18 കോടിയുടെ മരുന്ന്; ചികിത്സയുടെ പേരിൽ മലയാളികൾ കൂടുതൽ ചൂഷണം ചെയ്യപ്പെടുന്നുവോ?
ലോക സഞ്ചാരിയായ 'സന്തോഷ് ജോർജ് കുളങ്ങര' ഈ അടുത്ത സമയത്ത് ഒരു ഇൻറർവ്യൂവിൽ പങ്കെടുത്തപ്പോൾ ഒരു ഡോക്ടർ അദ്ദേഹത്തോട് ചോദിച്ചു:
ഏറ്റവും ആരോഗ്യമുള്ള ജനങ്ങളെ നിങ്ങൾ കണ്ടത് ഏത് നാട്ടിലാണ്? കേരളത്തിലെ ജനങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് താങ്കൾക്ക് എന്താണ് പറയാനുള്ളത്?
ഒരു ചെറു പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്:
Ethiopia യിലെ
Danakil Depression എന്ന സ്ഥലത്ത് മരുഭൂമിയിൽ ഉപ്പു വെട്ടി ജീവിക്കുന്ന ഒരു കൂട്ടം ആൾക്കാർ.കിലോമീറ്ററുകളോളം ഉപ്പു ചാക്കുകൾ ചുമലിൽ ചുമന്നു ഒട്ടകങ്ങൾക്കൊപ്പം നടന്നുനീങ്ങുന്നവർ.
കാര്യമായ രോഗങ്ങൾ ഒന്നും ഇല്ലാത്ത നല്ല ഉരുക്ക് കട്ടകൾ പോലെ നടക്കുന്ന മനുഷ്യർ. അവരോടൊപ്പം ഞാൻ ആഹാരം കഴിച്ചിട്ടുണ്ട്. സമയം ചെലവഴിച്ചിട്ടുണ്ട്. കിടന്നുറങ്ങിയിട്ടുണ്ട്.
അവരുടെ ആരോഗ്യ രഹസ്യം
എന്തെന്ന് ഞാൻ പറയാം: "ആ നാട്ടിൽ മിക്കവാറും സ്ഥലങ്ങളിൽ ആശുപത്രികളോ, ഡോക്ടർമാരോ ഇല്ല. അവർ ജീവിതത്തിൽ മരുന്നുകൾ കണ്ടിട്ടേയില്ല."
തുടർന്ന് അദ്ദേഹം പറഞ്ഞു:
'ഡോക്ടർ വടി കൊടുത്ത് അടി വാങ്ങുകയാണെന്ന്' അറിയാം. എന്നാലും പറയാതിരിക്കാൻ നിർവാഹമില്ല. "ഇനി കുറച്ചു നാൾ കഴിഞ്ഞാൽ കേരളത്തിൽ മൂന്നരക്കോടി ജനങ്ങൾ ഉണ്ട് എന്നല്ല, മറിച്ച് മൂന്നരക്കോടി രോഗികളുണ്ട് എന്നാണ് നാം പറയുക".
"അനാവശ്യമായ മരുന്നു കൂമ്പാരങ്ങൾക്കിടയിൽ കിടന്നുറങ്ങുന്ന ഒരു കൂട്ടം മനുഷ്യരെയാണ് നാമിവിടെ സൃഷ്ടിക്കാൻ പോകുന്നത്".
അല്ലേ ഡോക്ടർ?
ഒരു ചിരി മാത്രമായിരുന്നു ഡോക്ടർക്ക് നൽകാനുണ്ടായിരുന്ന മറുപടി.
സന്തോഷ് ജോർജ് കുളങ്ങര തുടർന്നു: "മെഡിക്കൽ എത്തിക്സ് എന്ന ഒന്നുണ്ട്. അത് കൈമോശം വരാതെ ജീവിക്കണം എന്ന് മാത്രമാണ് എനിക്ക് ഡോക്ടർമാരോട്
പറയാനുള്ളത്".
പ്രിയ സന്തോഷ് ജോർജ് കുളങ്ങര,
മനസ്സിലാക്കിയ യാഥാർത്ഥ്യങ്ങൾ, 'ജനനന്മയ്ക്ക് വേണ്ടിസത്യസന്ധമായി തുറന്നുപറയാൻ സന്മനസ്സ് കാണിച്ചതിന്' ഒരായിരം അഭിനന്ദനങ്ങൾ.
