പെരുന്നാൾ പ്രഭാഷണ മാറ്റർ
സന്തോഷത്തിന്റെപെരുന്നാൾ.
يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنكُمْ ۖ فَإِن تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّهِ وَالرَّسُولِ إِن كُنتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا (59)
ഇന്ന് : പരിശുദ്ധമായ ഈദുൽ ഫിത്വർ ന്റെ അനുഗ്രഹീത ദിവസത്തിലാണ് നാമിവിടെ ഒരുമിച്ചു കൂട്ടിയിട്ടുള്ളത്.
ആദ്യമായി നിങ്ങൾക്കെല്ലാം ഹൃദയം നിറഞ്ഞ ഈദ് ആശംസകൾ നേരുന്നു.
تقبل الله مناومنكم صالح الاعمال
നാം ചെയ്ത "നന്മകളെല്ലാം അല്ലാഹു സ്വീകരിക്കട്ടെ " എന്നാണ് ഇതിനർത്ഥം.
ഇത്തരം ആശംസാ വചനങ്ങൾ മഹാന്മാരായ സഹാബത്തിന്റെജീവിതത്തിൽ അവർ പരസ്പരം പറഞ്ഞിരുന്നതായി കാണാം. (ഫത്ഹുൽ ബാരി) ഇത് 2 കാര്യങ്ങൾ സൂചിപ്പിക്കുന്നു.
1) ഇത് ആദ്യ തലമുറ മുതൽക്കുള്ള നമ്മുടെ ഈദ് ആശംസയാണ്.
2) ഇത് പെരുന്നാളിന്റെ ആത്മാവും ആത്മീയതയും എന്താണെന്ന് വളരെ വ്യക്തമായി പഠിപ്പിച്ച് തരുന്നുണ്ട്. അഥവാ റബ്ബിന്റെയടുക്കൽ വിജയിച്ചതിന്റെ സന്തോഷ ദിവസമാണിന്ന്.
തീർച്ചയായും പെരുന്നാർ ദിവസത്തിന് സന്തോഷത്തിന്റ അനേകം മുഖങ്ങളുണ്ട്.
1 ) നമ്മെ സൃഷ്ടിച്ച് പരിപാലിക്കുന്ന യജമാനനായ റബ്ബിന്റെയും ആ റബ്ബിലേക്ക് എത്തിച്ചേരാനുള്ള ഏക വഴിയായ സയ്യിദുനാ റസൂൽ (സ്വ)യുടെയും കല്പനകളെ നമുക്ക് വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞു. അതിന്റെ സന്തോഷ ദിവസമാണിന്ന്. നമുക്ക് നോമ്പ് പൂർത്തിയാക്കാൻ കഴിഞ്ഞു. തറാവീഹ്, ഖുർആൻ പാരായണം,സ്വദക്കകൾ, സകാത്തുകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, ഇഅ്തികാഫുകൾ, ഇമാമും ജമാഅത്തുകൾ,
സൗഹൃദങ്ങൾ പുതുക്കൽ, കുടുബ ബന്ധം ചേർക്കൽ എല്ലാം പൂർത്തിയാക്കാൻ കഴിഞ്ഞു.
ഇവ ഓരോന്നും മനുഷ്യരെ അല്ലാഹുവിന്റെ ഇഷ്ടക്കാരാക്കാനും സ്വർഗ്ഗാവകാശികളാക്കാനും പ്രാപ്തമാക്കുന്ന സൽക്കർമ്മങ്ങളാണ്.
وَمَن يُطِعِ ٱللَّهَ وَٱلرَّسُولَ فَأُوْلَٰٓئِكَ مَعَ ٱلَّذِينَ أَنْعَمَ ٱللَّهُ عَلَيْهِم مِّنَ ٱلنَّبِيِّۦنَ وَٱلصِّدِّيقِينَ وَٱلشُّهَدَآءِ وَٱلصَّٰلِحِينَ ۚ وَحَسُنَ أُوْلَٰٓئِكَ رَفِيقًا
2 ) റബ്ബിനെ വഴിപ്പെടുന്നതിന് വിലങ്ങു തടിയായി നിന്ന പിശാചിനെയും അവന്റെ ദുർബോധനങ്ങളെയും സ്വന്തം ശരീരേഛയെയും ചെറുത്തുതോൽപ്പിക്കാൻ നമുക്ക് സാധിച്ചു. അതിന്റെ കൂടി സന്തോഷത്തിന്റെ ദിവസമാണിന്ന്.
