സത്താർ പന്തല്ലൂരിനെതിരെ ക്രിസ്ത്യൻ സഭകൾ കേസ് കൊടുത്തെന്ന് അഭ്യൂഹം..
സമസ്തയുടെ വിദ്യാർത്ഥി സംഘടന SKSSF സംസ്ഥാന ജനറല്‍ സെക്രട്ടറി ജനാബ് സത്താർ പന്തലൂരിനെതിരെ CASA (ക്രിസ്ത്യന്‍ അസോസിയേഷന്‍ ആൻഡ് അലയൻസ് ഫോർ സോഷ്യല്‍ ആക്ഷന്‍) യുടെ എല്ലാ ജില്ലകളിലും പരാതി നല്‍കിയിരിക്കുന്നുവെന്ന പോസ്റ്റ് കണ്ടു.
'നാർകോട്ടിക് ജിഹാദ്' വിഷം തുപ്പിയ ബിഷപ്പിനെതിരെ അന്നേദിവസം (സെപ്റ്റംബര്‍ 9 ന്) പ്രതികരിച്ചത് വർഗ്ഗീയതയായി ചിത്രീകരിച്ചാണ് പരാതി നൽകിയിരിക്കുന്നത്.
താഴെക്കൊടുത്ത വരികളാണ് കേസിനാസ്പദമായ പരാമര്‍ശം.
"ലൗ ജിഹാദ്, നാർകോട്ടിക് ജിഹാദ് ആരോപണത്തിൻ്റെ തെളിവുകൾ പാലാ ബിഷപ്പ് വെളിപ്പെടുത്തണം. അതിന് കഴിയില്ലെങ്കിൽ അദ്ദേഹം നാർകോട്ടിക് അടിച്ചതെവിടെ നിന്നെന്ന് തുറന്നു പറയണം. രണ്ടും നടക്കില്ലെങ്കിൽ ഈ വിഷ സർപ്പത്തെ പിടിച്ച് കൂട്ടിലടക്കണം"
ക്രിസംഘികളേ, ഈ വരികള്‍ ഇവിടത്തെ ഓരോ മതേതര വിശ്വാസികളുടെയും മുസ്ലിം ന്യൂനപക്ഷ വിഭാഗത്തിന്റെയും കൂടി ശക്തമായ അഭിപ്രായമാണ്. ഇതിന്റെ പേരില്‍ പരാതി നൽകാനാണെങ്കിൽ പരാതിക്കടലാസുകൾ CASA ഓരോ ജില്ലയിലും കണ്ടെയ്നര്‍ കണക്കിന് ഇറക്കേണ്ടി വരും.
പാലാ ബിഷപ്പിനെതിരെ കേസെടുത്ത പാലാ മജിസ്ട്രേറ്റ് കോടതിക്കെതിരെയും കാസാ പഞ്ചായത്ത് കമ്മിറ്റികള്‍ കേസ് കൊടുക്കുന്നത് ആലോചിക്കണം..😁
മല കത്തിയ കാലത്ത് പേടിച്ചിട്ടില്ല, പിന്നല്ലേ മലര് കത്തുമ്പോള്‍..
#With_SKSSF
#Support_Sathar_Panthaloor
Post a Comment