ഇവിടെയാണ് ഈ ചോദ്യത്തിന് പ്രസക്തിയേറുന്നത്.
"ചികിത്സയുടെ പേരിൽ മലയാളികൾ കൂടുതൽ ചൂഷണം ചെയ്യപ്പെടുന്നുവോ"?
18 കോടിയുടെ മരുന്ന് :
ഇപ്പോൾ കേരളത്തിൽ ചൂടേറിയ ചർച്ചയാണ്.
ആദ്യത്തേത് 'ഒരു പരീക്ഷണം' ആയിരുന്നു ??? കേരളത്തിൻറെ മണ്ണിൽ അതിനു സ്വീകാര്യത ലഭിച്ചു എന്ന് കണ്ടപ്പോൾ മണിക്കൂറുകൾക്കകം പുതിയ കേസുകളും വാർത്തകളും വരാൻ തുടങ്ങി.
'ഫലപ്രാപ്തി ഉറപ്പില്ലാത്ത മരുന്നാണ്' എന്ന് നിർമാതാക്കൾ തന്നെ പറയുന്ന 'ഒരു പരീക്ഷണ വസ്തുവിന്' വേണ്ടിയിട്ടാണ് ഈ പെടാപ്പാട് എന്ന് പ്രത്യേകം ഓർക്കണം.
ആ കുഞ്ഞുങ്ങൾക്ക് എത്രയും വേഗം രോഗശമനം ലഭിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു.
"എന്നാൽ സമാന രോഗങ്ങൾക്ക്,
മലയാളികൾക്ക് തന്നെ
'ഇതര ചികിത്സാ രീതികളിലൂടെ'(Acupunture) അത്ഭുതകരമായ റിസൽട്ട് കിട്ടി എന്ന് ബോധ്യപ്പെട്ട
തെളിവുകളുണ്ടായിട്ടും" അതിനെക്കുറിച്ച് കൂടുതൽ അറിയാനോ, അന്വേഷിക്കാനോ, ഇത്തരം നല്ല വാർത്തകൾ മറ്റുള്ളവരിലേക്ക് എത്തിക്കാനോ ഇവിടെ ആരെങ്കിലും ശ്രമിക്കുന്നുണ്ടോ?
Trigeminal neuralgia എന്ന രോഗത്തിന് പതിനാല് വർഷം ഇതര ചികിത്സാ രീതികൾ പരീക്ഷിച്ചിട്ടും വിജയം കാണാതെ അവസാനം Acupunture ചികിത്സയിലൂടെ അത്ഭുതകരമായ റിസൽട്ട് കിട്ടിയ അനുഭവം ഈ കേരളക്കരയിലുണ്ട്.
എന്നാൽ ഇത്തരം വാർത്തകൾ എത്രപേർ അറിഞ്ഞു.
മീഡിയ ഇതൊന്നും അറിയാത്തതു കൊണ്ടാണോ???
ആക്സിഡൻറ്, ക്യാൻസർ
കേസുകൾ അടക്കം,
ഒരു ചികിത്സാരീതിയിൽ ലക്ഷങ്ങൾ ചിലവുള്ള
'സർജറികൾ മാത്രമാണ് പരിഹാരം' എന്ന് വിധിയെഴുതിയ എത്ര കേസുകളാണ് 'ഒരു സർജറിയും ഇല്ലാതെതന്നെ'
ഇതര ചികിത്സാരീതികളിൽ
രോഗശമനം ലഭിച്ചത് ???
വർഷങ്ങൾക്ക് ശേഷവും 'അവർ കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതെ സുഖമായി ജീവിക്കുന്നു' എന്നത് എന്തുകൊണ്ട് നമ്മുടെ കണ്ണുതുറപ്പിക്കുന്നില്ല ???
ജനോപകാരപ്രദമായ ഇത്തരം നല്ല വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കാൻ എന്തുകൊണ്ടാണ് Media വൈമനസ്യം കാണിക്കുന്നത്???