നമുക്ക് വിശക്കുകയും ദാഹിക്കുകയും ചെയ്തു നാം ക്ഷീണിച്ചു. രാത്രികൾ സജീവമാക്കി. ഇതിലെല്ലാം നാം ശരീരത്തോട് / പിശാചിനോട് പൊരുതി നിന്നു. സ്വന്തം അധ്വാനത്തിന്റെ ഭാഗമായ സമ്പത്ത് നാം മറ്റുള്ളവർക്ക് നൽകി. അപ്പോൾ കുറഞ്ഞുപോകുമെന്ന് പിശാച് നമ്മെ ഭയപ്പെടുത്തി. പക്ഷെ നാം പിശാചിനെ തോൽപ്പിച്ചു.
സത്യത്തിൽ പെരുന്നാൾ തക്ബീറുകൾ പിശാചിനെ ചെറുത്തു തോൽപ്പിച്ചതിന്റെ വിജയഭേരി കൂടിയാണ്. തിരു നബി (സ്വ) വിജയ ഭേരിയായി തഖ്ബീർ ചൊല്ലിയത് കാണാൻ സാധിക്കും.
അതായത് ഉടമ്പടികൾ നിരന്തരമായി ലംഘിക്കുകയും ക്രൂരമായി ചതിക്കുകയും
ചെയ്ത വഞ്ചകരായ ഖൈബറിലെ ജൂതന്മാർ ക്കെതിരെ സൈനീക നടപടി സ്വീകരിച്ചു. അന്ന് വിജയത്തിന്റെ കൊടിനാട്ടിയപ്പോൾ തിരുനബി (സ്വ)വിളിച്ചത് ഇതേ തക്ബീർ ആയിരുന്നു.
الله أكبر ، خربت خيبر.
(بخاري)
ഇന്ന് നാം ശരീരത്തിന്റെ ഇഛയെ / വിശാചിനെ തോൽപ്പിച്ചതിന്റെ വിജയഭേരി കൂടിയാണ് നാം മുഴക്കുന്ന തക്ബീർ ധ്വനികൾ .
الله أكبر، الله أكبر ،ألله أكبر.........
മാത്രവുമല്ല അല്ലാഹു തന്റെ അടിമകൾക്ക് കൈ നിറയെ സമ്മാനങ്ങൾ നൽകുന്ന ദിവസമെന്ന നിലക്കും പെരുന്നാൾ സന്തോഷത്തിന്റെ ദിവസമാണ്.
മനുഷ്യ രാശിയുടെ കർമ്മവും സമർപ്പണവും കണ്ട് സംതൃപ്തനായ റബ്ബ് അവർക്ക് സമ്മാനമായി മഗ്ഫിറത്തും സ്വർഗ്ഗവും വിതരണം ചെയ്യുന്ന ദിവസമാണിന്ന്.
അത് വിളംബരം ചെയ്യാൻ വഴിയോരങ്ങളിൽ മലക്കുകൾ കാത്തു നിൽക്കുകയും പെരുന്നാൾ നമസ്കാരത്തിനായി പോകുന്നവരെ ആശംസകൾ കൊണ്ട് മൂടുകയും ചെയ്യും.
عن سعيد بن أوس الأنصاري رض قال: قال رسول الله ص «إذا كان يوم عيد الفطر وقفت الملائكة على أبواب الطرق فنادوا: أغدوا يا معشر المسلمين إلى رب كريم، يمن بالخير ثم يثيب عليه الجزيل، لقد أمرتم بقيام الليل فقمتم، وأمرتم بصيام النهار فصمتم، وأطعتم ربكم فاقبضوا جوائزكم
(مجمع الزوائد)
പെരുന്നാൾ സഹ ജീവികളോടുള്ള സ്നേഹവും കരുണയും പങ്കുവെക്കുന്ന ദിവസം എന്ന നിലക്കും സന്തോഷത്തിന്റെ , സ്നേഹത്തിന്റെ ദിവസമാണ്.
