വാർത്താസമ്മേളനം വൈറൽ : ജിഫ്‌രി തങ്ങൾക്ക് ഹിന്ദു, ക്രിസ്ത്യൻ സുഹൃത്തുക്കളുടെ അഭിനന്ദനപ്രവാഹം
പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശവുമായി ബന്ധപ്പെട്ട് ജിഫ്‌രി മുത്തുക്കോയ തങ്ങൾ നടത്തിയ വാർത്താ സമ്മേളനത്തിന് ജാതി മത ഭേദമന്യേ അഭിനന്ദനങ്ങൾ..
ഒരു ജാതിയെയും മതത്തെയും രാഷ്ട്രീയ നേതൃത്വത്തെയും സർക്കാരിനെയും മോശമായ ഭാഷയിൽ പരാമർശിക്കാതെ കേരളത്തിന്റെ മതസൗഹാർദ പൈതൃകത്തെ വിളംബരം ചെയ്യുന്നതായിരുന്നു സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ വാക്കുകൾ..
ചില ഹിന്ദു, ക്രിസ്ത്യൻ സുഹൃത്തുക്കളുടെ പ്രതികരണങ്ങൾ താഴെ ചേർക്കുന്നു..
✍️ Sudha Menon
"ക്രിസ്ത്യാനികളും മുസ്‍ലീമുകളും സാഹോദര്യത്തോടെ ജീവിച്ച ചരിത്രമാണ് നമ്മുടേത്. ഹിന്ദുക്കളുമായും അങ്ങനെ തന്നെ. മറ്റൊരു വിഭാഗത്തിനെ വേദനിപ്പിക്കുന്ന തരത്തില്‍ മതവിഭാഗങ്ങൾ പ്രവർത്തിക്കാൻ പാടില്ല. ഏത് മതത്തിന്റെ ജിഹാദ് ആണെങ്കിലും നടപടികൾ സ്വീകരിക്കാൻ ഭരിക്കുന്ന സർക്കാരുകൾ തയ്യാറാകണം...."
വിവേകവും,മനുഷ്യസ്നേഹവും,ആത്മാർത്ഥതയും തുളുമ്പുന്ന വാക്കുകൾ! വർത്തമാനകേരളം ആവശ്യപ്പെടുന്നത് ജിഫ്രി മുത്തുക്കോയ തങ്ങളെപ്പോലുള്ള മതനേതാക്കളെയാണ്. ഒരു ബഹുസ്വരസമൂഹത്തിലേക്ക് തൊടുത്തു വിടുന്ന അപ്രിയകരമായ ഒരൊറ്റ വാക്ക് പോലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് മനസിലാക്കിയ ദീർഘദർശിത്വത്തിനും ആത്മസംയമനത്തിനും മതേതരകേരളത്തിന്റെ മനസ്സ് ഒന്നടങ്കം സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളോട് നന്ദി പറയേണ്ടതാണ്. ❤️🙏
✒️Kiran Thomas
കുറച്ച് നാളുകൾക്ക് മുന്നെ ക്രിസ്ത്യൻ സുഹൃത്തുക്കൾക്കിടയിൽ മുസ്ലിം സമുദായത്തെ പരിചയപ്പെടുത്തുന്ന ഒരു സെഷൻ എടുത്തിരുന്നു . അന്ന് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പടം കാണിച്ച് ഇദ്ദേഹത്തെ അറിയുമോ എന്ന് ചോദിച്ചപ്പോൾ അവരിൽ 99 % ആളുകളും അറിയില്ലാന്നായിരുന്നു പറഞ്ഞത് . ഇദ്ദേഹമാണ് മുസ്ലിം സമൂഹത്തിലെ ഏറ്റവും വലുതും സ്വാധീനമുള്ളതുമായ സംഘടനയുടെ അധ്യക്ഷൻ എന്ന് ഞാൻ പറയുമ്പോൾ പലർക്കും അതൊരു അത്ഭുതമായിരുന്നു . ഇന്ന് ലവ് ജിഹാദ് നർക്കോട്ടിക്ക് ജിഹാദ് ആക്ഷേപങ്ങൾക്ക് മറുപടി പറഞ്ഞുകൊണ്ട് അദ്ദേഹം നടത്തിയ വാർത്ത സമ്മേളനം ചരിത്രത്തിൽ തങ്കലിപികളിൽ അടയാളപ്പെടുത്തുമെന്ന് ഉറപ്പാണ് . സ്നേഹത്തിന്റെ ഭാഷകൊണ്ട് അദ്ദേഹം ക്രൈസ്തവരെ തോൽപ്പിച്ചുകളഞ്ഞു..
വാർത്ത സമ്മേളനം കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Post a Comment