ശൈഖുനാ പി.കെ.പി അബ്ദുസ്സലാം മുസ്ലിയാരുടെ അന്ത്യ നിമിഷങ്ങൾ.. മകൻ എഴുതുന്നു..

റബീഉൽ അവ്വലിനെ  കാത്തിരിക്കുകയായിരുന്നു...  

21 ദിവസത്തെ ആശുപത്രി വാസത്തിനിടയിൽ വൈദ്യ ശാസ്ത്രത്തിന്റെ സ്റ്റെതസ് കോപ്പിൽ രണ്ട് മൂന്ന് തവണ അതീവ ഗുരുതരാവസ്ഥ അനുഭവപ്പെട്ടു.

ഒടുവിൽ ബുധനാഴ്ച (08-10-2021)  മണിക്കൂറുകൾ മാത്രമേ ശ്വാസം നിൽക്കുകയുള്ളുവെന്ന് ഡോക്ടർസ് ടീം അറിയിച്ചു. 

പക്ഷെ സഫറിൽ രോഗം ബാധിച്ച്  റബീഉൽ അവ്വലിനേയും,  വെള്ളിയാഴ്ച രാവിനേയും സന്തോഷത്തോടെ കാത്തിരിക്കുകയായിരുന്നുവെന്ന് പിന്നെ മനസ്സിലായി.

തിരു നബി (സ) ക്ക് രോഗം പിടിപെടുന്നത് സഫറിലും മരണം സംഭവിക്കുന്നത് റബീഉൽ അവ്വലിലുമായിരുന്നു. 

ആശുപത്രിയുടെ സുരക്ഷാ കേന്ദ്രത്തിൽ ബുധൻ (8-10-'21) വൈകുന്നേരം 5 മണി മുതൽ രാത്രി 12 മണിവരെ അടുത്ത് നിന്ന് പ്രാർത്ഥനകൾ നടന്നിരുന്നു. 

ആ വേളയിൽ, എത്രയോ വർഷമായി അവിടുത്തെ ശരീരത്തിന്റെ നില നിൽപ്പിന് വേണ്ടി 24 മണിക്കൂറും കൂടെ നിന്ന പേര മകൻ സുറൂറിന്റെ അതി സൂക്ഷ്മ നിരീക്ഷണം പിറ്റേ ദിവസം അവൻ എന്നെ മാത്രം അറിയിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. 

അത് ഇങ്ങിനെയാണ് :

"ഉപ്പാപ്പ രോഗത്തിന്റെ കാഠിന്യം കൊണ്ട് ശരീരം  ചലിപ്പിക്കുവാൻ കഴിയാത്ത അതീവ ഗുരുതരാവസ്ഥയിൽ ഞാൻ ചൂണ്ട് വിരൽ സ്പർശിച്ചപ്പോൾ ഓക്സിജൻ വർധിക്കുമ്പോൾ, ചൂണ്ടു വിരൽ അനങ്ങുന്നുണ്ടായിരുന്നു. ഒപ്പം ചുണ്ടും. 

ഖൽബിയ്യായി ഉരുവിടുന്ന ഏതോ ദിക്റിന്റെ ബാഹ്യ പ്രകടനമാകാം  ഈ അനക്കം. 

യാത്ര പോകുന്ന രംഗം, പോകുന്നവരെ സംബന്ധിച്ചിടത്തോളം സന്തോഷകരവും ആനന്ദദായകവുമായിരുന്നു.

ഏറ്റവും ചെറിയ പേരക്കുട്ടി മുതൽ മുഴുവൻ കുടുംബാംഗങ്ങളുടേയും ഒത്തു ചേരൽ, ജീവിത കാലത്ത് അവർക്ക് ഇഷ്ടപ്പെട്ട ചില പ്രധാന വ്യക്തിത്വങ്ങളുടെ സാന്നിധ്യം,  സൂറ: റഅദ്, സൂറ: യാസീൻ, തഹ്‌ലീൽ പാരായണങ്ങളുടെ ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ  ശ്രേഷ്ഠമായ ശരീരത്തിൽ നിന്നും ആത്മാവ് പതുക്കെ സൃഷ്ടിച്ച നാഥന്റെ സമീപത്തേക്ക് തൃപ്തികാര്യമായി  പോയി. 

അവരുടെ പദവി വലിയ ഉയരത്തിലേക്ക് പോകട്ടെ...

മകൻ അബ്ദുൽ ബാഖിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Also read