എല്ലുകളീൽ നിന്നും ഒരസ്സല്‍ കോഴി..
_🎵കോഴീടെ മുള്ളോടു കൂകെന്നു ചൊന്നാരെ_
_കൂശാതെ കൂകിഫറഫിച്ചു ബിട്ടോവര്‍🎵_
മുഹിയുദ്ധീന്‍ ശൈഖ് (റ) വിന്റെ അരികില്‍ ഒരു ഉമ്മയും മകനും എത്തി. ശൈഖവര്‍കളോട് മകന് അതിയായ ഹൃദയബന്ധമുണ്ടെന്നും അതുകൊണ്ട് തന്നെ തന്റെ അവകാശം മാറ്റി കുട്ടിയെ അല്ലാഹുﷻവിലേക്കും ശൈഖവര്‍കളിലേക്കും സമര്‍പ്പിക്കുന്നുവെന്നുവെന്നുമാണ് ആ ഉമ്മയുടെ വരവിന്റെ ഉദ്ദേശം.
ശൈഖവര്‍കള്‍ ആ കുട്ടിയെ സ്വീകരിക്കുകയും മുന്‍ഗാമികളുടെ വഴി സ്വീകരിച്ച് സന്മാര്‍ഗത്തിലായി ജീവിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
കുറേ കാലത്തിനു ശേഷം, ഒരിക്കല്‍ ആ ഉമ്മ തന്റെ മകനെ കാണാന്‍ എത്തി. ഉറക്കൊഴിക്കലും വിശപ്പും കാരണം കുട്ടിയാകെ മെലിഞ്ഞിരിക്കുന്നു. ഉമ്മ വന്ന നേരം അവന്‍ തൊലിയുള്ള ഗോതമ്പിന്റെ റൊട്ടിയായിരുന്നു തിന്നു കൊണ്ടിരുന്നത്. ഇതെല്ലാം കണ്ടപ്പോള്‍ ആ ഉമ്മാക്ക് നൊന്തു... അവര്‍ നേരെ ശൈഖവര്‍കളുടെ സവിധത്തിലേക്ക്.
അപ്പോഴാകട്ടേ, ശൈഖവര്‍കളുടെ മുമ്പില്‍ വേവിച്ച കോഴിയുടെ എല്ലുകളായിരുന്നു ഉണ്ടായിരുന്നത്. ആ ഉമ്മയുടെ പ്രതികരണാത്മകത പുറത്തുചാടി:
ഓ, ഗുരുവര്യരെ.. അങ്ങ് കോഴി ഇറച്ചി കഴിക്കുന്നു, എന്റെ മകന്‍ ഗോതമ്പ് തിന്നുന്നു..
മഹാനവര്‍കള്‍ തിരിച്ചൊന്നും പറയാതെ ആ കോഴിയുടെ എല്ലുകളുടെ മേല്‍ അവിടുത്തെ കൈ വെച്ചു പറഞ്ഞു: "നുരുമ്പിയ എല്ലുകള്‍ക്ക് ജീവന്‍ നല്‍കുന്ന അല്ലാഹുﷻവിന്റെ സമ്മത പ്രകാരം നീ എഴുന്നേല്‍ക്കുക..."
പറയേണ്ട താമസമേ ഉള്ളൂ.. നല്ല ഒരസ്സല്‍ കോഴിയതാ കൂവിക്കൊണ്ട് എഴുന്നേറ്റുപോയി. ശേഷം ആ പരാതിയുമായി വന്ന ഉമ്മയിലേക്ക് തിരിഞ്ഞു പറഞ്ഞു:
"നിങ്ങളുടെ മകനും ഈ അവസ്ഥ ഉണ്ടായാല്‍ നിങ്ങളുടെ മകനും ഇഷ്ടമുള്ളത് കഴിച്ചോട്ടേ..."
( حياة الحيوان الكبرى / الدميري )
ശൈഖവര്‍കളുടെ ബറകത്ത് കൊണ്ട് അല്ലാഹു ﷻ നമ്മുടെ ആഖിബത്ത് നന്നാക്കി തരട്ടെ..,
ആമീന്‍ യാ റബ്ബൽ ആലമീൻ
Post a Comment