ക്വിസ് - വഹാബിസം

?- പതിനെട്ടാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് തണലിൽ വളർന്നു വന്ന മതനവീകരണ പ്രസ്ഥാനം ഏത്?
വഹാബിസം.

?- വഹാബിസത്തിന്റെ സ്ഥാപകനാര്?
മുഹമ്മദ് ബിൻ അബ്ദിൽ വഹാബ്. 

?- ഇബ്നു അബ്ദുൽ വഹാബിന്റെ ജന്മദേശം എവിടെ?
സൗദിഅറേബ്യ യുടെ കിഴക്കുഭാഗത്തുള്ള നജ്ദ്.

?- നജ്ദിൽ ഉദയംകൊണ്ട മറ്റു കള്ളനാണയങ്ങൾ ഏതെല്ലാം?
ഖവാരിജുകൾ, മുസൈലിമത്തുൽ കദ്ദാബ്.

?- വഹാബികൾ ഖവാരിജുകളുടെ പിൻഗാമികളാണെന്ന് പറഞ്ഞ പണ്ഡിതൻ ആര്?
ഇമാം സ്വാവി (റ)

?- മുഹമ്മദ് ബിൻ അബ്ദുൽ വഹാബും ഇബ്നു സഊദും തമ്മിൽ കരാറിൽ ഒപ്പു വെച്ചത് എവിടെ വെച്ച്?
ദർഇയ്യ

?- ആ കരാർ എന്തായിരുന്നു.? 
തൗഹീദിന്റെ പ്രചരണത്തില്‍ തന്നെ സഹായിച്ചാല്‍ സാമ്രാജ്യത്വ വികസനത്തില്‍ ഇബ്‌നു സഊദിനെ സഹായിക്കാമെന്ന്.

?- ഈ കരാർ ഒപ്പുവെച്ച വർഷം ഏത് ?
എ.ഡി. 1760-ല്‍

ഇബ്നു സഊദ് മരണമടഞ്ഞ വർഷം?
1765

പിന്നീട് അധികാരത്തിൽ വന്ന മകൻ ആര്.?
വഹാബിസം ജനങ്ങളിൽ അടിച്ചേൽപ്പിച്ച പുത്രന്‍ അബ്ദുല്‍ അസീസ്

അബ്ദുൽ അസീസ് മരിച്ചതെങ്ങനെ ?
1802-ല്‍ ഒരു അജ്ഞാതന്റെ കുത്തേറ്റ്

അക്കാലത്ത് വഹാബികൾ തകർത്തുകളഞ്ഞ പ്രമുഖ മഖ്ബറകൾ ഏതെല്ലാം.?

ഹസന്‍(റ), ഹസ്രത്ത് ത്വല്‍ഹ(റ) ഹുസൈൻ(റ) തുടങ്ങിയ നിരവധി മഖ്ബറകൾ

മുഹമ്മദ് ബിൻ അബ്ദിൽ വഹാബ് മരണപ്പെട്ട വർഷം?
1792 ജൂണ്‍ 22 

വഹാബികൾ കർബല ആക്രമിച്ച വർഷം ?
ഹിജ്‌റ വര്‍ഷം 1216ല്‍ 

വഹാബികൾ ത്വാഇഫ് ആക്രമിച്ച വർഷം ?
ഹിജ്‌റ വര്‍ഷം 1217ല്‍

വഹാബികൾ മക്ക ആക്രമിച്ച വർഷം ?
ഹിജ്‌റ വര്‍ഷം 1218 

വഹാബികൾ മദീന ആക്രമിച്ച് താണ്ഡവമാടിയ വർഷം ?
ഹിജ്റ വർഷം 1222

വഹാബികൾ മദീനയിലെ വിലപിടിപ്പുള്ള വസ്തുക്കൾ കൊള്ളയടിച്ചത് രേഖപ്പെടുത്തിയ പ്രമുഖ പണ്ഡിതൻ ആര് ?
അഹ്മദ് സൈനി ദഹ് ലാൻ

മുഹമ്മദ് ബിൻ അബ്ദിൽ വഹാബിനെ കളിപ്പാവയാക്കി മുസ്ലിം സമുദായത്തെ നശിപ്പിക്കാൻ ബ്രിട്ടീഷുകാർ ഏൽപ്പിച്ച ചാരൻ ?
ഹംഫർ

ഇറാഖിലെ അലി (റ) ന്റെ ജാറം  വഹാബികൾ ആക്രമിച്ച വർഷം?
1807 ൽ

വഹാബിസത്തോട് യാതൊരുവിധ ബന്ധവും പാടില്ലെന്ന് കേരളത്തിൽ ആദ്യമായി പ്രഖ്യാപിച്ച പണ്ഡിതസഭ ?
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