ലോകകപ്പ് ഫൈനൽ ദിവസം വിറ്റത് റെക്കോഡ് മദ്യം; ഏറ്റവും കൂടുതൽ എവിടെ എന്നറിയണം


തിരുവനന്തപുരം: ലോകകപ്പ് ഫൈനൽ ദിനത്തിൽ കേരളത്തിൽ വിൽപ്പന നടന്നത് റെക്കോഡ് മദ്യം. ഫൈനൽ ദിനമായ ഞായറാഴ്ച 50 കോടിയുടെ മദ്യമാണ് ബെവ്‌കോ വിറ്റത്. സാധാരണ ഞായറാഴ്ചകളിലെ മദ്യവിൽപ്പന ശരാശരി 30 കോടിയാണ്. അർജന്റീന ഫ്രാൻസ് ഫൈനൽ മദ്യവിൽപ്പന ഗണ്യമായി വർധിപ്പിച്ചുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 20 കോടിയുടെ അധിക വിൽപ്പനയാണ് നടന്നത്. 
 

മലപ്പുറത്താണ് ഏറ്റവും കൂടുതൽ മദ്യം വിറ്റത്. തിരൂർ ബെവ്‌കോ ഔട്ട്‌ലെറ്റിൽ മാത്രം 45 ലക്ഷം രൂപയുടെ മദ്യം വിറ്റഴിച്ചു. രണ്ടാം സ്ഥാനം വയനാട് വൈത്തിരി ഔട്ട്‌ലെറ്റിലാണ്. ഇവിടെ 43 ലക്ഷത്തിന്റെ മദ്യം വിറ്റു. തിരുവനന്തപുരം പവർഹൗസ് ഔട്ട്‌ലെറ്റിൽ 36 ലക്ഷം രൂപയുടെ മദ്യവും വിൽപ്പന നടത്തി. 


ഇക്കഴിഞ്ഞ ഓണത്തിന് സംസ്ഥാനത്ത് റെക്കോഡ് മദ്യവിൽപ്പനയാണ് നടന്നത്. ഉത്രാട ദിനത്തിൽ മാത്രം 117 കോടിയുടെ മദ്യമാണ് വിറ്റത്. ഉത്രാടം വരെയുള്ള ഏഴു ദിവസത്തിൽ 624 കോടിയുടെ മദ്യമാണ് വിറ്റുപോയത്. കഴിഞ്ഞവർഷം ഇത് 529 കോടിയായിരുന്നു.
➖➖➖➖➖➖➖➖➖➖➖➖➖➖➖
👇👇👇👇👇👇👇👇👇👇👇👇👇👇👇

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِنَّمَا ٱلْخَمْرُ وَٱلْمَيْسِرُ وَٱلْأَنصَابُ وَٱلْأَزْلَٰمُ رِجْسٌ مِّنْ عَمَلِ ٱلشَّيْطَٰنِ فَٱجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ إِنَّمَا يُرِيدُ ٱلشَّيْطَٰنُ أَن يُوقِعَ بَيْنَكُمُ ٱلْعَدَٰوَةَ وَٱلْبَغْضَآءَ فِى ٱلْخَمْرِ وَٱلْمَيْسِرِ وَيَصُدَّكُمْ عَن ذِكْرِ ٱللَّهِ وَعَنِ ٱلصَّلَوٰةِ ۖ فَهَلْ أَنتُم مُّنتَهُونَ

സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജ്ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം. പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും, ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും, അല്ലാഹുവെ ഓര്‍മിക്കുന്നതില്‍ നിന്നും നമസ്കാരത്തില്‍ നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ (അവയില്‍ നിന്ന്‌) വിരമിക്കുവാനൊരുക്കമുണ്ടോ? (ഖുര്‍ആന്‍ :5/ 90-91)
💚💚💚💚💚💚💚💚💚💚💚💚💚💚
വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യക