താലിബാൻ ഭീതി ജനിപ്പിച്ച് ഇസ്‌ലാം വിരോധം പടർത്തുന്ന മുഖ്യധാരാ മാധ്യമങ്ങളെയും നാലാംകിട മീഡിയകളെയും കരുതിയിരിക്കുക

✒️അബൂ ത്വാഹിർ ഫൈസി മാനന്തവാടി 

താലിബാനെ കുറിച്ച് ഒരു ദിവസം പത്തും ഇരുപതും നിറംപിടിപ്പിച്ച ന്യൂസുകൾ പടച്ചുവിടുന്ന ഏഷ്യാനെറ്റ്, മാതൃഭൂമി തുടങ്ങിയ മലയാളത്തിലെ വൃത്തികെട്ട മുഖ്യധാരാ മീഡിയകളും പുറമെ ചില നാലാംകിട വിഷ്വൽ മീഡിയകളും  ചെയ്യുന്ന പണി അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാകുന്നുണ്ട്.
താലിബാൻ ഭീതി ജനിപ്പിച്ച് ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പ്രതിക്കൂട്ടിൽ നിർത്താനുള്ള ഉരുണ്ടു മറിഞ്ഞ ശ്രമങ്ങളാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളായി മീഡിയകളിൽ കാണാൻ സാധിക്കുന്നത്.

താലിബാനെ കുറിച്ച് പുറത്തു വരുന്ന വാർത്തകൾ അധികവും പച്ച നുണകളാണ്..
ഇതിനർത്ഥം താലിബാൻ പരിശുദ്ധ പ്രസ്ഥാനമാണ് എന്നല്ല.
താലിബാൻ ഭീകരതയോ തീവ്രവാദമോ ഇവിടെ ആരും ന്യായീകരിക്കുന്നില്ല.

പക്ഷേ അതിന്റെ മറവിൽ മുസ്ലീങ്ങളെ പ്രതി ചേർക്കാനും ഇസ്ലാമിനെ കരുവാക്കാനുമുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

താലിബാൻ ഭീകരരാണെങ്കിൽ, ആ ഭീകരരെ സൃഷ്ടിച്ചെടുത്തതും വളർത്തിയതും സോവിയറ്റ് യൂണിയനും അമേരിക്കയും ബ്രിട്ടനുമാണെന്ന നഗ്ന സത്യങ്ങളുടെ മേൽ കരിമ്പടം പുതപ്പിച്ച് പുതിയ വാർത്തകൾ ചുട്ടെടുക്കുകയാണ് മാ മാധ്യമങ്ങൾ..

പുറത്തു വരുന്ന വാർത്തകൾ സത്യമാണെന്ന് നിനച്ചാൽ പോലും താലിബാന്റെ പരാക്രമങ്ങളിൽ പാവപ്പെട്ട അഫ്ഗാനികൾക്ക് വേണ്ടി വിലപിക്കുന്ന കടുത്ത ഇസ്‌ലാം വിരോധം തലയിൽ കയറിയ ഒരു പ്രത്യേകതരം ആളുകൾക്ക് അമേരിക്കയും സോവിയറ്റ് യൂണിയനും അഫ്ഗാനികളോട് ചെയ്ത ചതി ഒന്ന് അയവിറക്കാൻ പോലും സമയമില്ല, താലിബാൻ.! താലിബാൻ.!
കാരണം താലിബാനികൾ പാരായണം ചെയ്യുന്നത് വിശുദ്ധ ഖുർആനും, ആ വെള്ള പതാകയിൽ ഉല്ലേഖനം ചെയ്തിരിക്കുന്നത് വിശുദ്ധ വാക്യങ്ങളും അവർ ധരിച്ചിരിക്കുന്നത് മുസ്ലിം വേഷവുമാണല്ലോ.
ഹാ
ഇതിലധികം എന്ത് വേണം!?

സംഘികൾ ഭരിക്കുന്ന ഇന്ത്യയിൽ മുസ്ലിം പെൺകുട്ടികൾ  പീഡപ്പിക്കപ്പെടുന്നു..
സഹോദരങ്ങൾ കൊലചെയ്യപ്പെടുന്നു..
ദലിത് ബാലികമാരുടെ ആർത്തനാദങ്ങൾ ഉയരാത്ത ഒരു ദിവസം പോലുമില്ല..
അപ്പോഴാണ് ചിലർ അഫ്ഗാനിലേക്ക് നോക്കി വിലപിക്കുന്നത്..
അവിടെ താലിബാനികൾ അഫ്ഗാൻ ബാലികമാരെ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നു പോൽ..
അതും മതത്തിന്റെ പേരിൽ വരവ് വെക്കാനുള്ള തിടുക്കം കാണുമ്പോൾ ഇവരുടെ ഈ വിലാപത്തിൽ അലിഞ്ഞു ചേർന്ന സൂക്കേട് എന്താണെന്ന് ആർക്കും മനസ്സിലാകുന്നുണ്ട്.

താലിബാൻ ഭീകരവാദികളാണെങ്കിൽ ഇന്ത്യയിലെ സഘികൾ അതിനേക്കാൾ വലിയ വർഗീയ, ഭീഗരവാദികളാണ്.. 
രണ്ടും ഒരു നാണയത്തിന്റെ ഇരുവശങ്ങൾ...
തീവ്ര-വർഗീയ വാദികൾക്ക് മതമില്ല.
അവർ ഹിന്ദുക്കളോ മുസ്ലിംകളോ അല്ല. 

ആദ്യം സ്വന്തം രാജ്യത്തെ വർഗീയ ഫാസിസ്റ്റുകളെ പടിയടച്ചു പിണ്ഡം വെക്കാൻ ചൂടുള്ള വാർത്തകൾ നൽകാനുള്ള ചങ്കൂറ്റവും ആർജ്ജവവും മീഡിയകൾ കാണിക്കൂ... 
മുങ്ങുന്ന കപ്പലിൽ നിന്ന് ആദ്യം സ്വന്തം ജീവൻ രക്ഷിക്കുക, ആടുന്ന തോണിയിൽ നിന്ന് പിന്നെ അവരെ നമുക്ക് രക്ഷിക്കാം..
അതല്ലേ ഹീറോയിസം..