നിഫാസ് രക്തം (പ്രസവം രക്തം) സംശയങ്ങളും മറുപടിയും

 
ചോ ) നിഫാസ് ( പ്രസവരക്തം ) എന്നാലെന്ത് ? 
ഉ ) പ്രസവിച്ച് ഗർഭാശയം സമ്പൂർണമായി ഒഴിവായതിന് ശേഷം പതിനഞ്ച് ദിവസം പൂർത്തിയാകുന്നതിന് മുമ്പ് സ്ത്രീയുടെ ഗർഭാശയത്തിൽ നിന്ന് പുറപ്പെടുന്ന രക്തമാണ് നിഫാസ്.

 ചോ ) നിഫാസുണ്ടാകാൻ പരിപൂർണമായ കുട്ടിയെ തന്നെ പ്രസ്വിക്കണമെന്ന നിബന്ധനയുണ്ടോ ? 
ഉ ) ഇങ്ങനെ നിബന്ധനയൊന്നുമില്ല. എന്നാൽ രക്തപിണ്ഡമോ മാംസപിണ്ഡമോ ഗർഭപാത്രത്തിൽ നിന്നു പുറത്തുവന്ന ശേഷം സ്രവിക്കുന്ന രക്തം നിഫാസ് ആയിരിക്കുന്നതാണ്. 

ചോ ) ഗർഭത്തിൽ ഒന്നിനെക്കാൾ കൂടുതൽ കുട്ടികൾ ഉണ്ടെങ്കിൽ ഓരോ പ്രസവത്തിന്റെ ഇടക്ക് പുറപ്പെടുന്ന രക്തം നിഫാസായി പരിഗണിക്കപ്പെടുമോ? 
ഉ ) ഇല്ല , എല്ലാ കുട്ടികളെയും പ്രസവിച്ച ശേഷം പുറപ്പെടുന്ന രക്തം മാത്രമേ നിഫാസാകാൻ സാധ്യതയുള്ളൂ. ഇവിടെ ഗർഭപാത്രം പൂർണമായി ഒഴിവാകണമെന്നാണ് നിബന്ധന. ഇതിനിടയിൽ ഉണ്ടാവുന്ന രക്തം ഹൈളിന്റെ പരിധിയിൽ പെട്ടാൽ ( 24 മണിക്കൂറിൽ കുറയാതെ 15 ദിവസത്തിൽ കൂടാതെ ) മാത്രമാണ് ഹൈള്. അല്ലെങ്കിൽ ഇസ്തിഹാളത്ത് ( രോഗരക്തം ) ആയി പരിഗണിക്കുന്നതാണ്.

ചോ ) പ്രസവ വേദനയോടൊപ്പവും കുട്ടിയോടപ്പവും വരുന്ന രക്ത ത്തിന്റെ വിധിയെന്താണ് ? 
ഉ ) രണ്ടും നിഫാസ് അല്ല , അതിനുമുമ്പുള്ള ഹൈളോടൊപ്പം ചേർന്നുവന്നതാണെങ്കിൽ അതിനെ ഹൈളായി പരിഗണിക്കും ഇവിടെ കൂടെ ചേർന്നു വരിക എന്നതിന്റെ ഉദ്ദേശം പ്രസവത്തിന്റെ മുമ്പ് 24 മണിക്കൂറിനെക്കാൾ കുറയാത്ത രക്തസ്രാവമുണ്ടാകണം . എന്നതാണ് . പ്രസവവേദനുടെ സമയത്ത് ഉണ്ടാവുന്ന രക്തം അതി നുമുമ്പുണ്ടായ രക്തത്തോടൊപ്പം കൂട്ടുമ്പോൾ 24 മണിക്കുർ പൂർത്തിയായാലും മതിയാവില്ല എന്നതാണ് വിധി . ( കുർദി : 1-132 )

ചോ ) പ്രസവത്തിന്റെ ശേഷം നാലഞ്ച് ദിവസം കഴിഞ്ഞ് പുറപ്പെടുന്ന രക്തത്തിന്റെ വിധിയെന്ത് ? 
ഉ ) ഇത് നിഫാസ് രക്തമാണ് . കാരണം പ്രസവം കഴിഞ്ഞ് പതി നഞ്ച് ദിവസത്തിനുള്ളിൽ പുറപ്പെടുന്ന രക്തത്തെ നിഫാസായി പരിഗണിക്കുന്നതാണ്. ( തുഹ്ഫ : 1-383 ) ( പ്രസവത്തോടൊപ്പം ചേർന്നാരംഭിക്കണമെന്നില്ല. 15 ദിവസത്തിനു ശേഷം രക്തസ്രാവ മുണ്ടായാൽ ആ രക്തം മേൽ നിബന്ധന പ്രകാരം ഹൈള് രക്തമാണെന്ന് ഇസ്ലാം പരിഗണിക്കുന്നതാണ്. പ്രസവിച്ച് പതിനഞ്ച് ദിവസം വരെ നിസ്കാരം പോലുള്ള കർമങ്ങൾ ഉപേക്ഷിച്ചാൽ ഖളാഅ് വീട്ടൽ നിർബന്ധമാണ്. ( മുഗ്നി : 1-119 ).

