ഔസിൽ മിസ് ല സവാബും വഹ്ഹാബിസത്തിന്റെ നയവൈകല്യവും


 ✒️റഈസ് ചാവട്ട്  
മരണപ്പെട്ടവർക്ക് വേണ്ടി ഖുർആൻ പാരായണം ചെയ്യുക,അത് അവരുടെ ഹള്റത്തിലേക്ക് എത്തിക്കാൻ ദുആ ചെയ്യുക ഇതൊക്ക ഇന്ന് സർവ്വസാധാരണമാണ്.നന്മമുടക്കികളായ വഹ്ഹാബികൾ തന്റെ സഹോദരന് ലഭിക്കുന്ന നന്മകൾ മുടക്കാൻ ഇവിടെയും പല തെറ്റിദ്ധാരണകളും സൃഷ്ടിക്കുന്നു.
ഇതിന് അവർ ഒന്നാമതായി ഉദ്ധരിക്കുന്നത്
وان ليس للإنسان إلا ما سعى
"മനുഷ്യന് അവന്‍ സ്വയം അദ്ധ്വാനിച്ചുണ്ടാക്കിയ ഒന്നല്ലാതെ ഉടമാവകാശമില്ല" 
എന്ന ഖുർആനിക സൂക്തമാണ്.
ഒരു വ്യക്തിക്ക് സ്വന്തം പ്രവർത്തിച്ചത് മാത്രമേ ഉള്ളു എന്നും നാം മരണപ്പെട്ടവർക്ക് വേണ്ടി ഖുർആൻ പാരായണം ചെയ്തത് കൊണ്ട് അവർക്ക് നേട്ടമൊന്നുമില്ലെന്നുമാണ് ഇവരുടെ വാദം.
മാതാവ് മരണപ്പെട്ട ഒരു വ്യക്തി നബിയുടെ അടുക്കൽ വന്ന് ഞാൻ ഇപ്പോൾ അവർക്ക് വേണ്ടി സ്വദഖ ചെയ്‌താൽ അവർക്ക് പ്രതിഫലം ലഭിക്കുമോ എന്ന് ചോദിച്ചപ്പോൾ നബിയുടെ മറുപടി അതെ എന്നായിരുന്നു . ഇതിൽ നിന്ന് തന്നെ ഇവരുടെ വാദം എത്രമാത്രം നിരർത്ഥകമാണെന്ന് നമുക്ക് വ്യക്തമാവും.إلا ما سعى എന്നത് വിശ്വസിയുടെ ഈമാനിന്റെ കാര്യമാണെന്ന് ഇമാം റാസി പറഞ്ഞത് വഹ്ഹാബികൾ കാണാതെ പോവരുത്.
ഈ കാര്യം വലിയ വായയിൽ പറയുന്ന ഇവർ തന്നെ മയ്യിത്ത് നിസ്കരിക്കുകയും മയ്യിത്ത്ന് വേണ്ടി പ്രാർത്ഥിക്കുകയും ചെയുന്നു എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.

