പ്രപഞ്ചത്തിനൊരു സംവിധായകനുണ്ടെന്ന് ഭൗതികശാസ്ത്ര പണ്ഡിതർ തന്നെ സമ്മതിച്ച തെളിവുകൾ ഇതാ- മുസ്തഫൽ ഫൈസി, പുതിയ ഗ്രന്ഥം പിറക്കാനിരിക്കുന്നു..
പ്രഖ്യാത നവനാസ്തിക, സ്വതന്ത്രവാദികളായ ഡാനിയൽ ഡെനറ്റ്,
റിച്ചാഡ് ഡോക്കിൻസ്,
ക്രിസ്റ്റഫർ ഹിച്ചൻസ്,
സാം ഹാരിസിനെയമൊക്കെ
താത്വിക ഊർജ സ്രോതസാക്കിയ കേരളത്തിലെ നാസ്തിക, സ്വതന്ത്ര ചിന്തകർ (സാർ - മാഷ് - ടീച്ചർമാർ )
പലപ്പഴും മൗലിക ചിന്തകളും തീർച്ചകളും
ഇല്ലെന്ന് എന്നോ സമ്മതിച്ചവരാണ്.
ഇബ് ലീസ് ഫ്ലാഗ് ഓഫ് ചെയ്ത യുക്തി ,സ്വതന്ത്ര ചിന്തകൾ എന്നും ഇസ്ലാമിനു മുമ്പിൽ മുട്ടുകുത്തിയെന്നല്ല, മുട്ട് നിവർത്തി നിന്നിട്ടേയില്ലെന്നാണ് ചരിത്ര സത്യം .
ദൈവിക മതമായ
ഇസ്ലാമിൻ്റെ ഓരോ തീർപ്പുകളും ബുദ്ധിബദ്ധമാണ്.
അല്ലെന്നിന്നോളം
ഒരു ഹോമോസാപിയൻസും
യുക്തി ഭദ്രമായി തെളിയിച്ചിട്ടില്ല;സാധ്യവുമല്ല.
നമ്മുടെ ഗ്രന്ഥത്തിൻ്റെ
ഉദ്ദേശ്യം നാസ്തിക,യുക്തി, സ്വതന്ത്ര വാദികളുടെ
അന്ധ വിശ്വാസങ്ങളും
ബുദ്ധി ശൂന്യതകളും
ഇസ്ലാം വിമർശനങ്ങളും
ഇസ്ലാമിക ചതുർപ്രമാണ ഫ്രെയ്മിൽ നിന്ന്
ബുദ്ധിപരമായി
ഖണ്ഡിക്കലാണ്.
ഗ്രന്ഥത്തിൻ്റെ ഭാഷയും ഘടനയും സ്വഭാവവും ഉള്ളടക്കത്തിനനുസരിച്ചരിക്കും.
നമ്മുടെ ഖണ്ഡനങ്ങളും
വിമർശനങ്ങളും പലപ്പോഴും നേരിട്ട് സംബോധിക്കുന്നത്
God Delusion ഗ്രന്ഥകർത്താവ്
സാക്ഷാൽ റിച്ചാഡ് ഡോക്കിൻസും വിഖ്യാത ശാസ്ത്ര പ്രതിഭ സ്റ്റീഫൻ ഹോക്കിങടക്കമുള്ള യുക്തിവാദികളുടെ
ദൃഷ്ട - കഷ്ട 'ദൈവ' ങ്ങളെ തന്നെയാണ്.
സ്റ്റീഫൻ ഹോക്കിങിൻ്റെ
Brief Answers to the Big Questions ഉം
A Brief History of Time ഉം
ഇനിയും ഉത്തരം നൽകാത്ത ചോദ്യങ്ങളുണ്ട്; താത്വിക സംഘർഷങ്ങളുമുണ്ട്.;പ്രത്യേകിച്ചു, പ്രപഞ്ചോൽപ്പത്തി സംബന്ധമായി.
Big Bang ആവട്ടേ Big Bounce ആവട്ടേ,
മഹാവിസ്ഫോടന സിദ്ധാന്തത്തിനു മുമ്പ് സമയമില്ലെന്നു ഹോക്കിങ്ങ് വാദിക്കുന്നു;ദൈവമുണ്ടാകാൻ സാധ്യതയില്ലെന്നും.
'..... അങ്ങനെ അവസാനം കാരണമൊന്നുമില്ലാത്ത ഒരു കാര്യം കണ്ടെത്തി. എന്തെന്നാൽ കാരണം ഉണ്ടാകണമെങ്കിൽ അതുണ്ടാകേണ്ട ഒരു സമയം വേണം. മഹാവിസ്ഫോടനത്തിനു മുമ്പ് സമയം ഉണ്ടായിരുന്നില്ല.
അതു കൊണ്ട് സ്രഷ്ടാവ് ഉണ്ടാവാൻ എൻ്റെ അഭിപ്രായത്തിൽ സാധ്യതയേ ഇല്ല. കാരണം സ്രഷ്ടാവ് ഉണ്ടാകണമെങ്കിൽ സമയം ഉണ്ടാകണമല്ലൊ. (വലിയ ചോദ്യങ്ങൾ ,ചെറിയ ഉത്തരങ്ങൾ പേജ്:48,49)
അദ്ദേഹം തന്നെ പറയുന്നു:
" ഈ പ്രപഞ്ചം പണ്ട് പണ്ട് വളരെ ചെറുത് - ഒരു പക്ഷേ പ്രോട്ടോണിനേക്കാളും സൂക്ഷ്മമായിരുന്നു." (പേ: 45)
വലുതായ ശേഷമല്ലേ സ്ഫോടനമുണ്ടായത്. ഇതാര് നടത്തി ? നേരത്തെ ചെറുതുണ്ടാക്കിയതാര്? അന്നു സമയമുണ്ടല്ലൊ. ഇല്ലെങ്കിൽ ചെറുതുണ്ടായതും വലുതുണ്ടായതും സമയത്തല്ലെന്നല്ലേ....? യഥാർഥ സമയം ദൈവം സൃഷ്ടിക്കാമല്ലോ. സാങ്കൽപിക സമയമെന്തിന്?
