വഖഫ് ബോർഡ് പി.എ.സിക്ക് വിട്ടാൽ എന്താണ് കുഴപ്പം ? വിവാദവും വസ്തുതയും..





രണ്ടു 'വർഗ്ഗീയത' പറയാൻ പോവുകയാണ്. വേണ്ടവർക്ക് വായിക്കാം. ഇതറിഞ്ഞിരുന്നില്ലെന്ന് ഇപ്പോൾ നിശബ്ദത പാലിക്കുന്നവരാരും പിന്നീട് പറയാൻ പാടില്ലല്ലോ.!!

ഒന്ന്: വഖഫ് ബോർഡ് നിയമനങ്ങൾ PSC-ക്ക് വിട്ടു. ദേവസ്വം-വഖഫ് നിയമനങ്ങൾ PSCക്ക് വിടുമെന്നാണ് പറഞ്ഞിരുന്നത്. പക്ഷേ, ദേവസ്വം നിയമനങ്ങൾക്ക് പ്രത്യേക ബോർഡ് രൂപീകരിക്കുകയും രണ്ടാം പിണറായി സർക്കാർ അതിൻ്റെ കാലാവധി നീട്ടി നൽകുകയും ചെയ്തു. ബോർഡംഗങ്ങൾ ഹിന്ദുമത വിശ്വാസിയും ക്ഷേത്രാരാധന കർമ്മങ്ങളിൽ വിശ്വസിക്കുന്നവരാവണം എന്നും നിഷ്കർഷിക്കുന്നുണ്ട്. വിശ്വാസ സംബന്ധിയായ കാര്യമായതിനാൽ അങ്ങിനെ താൽപര്യം ഉണ്ടാകുന്നതിൽ തെറ്റില്ല. പക്ഷേ, 130ൽ താഴെ മാത്രമുള്ള വഖഫ് ബോർഡ് നിയമനങ്ങൾ PSC ക്ക് വിടുകയും, ആയിരത്തിലധികം നിയമനങ്ങളുള്ള ദേവസ്വം പ്രത്യേക ബോർഡ് വഴിയുമാണ്.

കാര്യക്ഷമതയുടെ പേരുപറഞ്ഞാണ് ഈ കൈകടത്തൽ. ഇന്ത്യയിൽ ഏറ്റവും സുതാര്യമായി പ്രവർത്തിക്കുന്ന വഖഫ് ബോർഡും വഖഫ് സ്വത്തുക്കൾക്ക് അധീനതയുമുള്ളത് കേരളത്തിലാണെന്നു പാർലിമെൻ്ററി കമ്മിറ്റി റിപ്പോർട്ടുണ്ട്. ഇതേ ബോർഡിൽ നിന്ന് കേരള സർക്കാർ കടമായി വാങ്ങിയ 54 ലക്ഷം രൂപ ഇതുവരെ തിരികെ നൽകിയിട്ടില്ല. ഗ്രാൻ്റിന് നൽകിയ അപേക്ഷ മുഖ്യമന്ത്രി തിരിഞ്ഞു നോക്കിയിട്ടു പോലുമില്ല. എന്നിട്ടിവരാണ് കാര്യക്ഷമതയുടെ വല്യവർത്താനം പറയുന്നത്.  

വഖഫിൽ മുസ്‌ലിംകൾക്കാണ് നിയമനം. PSC ക്ക് വിട്ട സ്ഥിതിക്ക് അവിടെ എല്ലാവർക്കും നിയമനം വേണമെന്ന് പറഞ്ഞു ആരെങ്കിലും കേസിന് പോവുമെന്ന് മൂളേണ്ട നിമിഷം തന്നെ സർക്കാർ വഴങ്ങില്ലെന്ന് ആരുകണ്ടു. സ്കോളർഷിപ്പടക്കം ഇതിനൊട്ടേറെ മുൻകാല ഉദാഹരണങ്ങൾ നമ്മുടെ മുന്നിലില്ലേ. PSC ചട്ടങ്ങൾ വെച്ച് അതിനു സാധ്യതയുമുണ്ട്. ഇവിടുത്തെ വഖഫ് സംവിധാനം നശിപ്പിക്കാനുള്ള കൃത്യമായ ഗൂഢാലോചനയാണിത്. 

ബംഗാളിലെ വഖഫ് സ്വത്തുക്കൾ കയ്യേറി പാർട്ടി ഓഫീസുകൾ നിർമ്മിച്ച (പാർലിമെൻ്ററി സമിതി രേഖയുണ്ട്) പാർട്ടിയുടെ കേരള ബന്ധുക്കൾ നേരാംവണ്ണം പ്രവർത്തിക്കുന്ന വഖഫ് ബോർഡും നശിപ്പിക്കുന്നതിൽ പുതുമയൊന്നുമില്ല.

:
രണ്ട്: ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം ജോസ് കെ.മാണി വഴി പാലാ അരമനയിലേക്ക് കൊണ്ടുപോവുകയാണ്. നൂറുശതമാനം മുസ്‌ലിംകൾക്ക് വേണ്ടി മാത്രമായി രൂപീകരിക്കാൻ സച്ചാർ നിർദ്ദേശം ലഭിച്ച ന്യൂനപക്ഷ കമ്മീഷൻ ഇടയിലൊരു പാലോളി കമ്മിറ്റി വെച്ച് 80:20 ആക്കി അട്ടിമറിച്ചതിനു പുറമെ വീണ്ടും ജനസംഖ്യാനുപാതികമായി വിഭജിച്ചു വഞ്ചിച്ചു. ഒടുക്കം, ചെയർമാൻ സ്ഥാനവും പാലായിലേക്ക് കള്ളവണ്ടി കയറ്റിവിട്ടു. ചെയ്യേണ്ടിയിരുന്ന കാര്യം കോശി കമ്മീഷൻ റിപ്പോർട്ട് ക്രിസ്ത്യാനികൾക്ക് വേണ്ടി നടപ്പിലാക്കുക എന്നതാണ്. ഏതായാലും ഇങ്ങനെയായ സ്ഥിതിക്ക് കോശി കമ്മീഷൻ വരുമ്പോഴും ഈ ആനുപാതിക സുതാര്യത ഉണ്ടാവുമോയെന്ന് കാണാമല്ലോ.

മിസ്റ്റർ ജലീൽ, വഖഫിനും ന്യൂനപക്ഷ കോർപ്പറേഷൻ്റെ കഷ്ടനഷ്ടങ്ങൾക്കും നിങ്ങളുടെ കരങ്ങൾ കാരണമായുണ്ട്. ഗോഡ്ഫാദറിനെ പ്രീണിപ്പിക്കാൻ ഈ സമുദായത്തെ ഒറ്റുകൊടുത്ത നിങ്ങൾക്ക് യൂദാസിൻ്റെ സ്ഥാനം പോലും ലഭിക്കാൻ അർഹതയില്ല.!!