ഇബറാത്ത് തിരിയാത്ത ഇവർ ശാഫിഈ ഇമാമിന്റെ ഇബാറത്ത് ഉദ്ധരിച്ചുകൊണ്ട് സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതും പതിവാണ്.
 ശാഫിഈ മദ്ഹബിലെ വീക്ഷണം എന്താണെന്ന് അറിയില്ലെങ്കിൽ കണ്ണ് തുറന്നു നോക്കൂ മൗലവിമാരെ.
ആദ്യമായി ഇമാം ശാഫി (റ) തന്നെ പറഞ്ഞത് കാണുക
ﻭﺃﺣﺐ ﻟﻮ ﻗﺮﺃ ﻋﻨﺪ ﺍﻟﻘﺒﺮ ﻭﺩﻋﻲ ﻟﻠﻤﻴﺖ ‏
ഖബ്റിനരികിൽ വെച്ച് ഖുർആൻ പാരായണം ചെയ്ത് മയ്യിത്തിനുവേണ്ടി പ്രാർത്ഥിക്കുന്നതിനെ ഞാനിഷ്ടപ്പെടുന്നു. (അൽ ഉമ്മ്. 1/322)
തീർന്നില്ല സോദരാ.
ഖുർആനിൽ നിന്ന് എളുപ്പമായത് പാരായണം ചെയ്ത് ഉടനെ മരണപ്പെട്ടവർക്കുവേണ്ടി പ്രാർത്ഥിക്കൽ സുന്നത്താണെന്ന് ഇമാം നവവി (റ) ശർഹ് മുഹദ്ധബിൽ പറയുന്നതും ഖുർആനിന്റെ ഒരു ഭാഗം ഖബറിന്റെ അരികെ ഓതേണ്ടതാണെന്നും ഖബറിന്നരികെ നിന്ന് കൊണ്ട് വിശുദ്ധ ഖുർആൻ ഖത്മ് ആക്കിയാൽ ഏറ്റവും നല്ലതാണെന്നും ഇമാം നവവി തന്നെ അദ്കാറിൽ പറഞ്ഞതും അല്ലാഹുവേ ഞാന്‍ പാരായണം ചെയ്തതിന്റെ തുല്യപ്രതിഫലത്തെ ഇന്നയാളിലേക്ക് നീ എത്തിച്ചു കൊടുക്കേണമേ എന്ന് ദുആ ചെയ്താല്‍ തീര്‍ച്ചയായും അതുകൊണ്ട് മയ്യിത്തിനു ഉപകരിക്കും എന്ന് ഇബ്നു സ്വലാഹ് തങ്ങളെ ഉദ്ധരിച്ചു കൊണ്ട് ഇബ്നു ഹജർതങ്ങൾ പറഞ്ഞതും ഷാഫിഈ മദ്ഹബാണ് കൂട്ടരേ..
എന്നാൽ ഇബ്നകസീർ ( റ) പറഞ്ഞതും ഇമാം നവവി ശർഹുമുസ്ലിമിൽ പറഞ്ഞതിന്റെയും ഉദ്ദേശം എന്താണ്? 
ഖുർആനോതിയ പ്രതിഫലം കേവലം എത്തുകയില്ല എന്നും ഹദിയ ചെയ്ത് ദുആ ചെയ്യുമ്പോഴാണ് ചേരുക എന്നുമാണ് ആ പറഞ്ഞതിനർത്ഥം.
എന്നാൽ നേരിട്ട് തന്നെ ചേരുമെന്ന് മറ്റു പണ്ഡിതന്മാർ പറയുന്നുമുണ്ട്. പ്രസിദ്ധമായത് ആദ്യം പറഞ്ഞതു തന്നെ 
അത് കൊണ്ട് തന്നെയാണ് സുന്നികൾ ദുആ ചെയ്യുമ്പോൾ അല്ലാഹുമ്മ ഔസിൽ മിസ് ല സവാബി...എന്നുള്ള ദുആ ചെയ്യുന്നതും.
നിത്യപല്ലവിയായ ഇമാം ശാഫിയുടെ ഇബാറത്തിലെ തിരിമറിയും അടപടലം പൊളിഞ്ഞു വീണു 

ഇബറാത്ത് മനസ്സിലാക്കാതെ സമൂഹത്തെ കബളിപ്പിക്കരുത്!!
Next
വഹ്ഹാബികളുടെ ഉറക്കം കെടുത്തുന്ന ചില ഉദ്ധരണികൾ 

•മുജാഹിദുകളുടെ ആശയസ്രോതസ്സ് ഇബ്നു തൈമിയ്യ
لَيْسَ فِي الْآيَةِ وَلاَ فِي الْحَدِيثِ أَنَّ الْمَيِّتَ لاَ يَنْتَفِعُ بِدُعَاءِ الْخَلْقِ وَبِمَا يُعْمَلُ عَنْهُ مِنَ الْبِرِّ، بَلْ أَئِمَّةُ الْإِسْلَامِ مُتَّفِقُونَ عَلىَ انْتِفَاعِ الْمَيِّتِ بِذَلِكَ
മരണപ്പെട്ടവര്‍ക്ക് വേണ്ടി ചെയ്യപ്പെടുന്ന കര്‍മ്മങ്ങളെ കൊണ്ടും പ്രാര്‍ത്ഥനകളെ കൊണ്ടും മരണപ്പെട്ടവര്‍ക്ക് ഉപകാരം ലഭിക്കുകയില്ലെന്ന് ഖുര്‍ആനിലോ സുന്നത്തിലോ ഇല്ല, മറിച്ച് അതുകളെകൊണ്ടൊക്കെ മരണപ്പെട്ടവര്‍ക്ക് ഉപകരിക്കും എന്നതി ന്റെമേല്‍ ഇസ്ലാമിലെ ഇമാമുകള്‍ ഏകാഭിപ്രായക്കാരാണ്.(ഫത്താവാ: 3/27)