 ചോ ) ജീവിതത്തിൽ തീരെ നിഫാസില്ലാത്തവർ ഉണ്ടാവുമോ ? ഉ ) ഉണ്ടാകാം.

 ചോ ) പ്രസവിച്ച ഉടനെ നിഫാസിന്റെ വിധി ഉണ്ടാകുമോ ? ഉ ) ഇല്ല . രക്തസാവം ആരംഭസമയത്തിന് ശേഷം മാത്രമാണ് നിഫാസിന്റെ വിധി അവൾക്കു ബാധകമാകുന്നത്.

 ചോ ) പ്രസവത്തിന്റെയും രക്തസ്രാവത്തിന്റെയും ഇടയിലുള്ള സമയം ശുദ്ധിയുടെ സമയമായി പരിഗണിക്കാമോ ?

 ഉ ) പരിഗണിക്കാം . അതുകൊണ്ടാണ് പ്രസവശേഷം നിർബന്ധ കുളിക്കു ശേഷം നിസ്കാരം നോമ്പ് പോലുള്ള കർമങ്ങൾ നിർവഹിക്കൽ അവൾക്ക് നിർബന്ധമായത് . പ്രസ്തുത ശുദ്ധി ദിവസങ്ങൾ ഒരു നിഫാസിന്റെ 60 ദിവസങ്ങളിൽ പരിഗണിക്കുന്നതാണ്. ( തുഹ്ഫ -143 ) 

ചോ ) പ്രസവരക്തത്തിന്റെ അവധി എത്ര ? 
ഉ ) ഏറ്റവും കുറഞ്ഞത് ഒരു നിമിഷം , സാധാരണ 40 ദിവസം , കൂടിയത് 60 ദിവസം. 
ചോ ) നിഫാസിന്റെ അധികരിച്ച സമയം അറുപത് ദിവസമാകാൻ കാരണമെന്ത് ? 
 ഉ ) ഒരു പെണ്ണ് ഗർഭിണിയാൽ കുട്ടിക്ക് റൂഹ് ( ആത്മാവ് ) ഊതു ന്നതിന് മുമ്പ് ഹൈള് അവളുടെ ഗർഭപാത്രത്തിൽ ഒന്നിക്കുന്ന താണ് , ആ രക്തം 40 ദിവസം ഇന്ദ്രിയത്തുള്ളിയായും 40 ദിവസം രക്തപിണ്ഡം 40 ദിവസം മാംസപിണ്ഡമായും രൂപപ്പെടുന്നതാ ണ്. ഈ മൂന്ന് നാൽപ്പതുകൾ കൂടുമ്പോൾ 120 ദിവസങ്ങളിൽ മൂന്ന് മാസം പൂർത്തിയാകുന്നു. ഏറ്റവും കൂടിയ ദിവസം പതി നഞ്ച് ദിവസമായതുകൊണ്ട് ഈ രീതി നാല് മാസത്തിൽ കുടു
മ്പോൾ അറുപത് ദിവസം പൂർണമായി . ഈ രീതിയിലാണ് അറുപത് ദിവസം കണക്കാക്കുന്നത് . ഈ നാലു മാസത്തിനുശേഷമുണ്ടാകുന്ന രക്തത്തെ ഗർഭത്തിലുള്ള കുട്ടി ഉമ്മയുടെ പൊക്കിൾ മുഖേന ആഹാരം സ്വീകരിക്കുന്നു . കാരണം കുട്ടി ഗർഭത്തിലുണ്ടാകുമ്പോൾ വായ തുറക്കപ്പെടുകയില്ല എന്നു പറയപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ആത്മാവിനെ ഊതിയ ശേഷം ഗർഭ പാത്രത്തിൽ രക്തം ഒന്നിക്കുകയില്ല . എന്നാൽ പതിനഞ്ച് ദിവസം ഋതുസാവം ഉണ്ടാകുന്നവരിൽ മാത്രമേ ഈ രീതി സംഭവിക്കുകയുള്ളൂ എന്നു മനസ്സിലാക്കേണ്ടതാണ് . ( ഇആനത്ത് : 1-73 ) 

