പക്ഷികളെ നിഷ്കരുണം കൊന്ന് തള്ളുന്നവരെ.. അംറ് ബിൻ ആസി(റ)ന്റെ ചരിത്രം കേട്ടോ .?


ഖലീഫാ ഉമറിന്റെ ഭരണം നടക്കുന്ന കാലമാണ്.
വിശ്വപ്രസിദ്ധനായ ഗവർണർ അംറുബ്നു ആസ്വിന്റെ നേതൃത്വത്തിലുള്ള സൈനിക വ്യൂഹം അലക്സാണ്ട്രിയയിലേക്ക് യാത്ര തിരിക്കാനൊരുങ്ങുകയാണ്.
ഈ കാലയളവിൽ താമസിക്കാൻ താൽക്കാലികമായി നിർമ്മിച്ച കൂടാരം പൊളിച്ച് നീക്കാൻ അനുയായികളോയി അവർ നിർദേശിച്ചു.

സേനാധിപന്റെ നിർദേശപ്രകാരം പൊളിക്കാൻ തുനിയവേ കൂടാരത്തിന്റെ മുകളിൽ ഒരു പ്രാവ് മുട്ടയിട്ടതായി കാണുന്നത്.
കൂടാരം പൊളിക്കുന്നത് തടഞ്ഞ് അദ്ദേഹം വിളിച്ചു പറയുന്നുണ്ട്.
ഈ പ്രാവ് നമ്മുടെ അടുത്ത് അഭയം കണ്ടെത്തിയതാണ്, അതിന്റെ മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങൾ പറന്ന് പോകുന്നത് വരെ കൂടാരം സംരക്ഷിക്കേണ്ടതുണ്ട്. ഒരു സെക്യൂരിറ്റിയെ കൂടി അവിടെ നിയമിച്ചാണവർ യാത്ര തിരിക്കുന്നതെന്ന് ചരിത്രത്തിൽ കാണാം...!

വികസനത്തിന്റെ മറവിൽ ഈ ലോകത്തിന്റെ അവകാശികളായ ഇതര ജീവികളെ കണ്ണിൽ ചോരയില്ലാതെ ആട്ടിയിറക്കിയും, കൊലക്ക് കൊടുക്കുകയും ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പരിഷ്കൃത സമൂഹത്തിന് ഇരുണ്ട ആറാം നൂറ്റാണ്ടിലെ അപരിഷ്കൃത മനുഷ്യരിൽ നിന്നും പകർത്താൻ ഇനിയുമേറെയാണ്..!
🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️
യുവ എഴുത്തുകാരൻ മുഹമ്മദ്‌ ഫാരിസ്‌ പി.യു എഴുതിയ ‘ജെന്റർ പൊളിറ്റിക്സ് യുവത്വവും നിലപാടുകളും’ കൈപുസ്തകം സൗജന്യം >> http://www.ifshaussunna.in/2022/08/blog-post_75.htm


      എല്ലാ നബിദിന പരിപാടികളും വരികൾ സഹിതം ഒറ്റ ക്ലിക്കിൽ ലഭിക്കാൻ >> http://www.ifshaussunna.in/2022/08/blog-post_30.html