അമാനി പരിഭാഷ തിരുത്തൽ മുജാഹിദ് കമ്മിറ്റി: തിരുത്താൻ പോകുന്നത് വെറും അക്ഷരത്തെറ്റോ?

മുജാഹിദ് പ്രസ്ഥാനത്തിന്റെ ആധികാരിക ഖുർആൻ വ്യാഖ്യാന ഗ്രന്ഥമായ അമാനി മൗലവിയുടെ ഖുർആൻ പരിഭാഷ തിരുത്താൻ ഔദ്യോഗിക മുജാഹിദ് വിഭാഗം സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയ വാർത്ത അവരുടെ തന്നെ ലെറ്റർ പേഡിലൂടെ അറിയാൻ സാധിച്ചു.

ജിന്ന് പിശാച് വിഷയത്തിൽ പരസ്പരം തെറ്റിപ്പിരിഞ്ഞ് ശിർക്കാരോപണം നടത്തുന്ന മുജാഹിദ് വിഭാഗങ്ങളെ സംബന്ധിച്ച് പറയുമ്പോൾ ഈ പരിഭാഷാ തെറ്റ് തിരുത്തൽ  ഐഡിയക്ക് ചില ഉൾവിശേഷങ്ങളുണ്ട്.

തെറ്റ് തിരുത്തുന്നത് ഔദ്യോഗിക വിഭാഗം മുജാഹിദ് ആണ്. ജിന്ന് പിശാച്, സിഹ്റ് വിഷയത്തിൽ ഔദ്യോഗിക വിഭാഗത്തിന്റെ പുതിയ നിലാപാടിനെതിരാണ് അമാനി മൗലവിയുടെ പരിഭാഷയിലുള്ള കാര്യങ്ങൾ.

ഒരു ഉദാഹരണം കാണാം
“സിഹ്ര്‍(ആഭിചാരം), ആഭിചാരി, പ്രശ്‌നം നോക്കല്‍, പ്രശ്‌നക്കാരന്‍, വിഗ്രഹം ആദിയായ അടിസ്ഥാനരഹിതങ്ങളായ പലതിനും ‘ജിബ്ത്ത്’ എന്ന് പറയപ്പെടാറുണ്ട്” 

ഇതിലൂടെ അമാനി മൗലവി സിഹ്റിനെ നിഷേധിക്കുന്നു എന്നാണ് മറുവിഭാഗം പറയുന്നത്. 

ഇവിടെ അടിസ്ഥാനരഹിതങ്ങളായ എന്ന പദം തിരുത്തിയാൽ സംഗതി നേരെ ഉൾട്ടാകും.
ഇതാണ് വാചകങ്ങളിൽ വന്ന തെറ്റ് .!! എങ്ങനെയുണ്ട്.!!

അങ്ങനെ വരുമ്പോൾ അതിനെതിരെ ആദ്യം രംഗത്ത് വരേണ്ടത് മർക്കസുദ്ദവ വിഭാഗമാണ്.
കാരണം മുജാഹിദ് പ്രസ്ഥാനത്തിന്റെ യാഥാസ്ഥിക വാദം യഥാർത്ഥത്തിൽ നിലനിർത്തി പോരുന്ന, ജിന്നിനെയും പിശാചിനേയും ഇന്നും പുറത്ത് നിർത്തുന്ന അവരുടെ പ്രതികരണം എന്താണെന്നറിയാൻ താത്പര്യമുണ്ട്.

കൂടാതെ പിൽക്കാലത്ത് മുജാഹിദുകൾ തിരുത്തിയ പല കാര്യങ്ങളും തിരുത്തപ്പെടാതെ അമാനി പരിഭാഷയിൽ നിലകൊള്ളുന്നത് ആകെ മുജാഹിദ് വിഭാഗങ്ങൾക്ക് തന്നെ വലിയ തലവേദനയായി നിലനിൽക്കുന്നത് എല്ലാവർക്കും അറിയാമല്ലോ..!

അക്ഷരത്തെറ്റുകളും മറ്റും തിരുത്തുക എന്ന പേരിൽ ഇതെല്ലാം ഒന്ന് വെളുപ്പിച്ചെടുക്കാനാണ് മുജാഹിദുകളുടെ ശ്രമം എന്ന് വെക്തമാണ്. 
ഇത്ര മാത്രം ആദർശ അപചയം സംഭവിച്ച ഒരു കൂട്ടർ ലോകത്ത് വേറെ ഉണ്ടോ!! 

എന്തായാലും പഴയ പരിഭാഷയുടെ കോപ്പികൾ എടുത്ത് വെക്കുന്നത് നല്ലതാണ്.
അമാനി പുതിയ നിയമവും പഴയ നിയമവും പ്രതീക്ഷിക്കാം.