കാരുണ്യ പ്രവർത്തനങ്ങളും, അർഹതയുള്ളവരെ സഹായിക്കലും ഒക്കെ നമുക്ക് ഒഴിച്ചുകൂടാനാകാത്തതാണ്.
അതിന് ശരിയായ പ്രതിഫലവും ലഭിക്കും.
"പക്ഷേ അതിനെ മറയാക്കി ഇവിടെ വലിയ ചൂഷണ മാഫിയ വേരുറപ്പിക്കുന്നുണ്ടോ? എന്നു കൂടി നാം ആലോചിക്കണം".
ഇത്തരം സാഹചര്യങ്ങളിൽ ആ രോഗികൾക്ക് മുൻപ് നൽകിയ മരുന്നുകളും, ചികിത്സാരീതികളും കൃത്യമായി വിലയിരുത്തപ്പെടണം.
"അവയുടെ പാർശ്വഫലങ്ങൾ കൊണ്ടാണോ ഇത്തരം രോഗങ്ങൾ വരുന്നത് എന്നുകൂടി വിലയിരുത്തണം".
അങ്ങനെ സംഭവിച്ചിട്ടുണ്ട് എന്ന് ബോധ്യപ്പെട്ടാൽ "കൂടുതൽ ജനങ്ങൾ അത്തരത്തിലുള്ള അപകടങ്ങളിലേക്ക് എത്തിപ്പെടുന്നത് തടയാൻ കഴിയുമല്ലോ".
അല്ലെങ്കിൽ അത് കൂടുതൽ ജനങ്ങൾക്ക് അത്തരത്തിലുള്ള ദുരിതങ്ങൾ നൽകിയേക്കാ०. ഒരുപക്ഷേ നാളെ നമ്മുടെ കുടുംബങ്ങളിൽ, സുഹൃത്തുക്കളിൽ, വേണ്ടപ്പെട്ടവരിൽ അത്തരം രോഗികളെ സൃഷ്ടിക്കാനും കാരണമായേക്കാം.
അങ്ങനെ
കൂടുതൽ രോഗികളെ സൃഷ്ടിക്കപ്പെട്ട് അതൊരു സാമൂഹിക വിപത്തായി മാറിയാൽ "നഷ്ടം ആർക്കാണ് എന്നും, ലാഭം ആർക്കാണ് എന്നും" കൃത്യമായി വിലയിരുത്താനുള്ള ശേഷി മലയാളിക്ക് ഉണ്ടാകണം.
'ഡയാലിസിസ്' പണ്ട് ഒരു കേട്ടുകേൾവി മാത്രമായിരുന്നുവെങ്കിൽ, ഇന്ന് നമുക്കു ചുറ്റും എത്ര ഡയാലിസിസ് ചെയ്യുന്ന 'രോഗികൾ' സൃഷ്ടിക്കപ്പെട്ടുവെന്ന് ഗൗരവത്തോടെ ആലോചിക്കണം. അതിൻറെ കാരണങ്ങളെക്കുറിച്ച് പഠിക്കണം.
ശരിയായ പരിഹാരങ്ങൾ കണ്ടുപിടിക്കണം.
ഒപ്പം ഇത്തരമൊരു അപകടങ്ങളും ഇല്ലാത്ത 'മറ്റിതര ചികിത്സാരീതികളെ'
ശരിയായവിധം പ്രോത്സാഹിപ്പിക്കണം. ഗവൺമെൻറ് തലത്തിൽ തന്നെ അത്തരം ചികിത്സകൾ കൂടി സൗജന്യമായി ജനങ്ങൾക്ക് എത്തിക്കാൻ ആവശ്യമായ നടപടിക്രമങ്ങൾ ഉണ്ടാകണം.
ഗവൺമെൻറ് തലത്തിൽ ചികിത്സാകേന്ദ്രങ്ങൾ ആരംഭിക്കണം.
യോഗ്യരായ ചികിത്സകരെ ചികിത്സയ്ക്കായി ഉപയോഗപ്പെടുത്തണം.
കേവലം 'വ്യാജ പട്ടം' നൽകി,
'നന്മയുള്ള ഇതര ചികിത്സാരീതികളെ' അരികു വൽക്കരിക്കുന്നതിനുപകരം അവയുടെ സാധ്യതകൾ, 'ഈഗോ മാറ്റിവെച്ച്' ഉൾക്കൊള്ളാൻ തയ്യാറാകണം.
