കുട്ടികളും ലഹരിയും ഇതൊന്നുമറിയാത്ത മാതാപിതാക്കളും
രാത്രി വീട്ടിൽ കുട്ടിയുണ്ടോയെന്ന് പോലും അറിയാത്ത രക്ഷിതാവ്...
കഴിഞ്ഞ മാസം ജോലി കഴിഞ്ഞ് രാത്രി വൈകി വീട്ടിലേക്ക് പോവുമ്പോള്‍ കോഴിക്കോട് നഗരത്തിലെ ഒരു പ്രധാന സ്‌കൂളിലെ അധ്യാപകന്‍ കണ്ട കാഴ്ച നമ്മുടെ വിദ്യാര്‍ത്ഥികള്‍ ഇന്ന് എത്രത്തോളം അപകടാവസ്ഥയിലാണ് എത്തിപ്പെട്ടിരിക്കുന്നത് എന്നതിന്റെ യഥാര്‍ത്ഥ നേരനുഭവമാണ്...
അന്ന് രാത്രി ഒമ്പതരയോടെ സ്‌കൂളിലെ ഓഫീസ് ജോലിയും തീര്‍ത്ത് വെസ്റ്റ്ഹില്‍ ഭാഗത്തേക്ക് പോവുകയായിരുന്നു ഈ അധ്യാപകന്‍. വെസ്റ്റ് ഹില്‍ ബാരക്‌സിനടുത്ത ആളൊഴിഞ്ഞ ഭാഗത്ത് എത്തിയപ്പോള്‍ ഒരു പതിനെട്ട് വയസ് തോന്നിക്കുന്ന പെണ്‍കുട്ടി വരുന്ന വാഹനങ്ങള്‍ക്കൊക്കെ കൈ കാണിക്കുന്നു.
സംശയം തോന്നിയ ഇദ്ദേഹം തന്റെ വാഹനം നിര്‍ത്തി കുട്ടിയെ കയറ്റിയപ്പോള്‍ തന്നെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജ് ഗ്രൗണ്ടിന്റെ ഭാഗത്ത് ഇറക്കാന്‍ ആവശ്യപ്പെട്ടു. അവിടെയുള്ള ആളൊഴിഞ്ഞ ഭാഗത്തേക്ക് പോയ പെണ്‍കുട്ടിയുടെ പിറകെ ബൈക്കിലെത്തിയ ഒരാള്‍ എന്തോ ഒരു പൊതി കൊടുത്തു. അത് വായിലിട്ട പെണ്‍കുട്ടി അതേ ബൈക്കില്‍ തിരിച്ച് പോരുകയും നേരത്തെ നിന്ന സ്ഥലത്തെത്തി വീണ്ടും വണ്ടിക്ക് കൈകാണിക്കാന്‍ തുടങ്ങുകയും ചെയ്തു.
സംഭവത്തില്‍ ദുരൂഹത തോന്നിയ ഇദ്ദേഹം വണ്ടി തിരിച്ച് വീണ്ടും പെണ്‍കുട്ടിയെ തന്റെ വണ്ടിയില്‍ കയറ്റി വീട്ടിലേക്ക് കൊണ്ടുവിട്ടു.
മെഡിക്കല്‍ കോളേജ് ഭാഗത്താണ് വീടെന്നും അടയാളവും പെണ്‍കുട്ടി പറഞ്ഞിട്ടുണ്ടായിരുന്നു. വീട്ടിലെത്തുമ്പോഴേക്കും ലഹരി തലയ്ക്ക് പിടിച്ച ഈ പെണ്‍കുട്ടി കാറില്‍ ബോധമില്ലാത്ത അവസ്ഥയിലുമായി.
വീട് അന്വേഷിച്ച് വീട്ടിലെത്തിയ അധ്യാപകന്‍ അമ്മയോട് കുട്ടിയെ പറ്റി ചോദിച്ചപ്പോള്‍ അവള്‍ മുകളിലത്തെ മുറിയില്‍ ഇരിക്കുന്നുണ്ടെന്നായിരുന്നു പറഞ്ഞത്. ഒന്ന് വിളിക്കാന്‍ പറഞ്ഞപ്പോള്‍ അന്വേഷിച്ച് മുകളിലെത്തിയപ്പോള്‍ മാത്രമാണ് കുട്ടി അവിടെ ഇല്ലെന്ന ബോധം അവര്‍ക്കുമുണ്ടായത്.