•ഇബ്നുതൈമിയ്യക്ക് ശേഷം വഹ്ഹാബികളുടെ പതാക വാഹകൻ ഇബ്നുല്‍ഖയ്യിം

وَأَمَّا قِرَاءَةُ الْقُرْآنِ وَإِهْدَائُهَا لَهُ تَطَوُّعًا بِغَيْرِ أُجْرَةٍ فَهَذَا يَصِلُ إِلَيْهِ كَمَا يَصِلُ ثَوَابُ الصَّوْمِ وَالْحَجِّ. 
അദ്ദേഹം പറയുന്നു: വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുകയും അതിനെ കൂലിവാങ്ങാതെ മരണപ്പെട്ടവര്‍ക്ക് ദാനംചെയ്യുകയും ചെയ്താല്‍ നോമ്പിന്റെയും ഹജ്ജിന്റെയും പ്രതിഫലം ലഭിക്കുന്നതു പോലെ ഖുര്‍ആന്‍ പാരായണത്തിന്റെയും പ്രതിഫലം മരണപ്പെട്ടവരിലേക്ക് ചേരുന്നതാണ്

•വഹാബികൾക്ക് വഹാബികൾ എന്ന് പേര് വരാൻ കാരണക്കാരനായ അവരുടെ സ്ഥാപകൻ ഇബ്നു അബ്ദിൽ വഹാബ് 
وَأَخْرَجَ عَبْدُ الْعَزِيزِ صَاحِبُ الْخَلاَّلِ بِسَنَدِهِ عَنْ أَنَسٍ مَرْفُوعًا: مَنْ دَخَلَ الْمَقَابِرَ فَقَرَأَ سُورَةَ يَــسِنْ خَفَّفَ اللهُ عَنْهُمْ وَكاَنَ لَهُمْ بِعَدَدِ مَنْ فِيهَا حَسَنَاتٌ. (أَحْكاُمُ تَمَنِّي الْمَوْتِ:ص/75) لابن عبد الوهاب.
മഹാനായ അനസ്(റ)വില്‍ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് ആരെങ്കിലും മഖ്ബറയില്‍ പ്രവേശിക്കുകയും സൂറത്ത് യാസീന്‍ പാരായണം ചെയ്യുകയും ചെയ്താല്‍ ആ മഖ്ബറയില്‍ ഉള്ളവര്‍ക്ക് അല്ലാഹു ശിക്ഷ ലഘുകരിക്കുകയും ആ മഖ്ബറയില്‍ മറവു ചെയ്യപ്പെട്ടവരുടെ കണക്കനുസരിച്ച് അവിടെ മറവുചെയ്യപ്പെട്ടവര്‍ക്ക് നന്മകള്‍ ലഭിക്കുന്നതുമാണ്.
ഇത് പറയുന്നത് അഹ്‌ലുസ്സുന്നയുടെ ഇമാമുമാരോ പണ്ഡിതരോ അല്ല സാക്ഷാൽ മുജാഹിദുകൾ അവരുടെ അപ്പോസ്തുലന്മാരായി പരിജയപ്പെടുത്തുന്ന ആളുകൾ തന്നെ.
തള്ളാൻ ധൈര്യമുണ്ടെങ്കിൽ തള്ളൂ നിങ്ങളെ സ്വന്തം നേതാക്കളെ 

സത്യാവസ്ഥ ഇങ്ങനെയൊക്കെയാണ് ഞൊണ്ടി ന്യായങ്ങൾ പറഞ്ഞു കൊണ്ട് നന്മകൾ മുടക്കാൻ വഹാബികൾ വെമ്പൽ കൊള്ളുമ്പോൾ ഉമ്മത്ത് അതിൽ പെട്ടുപോകരുത്.
അല്ലാഹു സത്യം മനസ്സിലാക്കാനും അതനുസരിച്ചു പ്രവർത്തിക്കാനും തൗഫീഖ് നൽകട്ടെ.. ആമീൻ.