സമയത്തെയടക്കം സൃഷ്ടിക്കുന്ന
സ്രഷ്ടാവുണ്ടാകാനെന്തിനാണ് സമയം?
പ്രപഞ്ചം നിർമിക്കാനാവശ്യമായ ദ്രവ്യമുണ്ടായ സമയമേതാണ്?
ഇവ സ്വയമുണ്ടാകാൻ പറ്റിയതാണോ?
ചുരുക്കത്തിൽ അടിസ്ഥാനപരവും
അകാരണവുമായ
ഒരു ശക്തി ആദ്യം വേണം.
അതാണ് ആസ്തിക്യ ലോകത്തെ ഒന്ന്.
രണ്ടിനു കാരണം
രണ്ട് ഒന്നെങ്കിൽ
ഒന്നിനു കാരണമില്ല.
രണ്ട് അരയാണ്
ഒന്നിൻ്റെ കാരണമെന്നു പറയാൻ സാധിക്കില്ല.
'അര' തീരുമാനിക്കാൻ തന്നെ ഒന്നു വേണം.
ഇനി പ്രപപഞ്ചത്തിനൊരു സംവിധായകനുണ്ടെന്നു
ഭൗതികശാസ്ത്ര പണ്ഡിതർ തന്നെ സമ്മതിച്ചത് കാണുക :
2021 ഏപ്രിലിൽ പുറത്തിറങ്ങിയ
The God Equation എന്ന പുസ്തകത്തിൽ
അമേരിക്കയിലെ
വിഖ്യാത ഭൗതിക ശാസ്ത്രപണ്ഡിതനായ മീച്ചിയോ കാക്കു (ന്യൂയോർക്കിലെ സിറ്റി യൂണിവേഴ്സിറ്റിയിലെ ഭൗതികശാസ്ത്ര പ്രൊഫസറാണ് മീച്ചിയോ കാക്കു, സ്ട്രിംഗ് ഫീൽഡ് തിയറിയുടെ സഹസ്ഥാപകനും, ഹൈപ്പർസ്പേസ്, ബിയോണ്ട് ഐൻസ്റ്റൈൻ, ഫിസിക്സ് ഓഫ് ഇംപോസിബിൾ, ഫിസിക്സ് ഓഫ് ഫ്യൂച്ചർ എന്നിവയുൾപ്പെടെ വ്യാപകമായി പ്രശംസ നേടിയ നിരവധി ശാസ്ത്ര പുസ്തകങ്ങളുടെ രചയിതാവുമാണ്)
Michio Kaku - Wikipedia https://en.m.wikipedia.org/wiki/Michio_Kaku
പറയുന്നു:
My point of view
"....it is hard to avoid the conclusion that this was all planned in advance, that its elegant design shows the hand of a cosmic designer.To me, this is the strongest argument for the existence of God."
The God Equation
Page : 188
എന്റെ കാഴ്ചപ്പാട്
".... ഇതെല്ലാം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന നിഗമനം ഒഴിവാക്കാൻ പ്രയാസമാണ്, അതിൻറെ ഗംഭീരമായ രൂപകൽപ്പന ഒരു പ്രപഞ്ച സംവിധായകൻ്റെ കൈ കാണിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇത് ദൈവത്തിന്റെ അസ്തിത്വത്തിനുള്ള ഏറ്റവും ശക്തമായ വാദമാണ്."
ഇസ്ലാം ഉത്തരങ്ങളാണ്.
നാസ്തിക ,യുക്തി, സ്വതന്ത്രവാദികളുടെ
ചോദ്യങ്ങൾ മുഴുവൻ
ഇസ്ലാമിക ബൗദ്ധിക ഉരുക്കുറപ്പിനു മുമ്പിൽ
നിഷ്പ്രഭമാണ്.
വായനക്കാർ ചോദ്യങ്ങളും സംശയങ്ങളും
Whatsapp - 9387871413 ൽ അയക്കുക. പരസ്യമായ comment ൽ വേണ്ട; സംശയമില്ലാത്തവർക്ക് അതുണ്ടാക്കരുതല്ലൊ.
തിരക്കുകൾക്കിടയിലും
ഗ്രന്ഥരചന പുരോഗമിക്കുന്നു.
ഇവ്വിഷയത്തിൽ
ഉത്തമ ഉസ്വൂലീ കൃതിയാകണമെന്നാണ് ഉദ്ദേശ്യം.
ഇൻശാ അല്ലാഹ്....
ലോകം ഇനിയും
പുരോഗമിച്ചേക്കും, നാസ പറഞ്ഞ പോലെ ഡിജിറ്റൽ മനുഷ്യനും, ജനിതക ശാസ്ത്ര ഇന്ദ്രജാല സൃഷ്ടികളും.... മറ്റും മറ്റും വന്നേക്കാം..
അപ്പഴും അക്കാലത്തെ പണ്ഡിതർക്ക്
ഖുർആനിൻ്റെ അർഥസാഗരത്തിൽ നിന്ന് പരിഹാരം കണ്ടെത്താൻ കഴിയണം.
അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടേ.... ആമീൻ.
Post a Comment