ഈദുൽ ഫിത്വ് റിൽ ഫിത്ർ സകാത്ത് വിതരണം ചെയ്യുന്നു. ഈദുൽ അസ്ഹാ യിൽ ബലി മാംസ വിതരണം നടക്കുന്നു. ആ നിലക്ക് ഇസ് ലാമിലെ പെരുന്നാളുകൾ മനുഷ്യരെ ചേർത്ത് നിർത്താനും
ഇല്ലാത്തവരുടെ കണ്ണീരൊപ്പാനും ഉള്ള സുന്ദരമായ ദിവസങ്ങളാണ്.
കൂടാതെ പെരുന്നാളുകൾ നാനാ ജാതി മത വിഭാഗത്തോടും അയൽക്കാരോടും നമ്മുടെ സ്നേഹ, സന്തോഷങ്ങൾ പങ്കുവെക്കലിന്റെ ദിനമാണ്.
പഴയ കാലം മുതൽക്ക് പെരുന്നാൾ ദിവസങ്ങളിൽ എല്ലാവരെയും സ്നേഹിക്കുകയും ഭക്ഷണങ്ങൾ പങ്കുവെക്കുകയും
എല്ലാവരോടും സന്തോഷങ്ങൾ കൈമാറുകയും ചെയ്ത പാരമ്പര്യമാണ് നമുക്കുള്ളത്.
ആ മഹത്തായ സംസ്കാരങ്ങൾ നില നിർത്താൻ ഈ പെരുന്നാൾ ദിവസം നാം പ്രതിജ്ഞാ ബദ്ധരാകണം.
ഇന്ന് കേരളത്തെ വർഗീയതയുടെ സ്മശാന ഭൂമി ആക്കാനുള്ള കുൽസിത ശ്രമങ്ങൾ നടക്കുകയാണ്.
രാഷ്ട്രീയക്കാർ ആരും അടുപ്പിക്കാത്ത ഒരു ഭൂതം കഴിഞ്ഞ ദിവസം മുസ്ലിം സ്ഥാപനത്തിനെതിരെ പറഞ്ഞ ആ ക്ഷേപങ്ങൾ മഹാ അപകടകരമാണ്. ഇവിടെ റിലയൻസ് ഉൾപ്പെടെ എത്രയോ വ്യാപാര ശൃംഘലകളുണ്ട്. സ്വർണ്ണക്കടകളുണ്ട്. അതൊന്നും ജാതി പറയാതെ ടിയാൻ മുസ്ലിം സ്ഥാപനങ്ങളെ മാത്രം ആക്ഷേ ക്കുന്നു.
യഥാർത്ഥത്തിൽ ഇവിടെ കച്ചവട സ്ഥാപനങ്ങളും വാഹനങ്ങളും ഒക്കെ മതാടിസ്ഥാനത്തിൽ തിരിക്കപ്പെട്ടാലുള്ള അരാചകത്വം എത്ര വലുതായിരിക്കും. രാജ്യം നശിക്കാൻ മറ്റൊന്നും വേണ്ട.
അതുകൊണ്ട് പെരുന്നാളുകൾ സ്നേഹവും സന്തോഷവും പങ്ക് വെക്കാനുള്ള അവസരമാക്കണം. ഒപ്പം ചുറ്റുപാടുകളെ കുറിച്ച് നാം ബോധവാന്മാരായി മുന്നേറണം.
അല്ലാഹു പറയുന്നു .
يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنكُمْ ۖ فَإِن تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّهِ وَالرَّسُولِ إِن كُنتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا
ഇതിൽ പ്രധാനമായ 3 നിർദ്ദേശം കാണാം. 1) ഖുർആനും സുന്നത്തും അനുസരിച്ച് ജീവിക്കണം. 2) നേതൃത്വത്തെ അനുസരിക്കണം. 3)പരസ്പരം ഭിന്നിക്കാതെ മുന്നോട്ടു പോകണം . നിങ്ങൾക്കിടയിലുണ്ടാകുന്ന വിഷയങ്ങൾ പ്രമാണ ബദ്ധമായി പരിഹരിക്കണം.
ഇതിന് നാം ചെവി കൊടുക്കണം. സ്നേഹത്തോടെ മുന്നോട്ട് പോകണം. അതാണ് പെരുന്നാളിന്റെ സന്ദേശം.
ഒരിക്കൽ കൂടി ഏവർക്കും ഈദ് ആശംസകൾ .
ألله أكبر، ألله أكبر، ألله أكبر.....ولله الحمد
Post a Comment