'രോഗം ഏതായാലും' *രോഗിക്ക് ആവശ്യം 'ശമനമാണ്'. 'സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുക*' എന്നതാണ്
ലക്ഷ്യം.
നിരവധി അംഗീകാരമുള്ള ചികിത്സാരീതികൾ ലഭ്യമായ നമ്മുടെ നാട്ടിൽ ഒരു രോഗത്തിന് ചികിത്സിക്കാൻ ഒരു ചികിത്സാ രീതിയിൽ 'കോടികൾ' വേണ്ടിവരുന്നു വെങ്കിൽ, മറ്റൊരു ചികിത്സാരീതിയിൽ 'ആയിരങ്ങൾ' മതിയാകുന്നു.
എങ്കിൽ ഇവിടെ ഏതാണ് നാം തിരഞ്ഞെടുക്കേണ്ടത്?
ഏതിനെയാണ് പ്രോത്സാഹിപ്പിക്കേണ്ടത് ?
ഏതിനെയാണ് കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കേണ്ടത്?
ബുദ്ധിപൂർവം ചിന്തിക്കുക.
'യാജന' മറയാക്കി ഭിക്ഷാടന മാഫിയ കേരളത്തിൻറെ മണ്ണിൽ മുൻപ് പിടിമുറുക്കിയതും, അതുകാരണം നിരവധി മാതാപിതാക്കൾക്ക് കുഞ്ഞുങ്ങൾ നഷ്ടപ്പെട്ടതും നാം കണ്ടതാണ്.
കാഴ്ചക്കാരുടെ 'ദയാ മനസ്കത' ചൂഷണം ചെയ്യുന്നതിനു വേണ്ടി ആ കുഞ്ഞുങ്ങളുടെ ശരീരത്തിൽ മുറിവുകൾ ഉണ്ടാക്കി, ചുട്ടുപൊള്ളിച്ച് ശരീരത്തിലെ വിവിധ ഭാഗങ്ങൾ വികൃതമാക്കി,വ്രണങ്ങൾ ഉണ്ടാക്കി 'തെരുവോരങ്ങളിൽ പറഞ്ഞുവിട്ടു കോടികൾ കൊയ്ത' ഭിക്ഷാടന മാഫിയയുടെ പ്രവർത്തനങ്ങളെക്കുറിച്ചും മലയാളികൾ അനുഭവിച്ചറിഞ്ഞതാണ്.
"അന്ന് മലയാളികൾ ഉണർന്നു പ്രവർത്തിച്ചത് കൊണ്ട് ഇന്ന് അത്തരം ചൂഷണങ്ങൾ ഒരുപരിധിവരെ ഇല്ലാതായി".
ഇപ്പോൾ അത്തരം പ്രവണതകൾ മരുന്നു കച്ചവടത്തിലൂടെ / ചികിത്സയിലൂടെ / അവയവ മാറ്റങ്ങളിലൂടെ ഒക്കെ നടക്കുന്നുണ്ടോ???
എന്ന് മലയാളികൾ ഗൗരവത്തോടെ ചിന്തിക്കണം.
ഇതുമായി ബന്ധപ്പെട്ട് പലപ്പോഴും പത്രങ്ങളിൽ / TV യിൽ വന്ന വാർത്തകൾ കൂടി ഇതോടൊപ്പം കൂട്ടിച്ചേർത്തു വായിക്കുക.
ആർക്കുവേണ്ടിയും ബുദ്ധി പണയപ്പെടുത്താതെ നിഷ്പക്ഷമായി നാം കാര്യങ്ങളെ വിലയിരുത്താൻ തയ്യാറായാൽ 'നന്മ' നമുക്ക് ബോധ്യപ്പെടും.
'സത്യം സത്യമായി' മനസ്സിലാക്കാൻ കഴിയും. അതിന് സർവ്വേശ്വരൻ ഏവർക്കും ഭാഗ്യം നൽകട്ടെ...
94 000 56 975.
'RELIEF'
ACUPUNCTURE
HOME
Roaduvila,
Kollam dist.
Post a Comment