ശൈഖുനാ മൂസക്കുട്ടി ഹസ്രത്തിനെ സമസ്ത വിദ്യാഭ്യാസ ബോർഡ് പ്രസിഡണ്ടായി തെരഞ്ഞെടുത്തു.
പി.കെ മൂസക്കുട്ടി ഹസ്രത്ത് ബാഖവിയെ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റായി തിരഞ്ഞെടുത്തു. പി.കെ.പി അബ്ദുസ്സലാം മു സ്ലിയാരുടെ വിയോഗത്തെ തുടർന്ന് ഒഴിവുവന്ന സ്ഥാനത്തേക്കാണ്കോഴിക്കോട്സമ സ്താലയത്തിൽ ചേർന്ന ബോർഡ് നിർവാഹകസമിതി യോഗം പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. മലപ്പുറം എ.ആർനഗർ കൊളപ്പുറം സൗത്തിൽ പണ്ടാറതൊടി കൊളകാട്ടിൽ കുഞ്ഞഹമ്മദ് മു സ്ലിയാരുടെയും ഖദീജയുടെയും മകനായി 1949 ലാണ് ജനനം. കൊളപ്പുറം സൗത്ത്, പുകയൂർ, പാലച്ചിറമാട്, കിനമഞ്ചേരി, ചെമ്മങ്കടവ് എന്നിവിടിങ്ങളിലെ പഠനത്തിന് ശേഷം ഉപരിപഠനാർഥം 1969 ൽ വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്തിൽ ചേർന്ന് 1971 ൽ ബാഖവി ബിരുദമെടുത്തു. കുഞ്ഞിസൂഫി മുസ്ലിയാർ കൈപ്പറ്റ, അലവി മുസ്ലിയാർ ഇരിങ്ങല്ലൂർ, ഒ.കെ അബ്ദുറഹ്മാൻ മുസ്ലിയാർ ഊരകം, ശൈഖ് ഹസൻ ഹസ്രത്ത് ഇരുമ്പഴി കുട്ടി മുസ്ലിയാർ , ബഖ്തിയാർഹസ്രത്ത് എന്നിവർ പ്രധാ നഗുരുക്കളാണ്. പാപ്പിനിശ്ശേരി, ചാലിയാപുറം, മുടക്കിഉണ്ടുങ്ങൽ, തിരുവനന്തപുരം പെരിങ്ങമല, വെല്ലൂർ ലത്തീഫിയ, ബാഖിയാത്തു സ്വാലിഹാത്ത് , തിരുവന ന്തപുരം മന്നാനിയ കോളജ് എന്നിവിടങ്ങിളിൽ നാലു പതി റ്റാണ്ടുകാലം മുദരിസ് ആയി സേവനം ചെയ്ത ശേഷം 1999 മുതൽ നന്ദി ദാറുസ്സലാം അറബിക് കോളജിൽ പ്രിൻസിപലായി സേവനമേറ്റെടുത്തു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗമാണ്. അറബി, ഉറുദു, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ പ്രാവീണ്യമുള്ള മൂസക്കുട്ടി ഹസ്രത്ത് വിവിധ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.
Also read
Post a Comment