവും അനുഷ്ഠാനവും ആഘോഷവും നടത്തട്ടെ. മറ്റുള്ളവർ അത് ഹൈജാക്ക് ചെയ്യുകയോ മറ്റുള്ളവരുടേത് ചെയ്യാൻ നിർബന്ധിക്കുകയോ ചെയ്യരുത്. അതിനാണ് വൈവിധ്യങ്ങളോട് സഹിഷ്ണുതപ്പെടുക എന്ന് പറയുന്നത്. അതാണ് ഭാരതത്തിൻ്റെ സൗന്ദര്യം.
പുലരട്ടേ
നാനാത്വത്തിൽ ഏകത്വം..!
കടപ്പാട്
ക്രിസ്തുമസും സ്റ്റാർതൂക്കലും സാന്റാക്ലോസ് അപ്പൂപ്പനും കഥയറിയാതെ ആടുന്ന മുസ്ലീങ്ങളും... വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക..
➖➖➖➖➖➖➖➖
പരമാവധി ഷെയർ ചെയ്യുക...
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
Post a Comment