ഹിജ്റ വർഷം: തുടക്കവും ഒടുക്കവും ബലിയർപ്പണത്തിലൂടെ..!! ദുൽഹിജ്ജയും മുഹർറവും നൽകുന്ന സന്ദേശങ്ങൾ


ഹിജ്റ വർഷം മുഹറം മാസം തുടങ്ങി ദുൽഹജ്ജിൽ അവസാനിക്കുന്നു . ബലിയർപ്പണത്തിന്റെ ഉജ്ജ്വലമായ സ്മരണകളുയർത്തുന്ന മാസങ്ങളാണ് ഹിജ്റ വർഷത്തിന്റെ പ്രാരംഭമാസമായ മുഹറവും അതിന് പരിസമാപ്തി കുറിക്കുന്ന ദുൽഹിജ്ജയും, ഹിജ്റ വർഷത്തിന്റെ ആരംഭം ഒരു വലിയ്യിന്റെ ബലിയർപ്പണമാണ്. വലിയ്യിന്റെ ബലിയർപ്പണം തീഷ്ണമായ പരീക്ഷണത്തിന് വിധേയനായ ബഹു: സയ്യിദുനാ ഹുസൈൻ ( റ ) വിന്റെ രക്തസാക്ഷിത്വം എന്ന നിലയിൽ സ്മരിക്കപ്പെടുന്നു. 

ചരിത്രത്തിൽ എന്നും ദീപ്തമായ സ്മരണകളുയർത്തുന്ന ഇസ്മായീൽ ( അ )ന്റെ ബലി അനുസ്മരിക്കുന്ന ദിനം ബലിപെരുന്നാൾ എന്നാണ് അറിയപ്പെടുന്നത്. നാം ചിന്തിക്കുക , ഇസ്ലാമിക വർഷത്തിന്റെ പ്രാരംഭവും പരിസമാപ്തിയും ബലിയർപ്പണം കൊണ്ടാണ് . അല്ലാഹു സുബ്ഹാനഹു വതആലയുടെ തൃപ്തിക്ക് വേണ്ടി ജീവനും സമ്പത്തും അഭിമാനവുമെല്ലാം അവന്റെ മാർഗ്ഗത്തിൽ സമർപ്പിക്കലാണ് ബലിയർപ്പണം, സമർപ്പണത്തിന്റെ നെറുകയിൽ നിൽക്കുന്ന വ്യക്തിയുടെ മുന്നിൽ പിതാവ് , പുത്രൻ തുടങ്ങിയ ബന്ധങ്ങൾക്ക് യാതൊരു പരിഗ ണനയുമില്ല . അവിടെ ലക്ഷ്യം അല്ലാഹുവിന്റെ പൊരുത്തം മാത്രം , സ്വന്തം അരുമ മകനെ ബലിയറുക്കാൻ ഇബ്രാഹീം നബി ( അ ) ഒരു സ്വപ്നമാണ് കണ്ടത് . സ്വപ്നത്തിൽ കണ്ട ഒരു കാര്യം മിനാ മൈതാനിയിൽ യാഥാർത്ഥ്യമാക്കുകയായിരുന്നു. അല്ലാഹുവിനെ തൃപ്തിപ്പെടുത്താൻ അമ്പിയാക്കൾ സ്വീകരിക്കുന്ന രീതികൾ നമ്മുടെ സങ്കൽപ്പങ്ങൾക്കെല്ലാം അപ്പുറമാണ് എന്ന് നമുക്ക് ബോധ്യമാകുകയാണ് . ഇബ്രാഹീം നബി ( അ ) മിന്റെ സ്വപ്നദർശനം കേവലം ഒരു സ്വപ്നമായി അദ്ദേഹം കണ്ടില്ല . സ്വപ്നത്തിലല്ലാത്ത ഒരു വഹ് യ് വരട്ടെ എന്ന് കാത്തിരുന്നുമില്ല . തന്റെ സ്വപ്നത്തെ സാക്ഷാൽക്കരിക്കാൻ ഒട്ടും