വിസ്ഡം മുജാഹിദ് മുഖാമുഖ തട്ടിപ്പുകൾ-2


**********************
ചോദ്യം:2
ഇസ്തിഗാസ ശിർക്കാണെന്നാണല്ലോ നിങ്ങൾ പറയുന്നത്..
എല്ലാവരും അംഗീകരിക്കുന്ന ഒരു പണ്ഡിതന്റെ നിർവചനം ഉദ്ധരിച്ച് ഈ പ്രശ്നം പരിഹരിച്ചു കൂടെ..

മൗലവിയുടെ മറുപടി:
“എല്ലാവരും അംഗീകരിക്കുന്ന നിർവചനം ഇല്ലാഞ്ഞിട്ടല്ല 
എല്ലാ വിഭാഗവും അംഗീകരിക്കുന്ന നിർവചനങ്ങളാണ്..
الشرك اثبات الشريك في الالوهية بمعنى وجوب الوجود كما للمجوس او بمعنى استحقاق العبادة

والعبادة أقصى غاية الخضوع والتذلل

ഇവയെല്ലാം..
പക്ഷേ ചിലർ അതല്ല ഞങ്ങൾ ചെയ്യുന്നത് ഇതാണ് എന്ന് പറഞ്ഞ് ദുർവ്യാഖ്യാനിക്കുന്നു..!!”

മൗലവിയുടെ തട്ടിപ്പ് വളരെ പ്രകടമാണ്...
ഈ നിർവ്വചനങ്ങൾ യഥാവിധി
അണികളെ പഠിപ്പിച്ചിരുന്നെങ്കിൽ ഇന്ന് കേരളത്തിൽ മുജാഹിദ് പ്രസ്ഥാനം ഉണ്ടാകുമായിരുന്നില്ല.
മറിച്ച് നിങ്ങൾ പഠിപ്പിച്ച വ്യാഖ്യാനങ്ങളും നിർവചനങ്ങളും മുഖാമുഖ നാടകത്തിൽ മറച്ചു വെച്ചു.., 
പക്ഷേ നിങ്ങളുടെ ഗ്രന്ഥങ്ങൾ അത് സംസാരിക്കുന്നുണ്ട്..
ഇത്രയും കാലം മുജാഹിദുകൾ അണികളെ പറഞ്ഞു പഠിപ്പിച്ച നിർവചനങ്ങൾ നമുക്ക് പരിശോധിക്കാം..

ജാഹിദ് പഠിപ്പിച്ച പ്രാർത്ഥനയുടെ നിർവ്വചനം

(1) “മനുഷ്യ കഴിവിനപ്പുറമുളള മാര്‍ഗങ്ങളില്‍ക്കൂടി രക്ഷയും ശിക്ഷയും ഗുണവും ദോഷവും ചെയ്യാന്‍ കഴിയുന്നത് ആര്‍ക്കാണോ അവനോടുളള അപേക്ഷയാണ് പ്രാര്‍ത്ഥന എന്നു പറയുന്നത്..”(ഇസ്ലാമിക വിശ്വാസങ്ങള്‍, മുജാഹിദ് പാഠപുസ്തകം, പേജ് 37)

മറ്റൊന്ന്...

സൃഷ്ടികള്‍ക്ക് നല്കപ്പെട്ട കഴിവിനതീതമായ കാര്യങ്ങളില്‍ സഹായം തേടലാണ് പ്രാര്‍ത്ഥന.” (ഇസ്ലാഹ് ഏപ്രില്‍ 2007)

മൗലവി പറയട്ടെ.. ഇത് ഏത് ഇമാമ് പഠിപ്പിച്ചതാണ്.?
മുഖാമുഖത്തിൽ എന്തേ ഈ നിർവചനം പുറത്ത് എടുക്കാത്തത്?

ഇബാദത്തിനു മുജാഹിദ് നൽകിയ നിർവചനം കാണുക 

അദൃശ്യമായ മാര്‍ഗത്തില്‍ ഗുണം ആശിക്കുകയോ ദോഷം ഭയപ്പെടുകയോ ചെയ്തുകൊണ്ട് താഴ്മ കാണിക്കല്‍ ആരാധനയാണ് (ഫാതിഹയുടെ തീരത്ത് 91)

ഇത് ഏത് ഇമാമ് പഠിപ്പിച്ചതാണ് എന്ന് പറയാൻ സാധിക്കുമോ..?
ആർക്കും സാധ്യമല്ല. കാരണം ഇത് മുജാഹിദുകൾ സ്വന്തം ക്രിയേറ്റ് ചെയ്തത് മാത്രം.

ആ മുഖാമുഖത്തിൽ എല്ലാവരും അംഗീകരിക്കുന്ന ഏറ്റവും മുകളിൽ ഉദ്ധരിച്ച ആ നിർവചനങ്ങൾ ഒന്ന് വ്യക്തമാക്കി വിശദീകരിച്ചാൽ തന്നെ തീരുന്ന പ്രശ്നം മാത്രമേഇവിടെ ഉള്ളൂ ....
പക്ഷേ അന്ന് മുജാഹിദ് ഗ്രൂപ്പുകൾ പിരിച്ചു വിടേണ്ടി വരും...

✒️അബൂ ത്വാഹിർ ഫൈസി മാനന്തവാടി