പ്രാകൃത ബുർഖയും പൊതുബോധവും: ജൂത സ്ത്രീകളുടെ ഈ വസ്ത്രധാരണം പിന്തിരിപ്പനായി ഏതെങ്കിലും മാധ്യമങ്ങൾ ഉയർത്തിക്കാട്ടുന്നുണ്ടോ!?



ബുർഖയെന്ന് കേൾക്കുമ്പോൾ പുരികം വളയുന്ന മതേതറകൾക്ക് ഇസ്രായേയിലേ ഹരേദി ജ്യൂയിഷിനെക്കുറിച്ചറിയുമോ ?

എവിടെ അറിയാൻ ?

 ഇസ്രയേയിലെ കുറഞ്ഞ ശതമാനം വരുന്ന തീവ്ര യാഥാസ്ഥിക ജൂത വിഭാഗമായ ‘ഹരേദി’ ജൂത സ്ത്രീകൾ അവിടെ ഇങ്ങിനെയാണ്‌ വസ്ത്രം ധരിക്കുന്നത്..!! 
അപ്പോൾ ആണുങ്ങളോ?
അവരും തൊപ്പിയും കോട്ടും ധരിച്ച് താടി നീട്ടിവളർത്തി 'പ്രാകൃതരാണ് ' പക്ഷേ ഇതൊന്നും നമ്മുടെ പൊതുബോധത്തിന് കാണൂല്ലാ...

എന്നിട്ടും ജൂത സ്ത്രീകളുടെ ഈ വസ്ത്രധാരണം പിന്തിരിപ്പനായി ഏതെങ്കിലും മാധ്യമങ്ങൾ ഉയർത്തിക്കാട്ടിയത് കണ്ടിട്ടുണ്ടോ ?
മാത്രമല്ല  ഈ വിഭാഗം ജൂതർ സിനിമ, സംഗീതം, നാടകം എന്നിവയ്ക്കൊക്കെ എതിരാണ് !!
സ്ത്രീയും പുരുഷനും ഇടകലർന്നുള്ള ഫോട്ടോ പാടില്ല .
ഇന്റർനെറ്റ് പാടില്ല..
മൊബൈൽ ഫോൺ പാടില്ല..
ഇങ്ങിനെ പലതും .. 
മാത്രമല്ല ഇസ്രായേലിൽ ഉത്തരം ഇടപാടുകൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രകടനങ്ങളും മറ്റു പ്രതിഷേധങ്ങളും നടത്തുക പതിവാണ്. 

അവർക്ക് അതിൻ്റെ ന്യായീകരണങ്ങളുണ്ടാവാം. 
പക്ഷേ ഈ നൂറ്റാണ്ടിലും ഇതുപോലെ ചിന്തിക്കുന്നവരെക്കുറിച്ച് ഒരു സ്റ്റോറി നമ്മൾ കണ്ടിട്ടില്ല.

ഇത്തരം രീതികൾ എല്ലാ മത വിഭാഗങ്ങളിലും സർവത്ര..!!
ഉത്തരേന്ത്യയിൽ തല മുഴുവനും മറച്ച് നടക്കുന്നവരില്ലേ ?.
കടുത്ത ജാതി മനോനില കൊണ്ട് നടക്കുന്നവരില്ലേ ?
വീടുകളിൽ പോലും സ്ത്രീകളെ പരസ്പരം കാണാതെ ആചാരങ്ങൾ കൊണ്ടു നടക്കുന്ന സമുദായങ്ങളില്ലേ ?

ഇനി പർദ്ദ ധരിക്കാൻ പാടില്ല എന്ന് നിയമം കൊണ്ടുവന്ന രാജ്യങ്ങളോ പുരോഗമന വാദികളും !!!
പൊതുബോധം മതേതരമാണ് !!
അതായത് ഇസ്ലാമിക വിരുദ്ധമായി മാത്രം പ്രോഗ്രാം ചെയ്യപ്പെട്ട ഒരു തരം പ്രത്യേക മതതേതര പൊതുബോധമനസ്സ്...

ട്രോൾ സംഘ് എന്ന് ഫേസ്ബുക്ക് പേജിന് പേരിടും, എന്നിട്ട് ഇസ്ലാം വിരുദ്ധത പറയും..
ആ നടക്കട്ടെ ......