ക്രിസ്തീയ ദേവാലയത്തിൽ അന്ത്യകർമങ്ങൾ ചെയ്തത് മുസ്ലിം യുവജന സംഘടന : വിഖായയെ നേരിട്ട് വിളിച്ച് അനുമോദിച്ച് ഗവർണർ
ഒരു നാടിനു മുഴുവൻ മധുര പലഹാരങ്ങൾ ഉണ്ടാക്കി നൽകിയാണ് തമിഴ്നാട് വിരുദനഗർ സ്വദേശി തമ്മനായകം വട്ടി ആരോഗ്യ ദേവരാജ് കാളികാവിൻറ ഹൃദയത്തിലിടം പിടിച്ചത്. അപകടത്തിൽപ്പെട്ടു ചികിത്സയിലിരിക്കെ മരിച്ച ദേവരാജനു നാടു വിട ചൊല്ലിയത് മതത്തിന്റെ വേർതിരിവുകളില്ലാതെ, മനുഷ്യത്വത്തിന്റെ മധുരം നൽ കിത്തന്നെ.
മരണശേഷം ദേവരാജനു കോവിഡ് സ്ഥിരീകരിച്ചതോ ടെയാണ് ശവസംസ്കാരശുശ്രഷകൾ പ്രതിസന്ധിയിലായത്. ക്രിസ്തീയാചാരപ്രകാരം ശവസംസ്കാരം നടത്തുന്നതിന് ഒടുവിൽ സഹായവുമായെത്തിയത് എസ്.കെ.എസ്.എസ്.എഫ് . വിഖായ പ്രവർത്തകർ. അവർക്കായി നിലമ്പൂർ സെയ്ന്റ് മാത്യൂസ് സി.എസ്.ഐ. പള്ളിയകം ഒരുക്കി നൽകി വികാരി യോബാസ് ഭാസ്തറും മനുഷ്യത്വത്തിന്റെ മഹനീയ മാതൃകക്കൊപ്പം നിന്നു. ഇരുപതു വർഷത്തിലേറെയായി കാളികാവിൽ ദേവരാജൻറ കുടുംബം താമസിക്കുന്നു. ദേവരാജന്റെ മരണാനന്തര കർമങ്ങൾ എങ്ങനെ ചെയ്യുമെന്നറിയാതെ ബന്ധുക്കൾ പകച്ചു നിൽക്കുമ്പോഴാണു വിഖായ പ്രവർത്തകരെത്തിയതെന്നു ദേവരാജൻറ മകൻ ദൈവരാജ് പാ ഞ്ഞു. പള്ളിക്കകത്ത് തൊപ്പിയിട്ട മദ്രസ അധ്യാപകരും ഇമാ മുമാരടക്കം 10 വിഖായ പ്രവർത്തകർ ക്രിസ്തുമതാചാരപ്രകാരം ദേവരാജന് അന്ത്യകർമം ഒരുക്കി. അന്ത്യകൂദാശ മാത്രമാണു പള്ളി വികാരിക്ക് നൽകേണ്ടിവന്നത് . ബുധനാഴ്ചയാണ് ദേവരാജ് അപകടത്തിൽപ്പെട്ടത്. കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ചതടക്കം എല്ലാ കാര്യ ങ്ങളും നാട്ടുകാരാണ് ചെയ്തത് കബീർ മാളിയക്കൽ നാസർ പാലക്കൽ റഷീദ് ഫൈസി , ഷറഫുദ്ദീൻ ഫൈസി , മുനീർ ഫൈസി , മുസ്തഫ , യാസർ , ജലീൽ , സലാം പുൽവെട്ട തുടങ്ങിയവരാണ് മലയോരത്തെ വിഖായസംഘത്തിലുള്ളത്.
✒️സത്താർ പന്തല്ലൂർ എഴുതുന്നു..
മാതൃഭൂമി ദിനപത്രത്തിലെ ഈ വാർത്ത വായിച്ച് സമൂഹത്തിൻ്റെ വിവിധ തലങ്ങളിൽ നിന്നും SKSSF വിഖായ പ്രവർത്തകർക്ക് അഭിനന്ദന പ്രവാഹമാണ്. കോവിഡ് ബാധിച്ച് മരണപ്പെട്ട ആയിരത്തിലധികം മൃതദേഹങ്ങൾ ഇതിനകം വിഖായ പ്രവർത്തകർ സംസ്കരിച്ചു. പലതും ഹൈന്ദവ, ക്രൈസ്തവ സഹോദരങ്ങളുടേതായിരുന്നു. എന്തിനും ഏതിനും മതവും ജാതിയും രാഷ്ട്രിയവും നോക്കുന്ന ഇക്കാലത്ത് മനുഷ്യനെയും അവരുടെ വേദനകളേയും കാണാനാണ് വിഖായ ആഗ്രഹിക്കുന്നത്.
മാതൃഭൂമി വാർത്ത വായിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിഖായ വളണ്ടിയർ ടീമിനെ ഫോണിൽ വിളിച്ചു അഭിനന്ദിച്ചു. വിഖായയുടെ ഈ മാനവിക സന്ദേശം രാജ്ഭവനിലെത്തിച്ച മാതൃഭൂമിക്ക് അഭിനന്ദനങ്ങൾ ...
കാളികാവിലെ എൻ്റെ സഹപ്രവർത്തകർക്ക് സ്നേഹാദരം.
Post a Comment