വഹാബി, സലഫി തീവ്രവാദങ്ങളുടെ പിന്നിൽ അൽബാനിയുടെ പങ്ക് തുറന്നുപറഞ്ഞ് സഊദി ചാനൽ - സത്യം പുറത്തു വരുമ്പോൾ സലഫികൾക്ക് വിഭ്രാന്തി
തീവ്രവാദ ഗ്രൂപ്പുകളെ സംബന്ധിച്ച് സംസാരിക്കുന്നതിനിടയിൽ വഹാബി ശൈഖ് നാസറുദ്ദീൻ അൽബാനിയുടെ പേര് ചേർത്തും തീവ്രവാദ ബന്ധം വ്യക്തമാക്കിയും സഊദിയിലെ “ഖനാത്തുൽ ഇഖ്ബാരിയ്യ അസഊദിയ്യ” എന്ന ചാനൽ രംഗത്ത്.
ലോകത്തു നടന്ന പല ഭീകരാക്രമണങ്ങൾക്കും അതിനിവേഷങ്ങൾക്കും പിന്നിൽ അൽബാനിയുടെ നിലപാടുകൾക്ക് വലിയ പങ്കുണ്ട് എന്നാണ് ചാനൽ തുറന്നു പറയുന്നത്.
വിഷയം ഇപ്പോൾ ബിബിസി റിപ്പോർട്ട് ചെയ്തതോടെ ലോകത്ത് തന്നെ ഇത് ചർച്ചയാവുകയാണ്
വഹാബികൾക്ക് തള്ളാൻ കഴിയാത്ത ആധികാരിക പണ്ഡിതനാണ് ശൈഖ് അൽബാനി.
അവരുടെ പ്രഭാഷണങ്ങളിലും ഗ്രന്ഥങ്ങളിലുമെല്ലാം അൽബാനിയുടെ നിലപാടുകൾക്കും ഗ്രന്ഥങ്ങൾക്കും വലിയ ആധികാരികതയാണ് നൽകുന്നത്.
ഇത്തരുണത്തിലാണ് ഒരു സഊദി ചാനൽ അൽബാനിയുടെ തീവ്രവാദ ബന്ധം വെളിപ്പെടുത്തിയിരിക്കുന്നത്.
ഇത് സലഫികളായ ചൊടിപ്പിച്ചിട്ടുണ്ട്.
വഹാബി ഭീകരാക്രമണങ്ങളും തീവ്രവാദത്തെയും കുറിച്ച് ഇക്കാലമത്രയും തുറന്നുപറയാൻ സൗദിയിൽ ചാനലുകൾക്ക് ധൈര്യമുണ്ടായിരുന്നില്ല.
അത്തരം ചാനലുകൾക്ക് അവിടെ നിലനിൽപ്പ് ഉണ്ടാവുകയില്ല എന്നതാണ് സത്യം.
എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി ചില ചാനലുകൾ ഇപ്പോൾ സത്യങ്ങൾ തുറന്നു പറയാൻ രംഗത്തുവരുന്നത് ആശാവഹമാണ്.
Post a Comment