കഞ്ചാവുമായി പാലാ സ്വദേശി ജോമോൻ ജേക്കബ് അറസ്റ്റിൽ - ബിഷപ്പിന്റെ മൂക്കിനുതാഴെ കുഞ്ഞാടിന്റെ നാർക്കോട്ടിക് ജിഹാദ്


തൊടുപുഴയില്‍ വാഹന പരിശോധനക്കിടയില്‍ രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. പാലാ കൊട്ടാരംകുന്നേല്‍ ജോമോന്‍ ജേക്കബ് (27) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന പാലാ ചെത്തിമറ്റം സ്വദേശി ജീവന്‍ സജീവ് ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്ക് വേണ്ടി അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.

ഇന്നലെ ഉച്ചക്ക് 11.30ന് തെക്കുംഭാഗംഅഞ്ചിരി റൂട്ടില്‍ മലങ്കര ഗേറ്റിന് സമീപത്തെ വാഹന പരിശോധനയിലാണ് കഞ്ചാവുമായി സംഘത്തെ പിടികൂടിയതത്. ഇവരുടെ കൈവശമുണ്ടായിരുന്ന അരി സഞ്ചി പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ രണ്ട് കിലോ കഞ്ചാവ് കണ്ടെത്തിയത്. സഞ്ചി പൊലീസ് പരിശോധിക്കുന്നതിനിടെയാണ് ജീവന്‍ സജീവ് ഓടി രക്ഷപ്പെട്ടത്. കഞ്ചാവ് എവിടെ നിന്നാണ് വാങ്ങിയതെന്നും ആര്‍ക്ക് നല്‍കാനാണ് കൊണ്ടുവന്നതെന്നും ജോമോനില്‍ നിന്ന് പൊലീസ് ചോദിച്ചറിഞ്ഞു.

തൊടുപുഴ പ്രിന്‍സിപ്പല്‍ എസ് ഐ ബൈജു പി ബാബുവിന്റെ നേതൃത്വത്തിലാണ് സംഘമാണ് പ്രതിയെ പിടികൂടിയത്.