അറിവിൻ വെട്ടങ്ങൾ

അറിവിൻ വെട്ടം 1
                  
വിളിപ്പേര് സ്വന്തം പറയാതിരിക്കുകയും എഴുതാതിരിക്കുന്നതുമാണ് മര്യാദ.
ആ പേരിലല്ലാതെ അറിയപ്പെടുകയില്ല എങ്കിലോ സ്വന്തം പേരിനേക്കാൾ പ്രസിദ്ധം വിളിപ്പേര് ആണെങ്കിലോ വിരോധമില്ല.  
ﻭاﻷﺩﺏ ﺃﻥ ﻻ ﻳﻜﻨﻲ اﻟﺸﺨﺺ ﻧﻔﺴﻪ ﻓﻲ ﻛﺘﺎﺏ ﺃﻭ ﻏﻴﺮﻩ ﺇﻻ ﺃﻥ ﻻ ﻳﻌﺮﻑ ﺑﻐﻴﺮﻫﺎ ﺃﻭ ﻛﺎﻧﺖ ﺃﺷﻬﺮ ﻣﻦ اﻻﺳﻢ.(مغني، حاشية البجيرمي، شرواني)


🕯️അറിവിൻ വെട്ടം 2

പുലർച്ചെ കാണുന്ന സ്വപ്നങ്ങൾ സത്യമായിരിക്കും എന്ന് പറയുന്നതിന് അടിസ്ഥാനമുണ്ട്.
ഇബ്നു സീരീൻ(റ) പറയുന്നു:
ഏറ്റവും സത്യസന്ധമായ സ്വപ്നങ്ങൾ പകൽ ഉറക്കത്തിലോ രാത്രിയുടെ അവസാനത്തിലോ കാണുന്ന സ്വപ്നങ്ങളാണ്. 
നബി(സ) പറഞ്ഞു;  “ഏറ്റവും സത്യസന്ധമായ സ്വപ്നം അത്താഴ സമയത്ത് കാണുന്ന സ്വപ്നങ്ങളാണ്”  മറ്റൊരു റിപ്പോർട്ടിൽ: പകൽ കാണുന്നതാണ് ഏറ്റവും സത്യസന്ധമായ സ്വപ്നങ്ങൾ,  കാരണം അല്ലാഹു എന്നിലേക്ക് സന്ദേശങ്ങൾ നൽകിയത് പകലിലാണ്.
ثم إن أصدق الرؤيا ما كانت في نوم النهار ، أو نوم آخر الليل ، فقد روي : أن النبي ﷺ قال : « أصدق الرؤيا ما كان بالأسحار » وروي أنه قال : أصدق الرؤيا رؤيا النهار ؛ لأن الله تعالی أوحى إلي نهارا (معجم تفسير الاحلام)

🕯️അറിവിൻ വെട്ടം 3
മോശമായ സ്വപ്നങ്ങൾ കണ്ടാൽ 5 കാര്യങ്ങൾ ചെയ്യൽ നബി(സ) തങ്ങളുടെ ചര്യയിൽ പെട്ടതാണ്.
1 കിടന്നിരുന്ന വശത്തു നിന്ന് തിരിഞ്ഞ് കിടക്കുക.
2 ഇടതുവശത്തേക്ക് മൂന്നുതവണ തുപ്പുക. (ഉമുനീര് പുറത്ത് വരാത്ത വിധം)
3 പിശാചിൽ നിന്ന് അല്ലാഹുവിനോട് അഭയം ചോദിക്കുക. 
( أعوذ بالله من الشيطان الرجيم
എന്ന് ചൊല്ലുക)
4 എഴുന്നേറ്റ് നിസ്കരിക്കുക 
5 ആ സ്വപ്നത്തെ കുറിച്ച് മറ്റാരോടും പറയാതിരിക്കുക. 
ثم إن من السنة خمس خصال ، يعملها الذي يرى في منامه ما يكره : يتحول عن جنبه الذي نام عليه إلى الجنب الآخر ، ويتفل عن يساره ثلاثا. ويستعيذ بالله من الشيطان الرجيم ، ويقوم فيصلي ، ولا يحدث أحدا برؤياه.(معجم تفسير الأحلام)

🕯️അറിവിൻ വെട്ടം 4
                 
ഉള്ഹിയ്യത്ത് അറുത്തവരും
മറ്റുള്ളവരിൽ നിന്നും ഉള്ഹിയ്യത്ത് മാംസം ലഭിച്ച ദരിദ്രരും മാംസമോ അതിന്റെ എല്ലുകളോ പൂച്ച പോലുള്ള ജീവികൾക്കു നൽകുന്നതിൽ വിരോധമില്ല.
أما الفقير فواضح لما علم أنه يتصرف فيه بالبيع وغيره فأولى إطعام نحو الهرة ، وأما المضحي فلما علم أيضا أن له التصرف بالأكل والصدقة وإطعام الغير وإطعام نحو الهرة من جملة ذلك(فتاوى الكبرى)

