ഉള്ഹിയ്യത്ത് അറുക്കാൻ പറ്റാത്ത മൃഗങ്ങൾ ഇവയാണ്. ഇവകളെ അറുത്താൽ ഉള്ഹിയ്യത്ത് വിടുകയില്ല
മാംസം ചുരുക്കുന്ന ന്യൂനതയുള്ള മൃഗം ഉള്ഹിയ്യത്തിന് പറ്റുകയില്ല. മെലിഞ്ഞത് , ഭ്രാന്തുള്ളത് , അകിട്, ചന്തി, വാല്, ചെവി എന്നിവ മുറിഞ്ഞ് വേർപ്പെട്ടത്, വ്യക്തമായ മുടന്തുള്ളത് 3, കണ്ണ് മങ്ങിയത്, രോഗമു ള്ളത്, ചൊറിയുള്ളത്, എന്നിവ ഉള്ഹിയത്തിന് പറ്റാത്തതാണ്.
1.മെലിഞ്ഞു മജ്ജ പോയത് عجفاء
ക്ഷേമ വേളയിൽ മാംസത്തിന്റെ ആവശ്യക്കാരിൽ അധി കപേർക്കും താൽപര്യമില്ലാത്തവിധം മെലിഞ്ഞു മജ്ജ പോയതിനാണ് (അജ്ഫാഅ്)എന്ന് പറയുന്നത്.
ഇത് ഉള്ഹിയ്യത്തിന് പറ്റുകയില്ല. കാരണം നബി (സ്വ)
പറഞ്ഞു:
നാല് മൃഗങ്ങൾ ഉള്ഹിയ്യത്തിന് പറ്റുന്നതല്ല. 1)കണ്ണിന് കാഴ്ച്ച വ്യക്തമായും മങ്ങിയത്, 2) വ്യക്തമായ രോഗമു ള്ളത് 3) വ്യക്തമായ മുടന്തുള്ളത് 4) അവയവം പൊട്ടിയത് 5) ഒരു റിപ്പോർട്ട് പ്രകാരം മെലിഞ്ഞു മജ്ജ പോയത്.
2. ഭ്രാന്തുള്ളത്
ഭ്രാന്തിനെപ്പറ്റി ബുജൈരിമി 4/283 ൽ വിവരിക്കുന്നു.
وعلم من هذا عدم اجزاء المجنونة وهي التي تدور في المرعى ولا ترعى فتهزل
“ഭ്രാന്തുള്ളത് എന്നാൽ മേച്ചിൽ സ്ഥലത്ത് അധിക സമ യവും മേയാതെ കറങ്ങി നടക്കുകയും അത് കാരണം മെലിയുന്നതുമാണ്.
3. അകിട്, ചന്തി, വാൽ, ചെവി എന്നിവയിൽ നിന്ന് കഷ്ണം മുറിഞ്ഞു പോയത്
ഇവയിൽ നിന്ന് ചെറിയ കഷ്ണം വേർപ്പെട്ടാലും ഉള്ഹിയ്യത്തിന് പറ്റില്ല. കാരണം ഇമാം തിർമുദി റിപ്പോർട്ട് ചെയ്യുന്നു.
“ഉള്ഹിയ്യത്ത് മൃഗത്തിന്റെ കണ്ണ്, ചെവി എന്നിവയിൽ വല്ല വീഴ്ച്ചയോ ന്യൂനതകളോ ഉണ്ടോ എന്ന് ശ്രദ്ധിക്കാൻ നബി(സ്വ) കൽപിച്ചിട്ടുണ്ട്. (തിർമുദി)
ചെവി മുഴുവനും മുറിക്കപ്പെട്ടതും ചെവി തീരെ ഇല്ലാത്തതും പറ്റില്ല. പക്ഷേ, ചന്തിയും അകിടും വാലും തീരെ ഇല്ലാത്തത് പ്രശ്നമില്ല. (തുഹ്ഫ: 9/410)
وافهم المتن مقطوعة كل الاذن وكذا فاقدتها بخلاف فاقدة الالية لان المعز لا الية له والضرع لان الذكر لا ضرع له وألحقا الذنبا بالالية (تحفة: 410/9)
ചെവി കുഴഞ്ഞതാണെങ്കിൽ അതിന് ചൊറിയുടെ വിധി യാണ്. അഥവാ അത് ഉള്ഹിയ്യത്തിന് പറ്റില്ല. (തുഹ്ഫ) ) 410/9 والذي يتجه ان شلل الاذن كجربها فان منع هذا فأولى الشلل (تحفة:
4.വ്യക്തമായ മുടന്തുള്ളത്.
നല്ല മേച്ചിൽ സ്ഥലത്ത് മറ്റു മൃഗങ്ങളോടൊപ്പമെ ത്താതെ പിന്തുന്ന രീതിയിൽ വ്യക്തമായ മുടന്തുള്ളതാണ് ഉദ്ദേശ്യം. (തുഹ്ഫ 9/410)
وذات عرج بين بأن يوجب تخلفها عن الماشية في المرعى الطيب (تحفة: )
അറുക്കാൻ വേണ്ടി മറിച്ചിടുമ്പോൾ പറ്റുന്ന മുടന്താണെങ്കിലും ബലിക്ക് പറ്റില്ല.
9/ 410) واذا ضر ولو عند اضطرابها عند الذبح (تحفة:
മുടന്തുള്ളത് തന്നെ പറ്റാതിരിക്കുമ്പോൾ അവയവം തീരെ ഇല്ലാത്തതും പൊട്ടിയതും എന്തായാലും ഉള്ഹിയത്തിന് പറ്റുകയില്ല.
5.വ്യക്തമായി കണ്ണ് മങ്ങിയത്
രണ്ടാലൊരു കണ്ണിന്റെ തെളിവ് നഷ്ടപ്പെട്ട് വ്യക്തമായ മങ്ങൽ ഉള്ള താണ് ഉദ്ദേശ്യം. അപ്പോൾ തീരെ കാഴ്ചയില്ലാത്തത് എന്തായാലും പറ്റില്ല.
6.വ്യക്തമായ രോഗം ബാധിച്ചത്
മെലിച്ചിൽ പ്രകടമാകുന്നതിന് കാരണമാകുന്ന വ്യക്ത മായ രോഗമുള്ളതാണ് ഉദ്ദേശ്യം.
وذات مرض بين وهو ما يظهر بسببه الهزال (تحفة: ٤١٠/٩)
7. ചൊറിയുള്ളത്.
ചെറിയ തോതിലുള്ള ചൊറി ബലിക്ക് പ്രശ്നം തന്നെയാണ്.
قلت الاصح المنصوص يضر يسير الجرب والله اعلم (تحفة: ٤١١/٩)
രോഗം, അന്ധത, മുടന്ത് എന്നിവ അൽപമാണെങ്കിൽ പ്രശ്നമില്ല. അതുപോലെ കൊമ്പില്ലാത്തതും കുഴപ്പമില്ല. കൊമ്പ് പൊട്ടിയതും കുഴപ്പമില്ല. പക്ഷേ, കൊമ്പുള്ളതാണ് ഏറ്റവും ശ്രേഷ്ഠം. കഷ്ണം വേർപെടാത്ത വിധം ചെവി കീറിയതും ഓട്ടയായതും പ്രശ്നമില്ല.
Post a Comment