ഫസ്ഖ് : സംശയങ്ങൾ ഉത്തരങ്ങൾ

ചോ : ഫസ്ഖ് എന്നാലെന്താണ് ? ഇതിന്റെ വിധിയെന്ത് ? 

വിവാഹം ദുർബലപ്പെടുത്തലാണ് ഫസ്ഖ് , ബുദ്ധിയും പ്രായ പൂർത്തിയുമുള്ള ഭാര്യയ്ക്ക് ഇതു അനുവദനീയമാണ് . 

ചോ : എപ്പോഴാണിതു അനുവദനീയമാവുക ? 

ഏറ്റവും കുറഞ്ഞ വിഹിതപ്രകാരം നിർബന്ധമാകുന്ന ചെലവും ( പ്രതിദിനം ഒരു മുദ്ദ് ഭക്ഷ്യവസ്തു ) വസ്ത്രവും നൽകാൻ സാമ്പത്തിക ശേഷിയും അനുയോജ്യവുമായ ജോലിയുമില്ലാത്ത ഭർത്താവാകുമ്പോൾ . 

ചോ : ഭാര്യയുടെ രക്ഷിതാവിനു ഫ് ചെയ്തുകൂടെ ? 

രക്ഷിതാവിനു ഇത് ചെയ്യാൻ അധികാരമില്ല . സ്ത്രീയുടെ വിഷമം പരിഹരിക്കാനാണ് ഫഖ് നിയമമാക്കപ്പെട്ടത് . അവൾക്കാണിത് അധികാരം .

ചോ : ഏറ്റവും കുറഞ്ഞ വസ്ത്രം എന്നതിന്റെ വിവക്ഷ ? 

ഉ : ഖമീസ് , മുഖമക്കന , ശൈത്യകാലത്തണിയുന്ന ജുബ്ബ തുടങ്ങിയ അത്യാവശ്യ വസ്ത്രങ്ങളാണ് ഏറ്റവും ചുരുങ്ങിയ വസ്ത്രം എന്നതിന്റെ ഉദ്ദേശ്യം. 

ചോ : താമസിക്കാൻ വീട് നൽകാൻ കഴിയാത്ത ഭർത്താവുമായുള്ള വിവാഹബന്ധം ഭാര്യക്കു ഫസ്ഖ് ചെയ്തുകൂടെ ? 

അതേ , ചെയ്യാം , ( തുഹ്ഫ 8/336 , ഫത്ഹുൽ മുഈൻ 424 ) 

ചോ : മഹ്ർ കൊടുക്കാൻ കഴിയാത്തവനുമായുള്ള വിവാഹബന്ധം ഫസ്ഖ് ചെയ്തുകൂടെ ? 

; നിർബന്ധമായതും അവധിയെത്തിയതും അൽപംപോലും കൈപറ്റാത്തതുമായ മഹ്ർ കൊടുക്കാൻ കഴിയാത്തവനുമാ
യുള്ള വിവാഹബന്ധം ഫസ്ഖ് ചെയ്യൽ അനുവദനീയമാണ് . പ്രസ്തുത മഹ്ർ കൊടുക്കാൻ അവൻ അപാപതനായത് അവി ളുടെ അംഗീകാരത്തോടെ ലൈംഗികബന്ധം നടക്കുന്നതിന്റെ മുമ്പായിരുന്നങ്കിലേ ഫസ്ഖ് അനുവദനീയമാകൂ ഈ ഘട്ടത്തിൽ ഫസ്ഖ് ചെയ്യുന്നപക്ഷം പ്രശ്നം ഖാളിയെ ബോധ്യപ്പെടുത്തിയ ഉടനെയാകണം ഫസ്ഖ്. അറിവില്ലായ്മ പോലുള്ള പ്രതിബന്ധം കൂടാതെ പിന്തിച്ചാൽ ഫസ്ഖ് ചെയ്യാനുള്ള സ്വാതന്ത്ര്യം നഷ്ട പ്പെടുന്നതാണ് . ( ഫത്ഹുൽ മുഈൻ , പേജ് : 425 ) 

ചോ : ഭർത്താവ് ദരിദ്രനല്ല , പക്ഷേ ഭാര്യക്കു ചെലവു നൽകുന്നില്ല . ഈ ഘട്ടത്തിൽ ഫസ്ഖ് അനുവദനീയമാണോ ?

അനുവദനീയമല്ല . ദരിദ്രനല്ലാത്ത ( ധനികനും ഇടത്തരക്കാര നും ) ഭർത്താവ് ചെലവ് , വസ്ത്രം , മഹർ മുതലായവ കൊടു ക്കാൻ വിസമ്മതിച്ചാൽ അവൻ നാട്ടിലുള്ളവനാണെങ്കിലും അല്ലെങ്കിലും അവനെ സംബന്ധിച്ച് യാതൊരു വിവരവും ഇല്ല . ങ്കിൽ പോലും ഫസ്ഖ് ചെയ്യാൻ പാടില്ലെന്നാണ് മദ്ഹബിലെ പ്രബലാഭിപ്രായം . എന്നാൽ ഭർത്താവിനെ സംബന്ധിച്ചു യാതൊരു വിവരവും ഉണ്ടാകാതിരിക്കുകയും നാട്ടിൽ അവനു ധനമില്ലാതെ വരികയും ചെയ്താൽ അവനുമായുള്ള വിവാഹ ബന്ധം ഭാര്യക്ക് ഫസ്ഖ് ചെയ്യാമെന്ന് ശൈഖു സരിയ്യൽ അൻസാരി ( റ ) ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട് . ( തുഹ്ഫ : 8/337 )

ചോ : ഭർത്താവിന്റെ സമ്പത്തു ദൂരസ്ഥലത്താണെങ്കിലോ ?

ഭർത്താവിന്റെ സമ്പത്ത് നിസ്കാരത്തിൽ വസ്തർ അനുവദനീ യമാകുന്നത് ദൂരത്താണെങ്കിൽ ( സുമാർ 132 കി.മീ. ) അവർക്കു ഫസ്ഖ് ചെയ്യാവുന്നതാണ് . മൂന്നു ദിവസത്തിനുള്ളിൽ ധനം ഇവിടെ എത്തിച്ചുതരാമെന്ന് ഭർത്താവ് പറയാത്ത പക്ഷം ക്ഷമിച്ചിരിക്കൽ ഭാര്യക്കു നിർബന്ധമില്ല . ( തുഹ്ഫ , ശർവാനി 3 / 338 ) 

ചോ ; ഭാര്യക്കു രോഗം ബാധിച്ചാൽ മരുന്നു വാങ്ങിക്കൊടുക്കാത്ത തിന്റെ പേരിൽ ഫസ്ഖ് ചെയ്തുകൂടെ ? ; 

പറ്റില്ല . ഭാര്യക്കു മരുന്നു വാങ്ങിക്കൊടുക്കൽ ഭർത്താവിനു. നിർബന്ധമില്ല.