🕯️അറിവിൻ വെട്ടം 5
അറുക്കാൻ കൊണ്ടുവന്ന മൃഗത്തിന്റെ മുന്നിൽവച്ച് കത്തി മൂർച്ചയാക്കുന്നതും, അതിന്റെ മുന്നിലിട്ട് മറ്റൊന്നിനെ അറുക്കുന്നതും, മുഴുവനായി ജീവൻ പോകുന്നതിനു മുമ്പ് അതിൻറെ ദേഹത്തുനിന്നും കഷ്ണം മുറിച്ചെടുക്കുന്നതും തൊലി ഉരിക്കുന്നതും പിടിച്ച് ഇളക്കുന്നതും പിരടി പൊട്ടിക്കുന്നതും മാറ്റി കിടത്തുന്നതുമെല്ലാം കറാഹത്താണ്.
ﻭﻳﻜﺮﻩ ﺣﺪ اﻵﻟﺔ، ﻭﺫﺑﺢ ﺃﺧﺮﻯ ﻗﺒﺎﻟﺘﻬﺎ، ﻭﻗﻄﻊ ﺷﻲء ﻣﻨﻬﺎ، ﻭﺗﺤﺮﻳﻜﻬﺎ، ﻭﺳﻠﺨﻬﺎ، ﻭﻛﺴﺮ ﻋﻨﻘﻬﺎ، ﻭﻧﻘﻠﻬﺎ ﻗﺒﻞ ﺧﺮﻭﺝ ﺭﻭﺣﻬﺎ(تحفة المحتاج)

🕯️അറിവിൻ വെട്ടം 6
                
ജീവികളെ അറുക്കുമ്പോൾ 
بسم الله الرحمن الرحيم
എന്ന് പൂർണമായി ചൊല്ലലാണ് ഏറ്റവും ശ്രേഷ്ഠമായത്. 
ഇവിടെ അറുക്കുന്ന സമയത്ത് അല്ലാഹുവിന്റെ റഹ്മത്തിനെ കുറിച്ച് പറയുന്നതിൽ അനൗചിത്യമില്ല.
ആ ജീവിയെ അനുവദനീയമാക്കി തന്നത് അല്ലാഹു നമുക്ക് ചെയ്ത കാരുണ്യമാണ്. 
അറവ് റൂഹ് പുറപ്പെടുന്നതിന് ഏറ്റവും എളുപ്പമുള്ള വഴിയാണെന്നതിനാൽ അത് അല്ലാഹു ആ ജീവിക്കും ചെയ്ത കാരുണ്യം തന്നെയാണ്.
(ﻭﺃﻥ ﻳﻘﻮﻝ) ﻋﻨﺪ اﻟﺬﺑﺢ..... (ﺑﺴﻢ اﻟﻠﻪ) ﻭاﻷﻓﻀﻞ ﺑﺴﻢ اﻟﻠﻪ اﻟﺮﺣﻤﻦ اﻟﺮﺣﻴﻢ، ﻭﻻ ﻳﻘﺎﻝ: اﻟﻤﻘﺎﻡ ﻻ ﻳﻨﺎﺳﺐ اﻟﺮﺣﻤﺔ؛ ﻷﻥ ﺗﺤﻠﻴﻞ ﺫﻟﻚ ﻟﻨﺎ ﻏﺎﻳﺔ ﻓﻲ اﻟﺮﺣﻤﺔ ﺑﻨﺎ، ﻭﻣﺸﺮﻭﻋﻴﺔ ﺫﻟﻚ ﻓﻲ اﻟﺤﻴﻮاﻥ ﺭﺣﻤﺔ ﻟﻪ ﻟﻤﺎ ﻓﻴﻪ ﻣﻦ ﺳﻬﻮﻟﺔ ﺧﺮﻭﺝ ﺭﻭﺣﻪ،(تحفة المحتاج)

🕯️അറിവിൻ വെട്ടം 7
മനുഷ്യ ശരീരത്തിന് ഏറ്റവും ഉപയോഗപ്രദമായ പാനീയമാണ് പാല്.
കാരണം, അതിൽ രക്തവും പോഷകവും മേളിച്ചിട്ടുണ്ട്.
ശൈശവാവസ്ഥയെ പരിഗണിക്കുകയും അടിസ്ഥാന പ്രകൃതത്തോട് യോജിക്കുകയും ചെയ്തിട്ടുണ്ട്.
واللبن أنفع المشروبات للبدن الإنساني، لما اجتمع فيه من التغذية والدموية، ولاعتباره حال الطفولية وموافقته للفطرة الأصلية (الطب النبوي لابن قيم)

🕯️അറിവിൻ വെട്ടം 8
                  
തയമ്മും ചെയ്ത മണ്ണ് മുസ്തഅ്മലായിട്ടില്ലങ്കിൽ (മണ്ണ് അടിച്ചെടുത്ത് മുഖവു० കയ്യു० തടവുന്ന അവസരത്തിലു० തടവിയതിന് ശഷവു० അവയവത്തിലുളള മണ്ണ് തയമു० ചെയ്യാൻ വേണ്ടി തെയ്യാർ ചെയ്യ പെട്ട മണ്ണിലേക്ക് വീണിട്ടില്ലങ്കിൽ) ആ മണ്ണ് കൊണ്ട് എത്ര പ്രാവശ്യവും തയമ്മു० ചെയ്യാവുന്നതാണ്.
(ﻭﻻ ﺑﻤﺴﺘﻌﻤﻞ).... (ﻋﻠﻰ اﻟﺼﺤﻴﺢ)... (ﻭﻫﻮ) ﺃﻱ اﻟﻤﺴﺘﻌﻤﻞ (ﻣﺎ ﺑﻘﻲ ﺑﻌﻀﻮﻩ) ﺃﻱ اﻟﻤﺘﻴﻤﻢ ﺑﻌﺪ ﻣﺴﺤﻪ.(ﻭﻛﺬا ﻣﺎ ﺗﻨﺎﺛﺮ)......وعلم من ذلك جواز تيمم كثيرين من تراب يسير مرات كثيرة حيث لم يتناثر اليه شيئ مما ذكر-(تحفة المحتاج)