പുതിയ തരം നികാഹ്: ആഭാസങ്ങൾ ഇറക്കുമതി ചെയ്യുന്ന വഹാബികൾ

കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു നികാഹ് ദൃശ്യം കാണാൻ സാധിച്ചു.
കുടുംബത്തിലെ സ്ത്രീകളും പുരുഷന്മാരും
ഒരു സദസ്സിൽ ഒരുമിച്ചുകൂടി നിക്കാഹ് നടത്തുകയാണ്..
വധുവിന്റെ പിതാവ് തന്റെ ഭാര്യയെ ചേർത്തുനിർത്തി വധുവിന്റ കൈപിടിച്ച് ഇവളെ ഞങ്ങൾ നിനക്ക് വിവാഹം ചെയ്തു തന്നിരിക്കുന്നു എന്നും, വരൻ ഞാൻ സ്വീകരിച്ചു എന്നും പറയുന്നു.
ഇതായിരുന്നു ആ നികാഹ് മാമാങ്കം.
ഇതിന്റെ കർമ്മശാസ്ത്രം അന്വേഷിക്കുന്നതിനു മുമ്പ് ഏതൊരു സാധാരണക്കാരനും മൂക്കത്ത് വിരൽ നിൽക്കുന്നതായിരുന്നു ഈ തോന്നിവാസം.
ഇസ്ലാമിന്റെ പാരമ്പര്യത്തിന് നിരക്കാത്തതും ആഭാസകരവുമാണ് ഇത്തരം ചെയ്തികൾ..
ഇത്തരം രീതികൾ ഇതര മതസ്ഥരുടെ വിവാഹ വേളകളിൽ മാത്രമാണ് ഇതുവരെ കണ്ടുവന്നിരുന്നത്.
മാത്രമല്ല അവർക്ക് പോലും കൃത്യമായ മത ചടങ്ങുകളുണ്ട്.
ഹദീസ് നിഷേധികളും അർദ്ധ യുക്തിവാദികളും പുത്തൻ വാദികളുമായ  മുജാഹിദ് പ്രസ്ഥാനത്തിന്റെ ചില നേതാക്കളാണ് ഈ കോപ്രായം തട്ടിക്കൂട്ടിയത് എന്നോർക്കുമ്പോൾ അതിശയമില്ല.!!

ഞങ്ങളുടെ മകൾ ഇന്നവളെ നിനക്ക് ഞങ്ങൾ വിവാഹം ചെയ്തു തന്നു..”
എന്നു പറയുന്നതിലൂടെ ശരീഅത്ത് ഒരിക്കലും സ്ത്രീകൾക്ക് നൽകാത്ത വിലായത്ത് നികാഹിൽ തിരുകി കയറ്റി പുതിയൊരു രീതി സൃഷ്ടിച്ച് ശരീഅത്ത് വിരുദ്ധത കാട്ടിക്കൂട്ടിയതിനുപുറമെ, നിക്കാഹിന്റെ നിർബന്ധ കടകങ്ങൾ ഒഴിവാക്കിയത് അടക്കം നിരവധി അബദ്ധങ്ങളാണ് ഇവർ പ്രദർശിപ്പിച്ചിട്ടുള്ള നികാഹിലുള്ളത്..

നികാഹിൻ്റെ നിർബന്ധ ഘടകങ്ങൾ അഞ്ചാണ്. അതിൽ പെട്ട ഒന്നാണ് സ്വീഗ:( വാചകം ). ഈ സ്വീഗയിൽ ഈജാബും ഈ ജാബിനോട് ചേർന്ന് ഖബൂലും ഉണ്ടാകൽ ശർത്വാണ്. ഖബൂലിൻ്റെ വാചകം പറയുമ്പോൾ വധുവിൻ്റെ മേൽ അറിയിക്കുന്ന പേരോ ളമീറോ(സർവ നാമം) ഇശാറത്തോ (സൂചക നാമം) വേണം. പ്രസ്തുത നികാഹിൻ്റെ ഖബൂലിൻ്റെ വാചകത്തിൽ അത് പറഞ്ഞ് കാണുന്നില്ല. അത് കൊണ്ട് ശാഫിഈ മദ്ഹബനുസരിച്ച് ആ നികാഹ് സാധുവല്ല.
(ഫത്ഹുൽ മുഈൻ: 345,346)
أركانه اي النكاح خمسة زوجة وزوج ووليّ وشاهدان وصيغة وشرط فيها اي الصيغة ايجاب........ وقبول متصل به اي بالايجاب من الزوج وهو *كتزوجتها او نكحتها فلا بد من دال عليها من نحو اسم او ضمير او إشارة او قبلت او رضيت نكاحها
فتح المعين ٣٤٥,٣٤٦