തന്റെ മകള്‍ മാരകമായ ലഹരിക്ക് അടിമപ്പെട്ട് പോയി എന്ന തിരിച്ചറിവും അവര്‍ക്കുണ്ടായത് അന്നുമാത്രമാണ്.
ആധനുക പാരന്റിംഗ് സംവിധാനത്തില്‍ കുട്ടികളുടെ കാര്യം നോക്കാന്‍ സമയമില്ലാത്ത ഒരു കൂട്ടം രക്ഷിതാക്കളെയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിനും അവരോടൊപ്പം സമയം ചെലവഴിക്കുന്നതിനും പകരം പണമാണ് എല്ലാത്തിനും പരിഹാരമെന്ന് ചിന്തിക്കുന്ന ഒരു കൂട്ടം രക്ഷിതാക്കള്‍..!!
നമ്മുടെ കുട്ടിയും തെറ്റ് ചെയ്യും
എന്റെ കുട്ടി ഒരു തെറ്റും ചെയ്യില്ലെന്ന് എനിക്കറിയാം. ഞാന്‍ അവനെ അങ്ങനെയാണ് വളര്‍ത്തിയത്. വിദ്യാര്‍ത്ഥികള്‍ എന്തെങ്കിലും കുഴപ്പത്തില്‍ ചെന്ന് ചാടിയ ശേഷം രക്ഷിതാക്കളെ വിളിപ്പിച്ചാല്‍ മിക്ക രക്ഷിതാക്കളുടെയും പ്രതികരണം ഇങ്ങനെയായിരിക്കുമെന്ന് കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് പറയുന്നു.
പക്ഷെ ഇപ്പോഴത്തെ കൗമാരവും യുവത്വവും വലിയ തോതില്‍ മാറിപ്പോയെന്നും തന്റെ കുട്ടിയും ഏത് നിമിഷവും വഴിമാറിപ്പോവാമെന്ന ചിന്ത എല്ലാ രക്ഷിതാക്കള്‍ക്കും ഉണ്ടാവണമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
സ്വന്തം കുട്ടികള്‍ക്ക് വേണ്ടി ഒരു മണിക്കൂര്‍ പോലും തിരക്കുള്ള ജീവിതത്തിനിടെ രക്ഷിതാക്കള്‍ക്ക് മാറ്റിവെക്കാനാവാത്ത ഒരു കാലഘട്ടത്തിലൂടെയാണ് സമൂഹം കടന്ന് പോവുന്നത്. അതില്‍ പലപ്പോഴും രക്ഷിതാക്കള്‍ ദുഖിതരുമാണ്.
കുട്ടികള്‍ ചോദിക്കുമ്പോള്‍ എന്തും നടത്തിക്കൊടുത്ത് കൊണ്ടാണ് അവര്‍ അതിനെ മറികടക്കുന്നത്. പണമായാലും ബൈക്കായാലും വിലകൂടിയ മൊബൈല്‍ ഫോണായാലും കുട്ടികള്‍ പറയുമ്പോള്‍ മറ്റൊന്നും ചിന്തിക്കാതെ നടത്തിക്കൊടുക്കുന്ന ഒരു നൂതന പേരന്റിംഗ് സംവിധാനം. അതിലൂടെ തങ്ങളുടെ കടമ നിര്‍വഹിച്ചു കഴിഞ്ഞുവെന്ന് ചിന്തിക്കുന്ന രക്ഷിതാക്കള്‍. ഇത് കുട്ടികളുടെ ഇടയ്ക്ക് ആരെയും പേടിയില്ലാത്തെ എന്തിനെയും സ്വീകരിക്കുന്ന ഒരു സമ്പ്രദായം ഉണ്ടാക്കിയെടുത്തിട്ടുമുണ്ട്.
ഇത്തരം കുട്ടികളാണ് ഇന്ന് മയക്ക് മരുന്നിന്റെയും മറ്റ് ലഹരിയുടെയും വലയില്‍ പ്രധാനമായും പെട്ട് പോവുന്നതെന്ന് കുതിരവട്ടം സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ചൂണ്ടിക്കാട്ടുന്നു.
തങ്ങളെ ആര്‍ക്കും വേണ്ടായെന്ന കുട്ടികളിലുണ്ടാകുന്ന ചിന്ത അവരെ മറ്റ് വഴികള്‍ തേടാന്‍ പ്രേരിപ്പിക്കും...
♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️
എല്ലാ നബിദിന പരിപാടികളും വരികൾ സഹിതം ഒറ്റ ക്ലിക്കിൽ ലഭിക്കാൻ >> http://www.ifshaussunna.in/2022/08/blog-post_30.html
Post a Comment