അമാന്തം കാണിച്ചില്ല. അല്ലാഹുവിന്റെ തൃപ്തി മാത്രം ലക്ഷ്യം വെച്ചുകൊണ്ട് അല്ലാഹു വിനോടുള്ള അദമ്യമായ പ്രേമത്താൽ അല്ലാഹുവിന്റെ രണ്ടു നബിമാർ തങ്ങളുടെ ജീവനും സമ്പത്തും അഭിമാനവും അല്ലാഹുവിന്റെ മുമ്പിൽ സമർപ്പിക്കുന്ന ഒരു സുന്ദര മുഹൂർത്തത്തിനാണ് മിനാ മെതാനം സാക്ഷ്യം വഹിക്കുന്നത് . ഇബ്രാഹീം നബി( അ ) അല്ലാഹുവിന്റെ നബിയും കിത്താബ് ഉടയ റസൂലുമാണ്. അതോടൊപ്പം തന്നെ അല്ലാഹുവിന്റെ ഖലീലു( ചങ്ങാതി ) മാണ് . ഖലീലിനോട് കൃപ ചെയ്യുന്നവനല്ലെ അല്ലാഹു.? ചങ്ങാതിയുടെ ദുഃഖം തന്റെ ദുഃഖ 
മായി കണ്ട് ദുഃഖത്തിൽ പങ്കാ ളിയാവുന്നവനാണ് ചങ്ങാതി . എന്നാൽ ഖലീലുള്ളയുമായുള്ള ചങ്ങാതിത്വം ഒരു ആശ്ചര്യകര മായ ചങ്ങാതിത്വമാണ് സനേഹ ബന്ധത്തിന്റെ ഊഷ്മളതയിൽ വിരിഞ്ഞ ഒരു പാട് സംഭവങ്ങൾക്ക് ചരിത്രം സാക്ഷിയായിട്ടുണ്ട് . എന്നാൽ സ്നേഹബന്ധത്തിന്റെ തീർത്തും വ്യത്യസ്തമായ ഒരു ചിത്രമാണ് നമുക്ക് ഇവിടെ കാണാനാവുക. കൃപക്ക് പകരമായി ബലിയർപ്പണമാണ് ആവശ്യപ്പെടുന്നത്. അല്ലാഹു വിന്റെ നബി , തന്റെ കരളിന്റെ കഷ് ണമായ പൊന്നാമന മകനെ അല്ലാഹുവിന്റെ മാർഗ്ഗ ത്തിൽ ബലിയർപ്പിക്കാൻ തയ്യാ റാവുകയാണ്. 95 -ാമത്തെ വയ സ്സിൽ അല്ലാഹുവിന്റെ ദാനമായി ലഭിച്ച , വീടിന്റെ വിളക്കായ അരു മസന്താനത്തെ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ബലിയർപ്പിക്കുന്നു !
ഇതൊരു പരീക്ഷണം ആയിരുന്നു ആ പരീക്ഷണത്തിൽ ഇബ്രാഹിം വിജയിച്ചു. മകനെ അറുക്കേണ്ടതില്ല, പകരം സ്വർഗ്ഗത്തിൽ നിന്നു കൊണ്ടുവന്ന ഒരു ആടിനെ അറുത്ത് ബലി കർമ്മം നിർവ്വഹിച്ചു.


 
മുഹറത്തിന്റെ തുടക്കത്തിലും ഇതുപോലെ ഒരു ബലിയർപ്പണത്തിന്റെ കഥയാണ് പറയാനുള്ളത്. കർബലയിൽ പൊലിഞ്ഞുപോയ പുണ്യ നബിയുടെ പേരക്കുട്ടി ഹുസൈൻ(റ) അവിടുത്തെ ജീവൻ യഥാർത്ഥത്തിൽ അല്ലാഹുവിന്റെ മാർഗത്തിൽ ദാനം നൽകുകയായിരുന്നു..