ചോ ) രക്തം നിന്നതിനുശേഷം വീണ്ടും രക്തം പ്രതീക്ഷിച്ചിരി ക്കേണ്ടതുണ്ടോ ?
 ഉ ) വേണ്ട. രക്തം നിന്നാൽ കുളിച്ച് ശുദ്ധിയായി നിസ്കാരം നോമ്പ് മുതലായ കാര്യങ്ങൾ നിർവഹിക്കൽ നിർബന്ധമാണ്. രക്തസ്രാവമില്ലെങ്കിലും നാൽപത് കുളി എന്ന സമ്പ്രദായം എല്ലായിടങ്ങളിലുമുണ്ട്. ആ ദിവസം കുടുംബക്കാരെ വിളിച്ച് സദ്യയൊരുക്കി പ്രസവിച്ച പെണ്ണിന് ഒരുക്കുന്ന സമ്പ്രദായവും ഉണ്ട്. അത് വരെ ആരാധനാ കർമങ്ങൾ നിർത്തിവെക്കുന്ന സ്ത്രീകൾ നമ്മുടെ കൂട്ടത്തിലുണ്ട് അവരെ ഉണർത്തേണ്ടതുണ്ട്. 
നാൽപത് കുളിയോടു ബന്ധപ്പെട്ടു ചിലയിടങ്ങളിൽ പല അനാചാരങ്ങളും നിലവിലുണ്ട്. നിഷിദ്ധമായ വാദ്യോപകരണങ്ങൾ ഉപയോഗിച്ച് അശ്ലീല ഗാനം രചിക്കലും അതിനെ റെക്കോഡു ചെയ്യലും ഇസ്ലാമിക വിരുദ്ധമാണ് . മറിച്ച് ഈ സന്ദർഭത്തിൽ ഇസ്ലാമിക സമ്പ്രദായ പ്രകാരം പ്രസവിച്ച് ഏഴാം ദിവസം തല മുടികളഞ്ഞ് ആ മുടിയുടെ തൂക്കത്തിന് സമാനമായി സ്വർണ്ണമോ വെള്ളിയോ നൽകണം. ഇതിനു സാധിച്ചില്ലെങ്കിൽ സ്വർണത്തി ന്റെയോ വെള്ളിയുടെയോ തൂക്കത്തിനനുസരിച്ചുള്ള ധനം ദാനം ചെയ്യണം . അതേ ദിവസം തന്നെ പേരിടലും അനാവശ്യമായി ചിലവഴിക്കുന്ന പണത്തിനു പകരം അഖീഖത്ത് അറുത്ത് ദാനം ചെയ്യലും പ്രതിഫലാർഹമാണ്.

 ചോ ) വീണ്ടും രക്തസ്രാവമുണ്ടായാൽ അതിന്റെ വിധിയെന്താണ് ? 
ഉ) 15 ദിവസത്തിനുള്ളിൽ രക്തം കണ്ടാൽ അവൾ നിഫാസുള്ളവളായും ശേഷം കണ്ടാൽ അത് ഹൈള് രക്തമായും പരി ഗണിക്കും. ഈ രക്തം ഹൈളിന്റെ അവധിയായ ഇരുപത്തിനാല് മണിക്കുറിനെക്കാൾ കുറയാതെയും 15 ദിവത്തെക്കാൾ കൂടാതിരിക്കുകയുമാണെങ്കിൽ അതിന്റെ വിധിയും ഹൈളാണ് . ( കുർദി : 1-139 ) . 

ചോ ) പ്രസവത്തോടൊപ്പം നിഫാസുണ്ടായാൽ പ്രസവത്തിന് പ്രത്യേക കുളി വേണോ ? 
ഉ ) വേണ്ട നിഫാസ് നിന്നാൽ കുളിച്ചാൽ മതി . ഒരു സമയം ഒന്നിലനക്കാൾ കൂടുതൽ കാരണങ്ങളുണ്ടായാൽ ഒരു കുളി മതി യാവുന്നതാണ്. 

ചോ ) ഒരു പെണ്ണിന് അറുപത് ദിവസം നിഫാസുണ്ടായി അറു പതാം ദിവസം രക്തം നിൽക്കുകയും അറുപത്തൊന്നാം ദിവസം രക്തം കണ്ടാൽ ആ രക്തം ഏത് ഗണത്തിലാണ് പെടുക ? 
ഉ) മേൽ പറഞ്ഞ നിബന്ധപ്രകാരം 61ാം ദിവസം കണ്ട് രക്തം ഋതുരക്തമായി പരിഗണിക്കുന്നതാണ്.