മൗലാനാ മൂസക്കുട്ടി ഹസ്റത്ത് വിനയം കൈമുതലാക്കിയ പണ്ഡിത തേജസ്സ്
തിരൂരങ്ങാടിക്കടുത്ത താഴെ കൊളപ്പുറം മഹല്ല് ജമാഅത്ത് ഖാസിയായിരുന്ന കുഞ്ഞമ്മദ് മുസ്ലിയാരുടെ മകനായി ജനിച്ച ശൈഖുനാ മൂസക്കൂട്ടി ഉസ്താദ് പൂവല്ലൂർ അലവി മുസ്ലിയാർ, ഒ കെ അബ്ദുറഹിമാൻ മുസ്ലിയാർ തുടങ്ങിയ വലിയ പണ്ഡിതരുടെ കീഴിൽ ദർസ് പഠനം പൂർത്തിയാക്കി തെന്നിന്ത്യയിലെ അത്യുന്നത മത കലാലയമായ വെല്ലൂർ ബാഖിയാത്തുസ്വാലിഹാത്തിൽ നിന്നും ഒന്നാം റാങ്കോടെ ബാഖവി ബിരുദം കരസ്ഥമാക്കി.ഫള്ഫരി ഉസ്താദും ശൈഖ് ഹസൻ ഹസ്റത്തുമൊക്കെയായിരുന്നു അന്ന് അവിടുത്തെ പ്രധാന ഉസ്താദുമാര്.
പഠന ശേഷം ഗുരുനാഥനായ ശൈഖ് ഹസൻ ഹസ്റത്ത് പ്രിയ ശിഷ്യനെ തന്റെ സ്വന്തം നാട്ടിലെ പള്ളി യിൽ മുദരിസായി നിയമിച്ചു.അഞ്ച് വർഷം അവിടെ തുടർന്ന മൂസക്കുട്ടി ഹസ്റത്ത് ശേഷം പിന്നീട് മൂന്ന് വർഷം സ്വന്തം നാട്ടിലും മുദരിസായി. പിന്നീട് തിരുവനന്തപുരം പെരിങ്ങമലയിൽ രണ്ട് വർഷം ജോലി ചെയ്യവെ വെല്ലൂർ ലത്വീഫിയ്യയിൽ മുദരിസായി ക്ഷണം ലഭിക്കുകയും തുടർന്ന് അവിടെ മുദരിസാകുകയും ചെയ്തു.അഞ്ച് വർഷത്തെ അവിടത്തെ അധ്യാപനം കാരണം ഉസ്താദിന് ഉർദു ഭാഷ അനായാസം കൈകാര്യം ചെയ്യാനായതായി ഉസ്താദ് പറയാറുണ്ട്.
പിന്നീട് ലത്വീഫിയ്യയിൽ നിന്ന് ശൈഖുനാ ശംസുൽ ഉലമ വിളിച്ച് വരുത്തി നന്തിയിൽ മുദരിസാകാനാവിശ്യപ്പെട്ടു .ശൈഖുനായുടെ നിർദ്ദേശം മാനിച്ച് ശംസുൽ ഉലമയുടെ കൂടെ മൂന്ന് വർഷം നന്തിയിൽ സഹാദ്ധ്യാപകനായി.അവിടെ നിന്നാണ് പഠിച്ച് വളർന്ന വെല്ലൂർ ബാഖിയാത്തിലേക്ക് മുദരിസായി ക്ഷണം ലഭിക്കുന്നത് .പതിനാല് വർഷം വെല്ലൂരിൽ തുടർന്നു.
വെല്ലൂരിൽ നിന്ന് വിട്ട ശേഷം ഏഴ് വർഷം വർക്കല മന്നാനിയയിൽ ജോലി ചെയ്യുകയും ശേഷം നന്തി ദാറുസ്സലാമിലേക്ക് പ്രിൻസിപ്പലായി ചുമതലയേൽക്കുകയും ചെയ്തു.പത്ത് വർഷത്തിലധികമായി നന്തിയിൽ തുടരുന്ന മൗലാനാ അര നൂറ്റാണ്ടോളമായി അധ്യാപന ജീവതം ആരംഭിച്ചിട്ട്.
തികഞ്ഞ സൂക്ഷ്മതയും താഴ്മയും വിനയവും ഒത്തിണങ്ങിയ ഉസ്താദ് പത്ത് വർഷത്തോളമായി സമസ്ത കേന്ദ്ര മുശാവറയിലും അംഗമാണ്.
ആരിൽ നിന്നായാലും തെറ്റു ചൂണ്ടിക്കാണിക്കാനുള്ള ഉസ്താദിന്റെ ആർജ്ജവം എടുത്ത് പറയേണ്ടതാണ്. ഒരു ഉഹ്റവിയായ പണ്ഡിതനുണ്ടായിരിക്കേണ്ട എല്ലാ മേന്മകളും ഒത്തിണങ്ങിയ ശൈഖുനായുടെ ദീർഘായുസ്സിനായി നമുക്ക് പ്രാർത്ഥിക്കാം ...നാഥൻ ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
Also read
Post a Comment