കർബലയിൽ അവസാന നിമിഷം ഹുസൈന്‍(റ) പോരാട്ടത്തിനിറങ്ങി. പോരാടിക്കൊണ്ടിരിക്കെ വെള്ളത്തിനു ദാഹിച്ചു യൂഫ്രട്ടീസിനടുത്തേക്ക് കുതിച്ചു. വെള്ളം കുടിക്കാന്‍ വായ തുറന്നപ്പോള്‍ ഒരമ്പ് പാഞ്ഞു വന്ന് വായില്‍ തറച്ചു. ഒന്നിനു പിറകെ ഒന്നായി അമ്പുകള്‍ തിരുശരീരത്തില്‍ പതിച്ചുകൊണ്ടിരുന്നു. അവസാനം ഒരമ്പ് വന്ന് മുത്തു നബിയുടെ പരിശുദ്ധ അധരങ്ങള്‍ പതിഞ്ഞ ആ പുണ്യ ശിരസ്സില്‍ തറച്ചു. അസര്‍ നിസ്കാരത്തിന്‍റെ സമയമായിരുന്നു അത്. നിസ്ക്കരിക്കാന്‍ അനുമതി തരണമെന്ന് അപേക്ഷിച്ചു. സുജൂദിലായിരിക്കെ സിനാന്‍ ബിന്‍ അനസ് ഹുസൈന്‍(റ) വിനെ വധിച്ചു. ‘ഇന്നാലില്ലാഹ്…’ ശഹീദാകുമ്പോള്‍ 56 വയസ്സായിരുന്നു മഹാനവര്‍കളുടെ പ്രായം. കുന്തം കൊണ്ട് 33 മുറിവുകളും വാളുകള്‍ കൊണ്ടുള്ള വെട്ടേറ്റ് 24 മുറിവുകളും ആ ശരീരത്തിലുണ്ടായിരുന്നു. ശിരസ്സറുത്ത് സിറിയയിലെ ദിമിഷ്കിലെ പല പ്രദേശങ്ങളിലും പ്രദര്‍ശിപ്പിച്ച് ശത്രുക്കള്‍ ആഹ്ലാദ നൃത്തം ചവിട്ടി. കര്‍ബലയില്‍ വെച്ച് തന്‍റെ പേരമകന്‍ ഹുസൈന്‍(റ) കൊല്ലപ്പെടുമെന്ന മുത്തുനബിയുടെ പ്രവചനം പുലരുകയായിരുന്നു അന്നവിടെ!
ഉബൈദുല്ലാഹിബ്നു സിയാദിന്‍റെ ക്രൂരമായ ചെയ്തികളില്‍ യസീദ് പിന്നീട് ഖേദം പ്രകടിപ്പിച്ചതായി ചരിത്ര ഗ്രന്ഥങ്ങളില്‍ കാണാം. യസീദ് ഹുസൈന്‍(റ) വിന്‍റെ തല മദീനയിലേക്ക് കൊടുത്തയച്ചു. ജന്നത്തുല്‍ ബഖീഇല്‍ ഉമ്മ ഫാത്വിമാ ബീവക്കരികിലാണ് മറമാടിയത്. ശിരസ്സില്ലാത്ത ശരീരം കര്‍ബലയിലെ നദിക്കരികിലും മറവു ചെയ്തു. കര്‍ബല സംഭവത്തിന്‍റെ ഓര്‍മ പുതുക്കി മുഹര്‍റം 10 ന് ഇന്നും ശരീരത്തില്‍ മുറിവുണ്ടാക്കി രക്തമൊലിപ്പിച്ച് ശിയാക്കള്‍ പല അനാചാരങ്ങളിലും ഏര്‍പ്പെടുന്നുണ്ട്. പരിശുദ്ധ ഇസ്ലാമുമായി അതിനു യാതൊരു ബന്ധവുമില്ല.