വിടപറയുന്ന ദുൽഹിജ്ജയും വർഷാവസാന പ്രാർത്ഥനയും
ഹജ്ജിന്റെ മാസമായ ദുൽഹിജ്ജ അവസാന ദിവസങ്ങളിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.
ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ അവസാനം പരാമർശിക്കപ്പെട്ട ഹജ്ജ് അള്ളാഹു സംവിധാനിച്ചത് ഒരു വർഷത്തിലെ അവസാന മാസമായ ദുൽഹിജ്ജ മാസത്തിലാണ്.
അതെ, ദുൽഹിജ്ജ ഹിജ്റ വർഷത്തിലെ അവസാനത്തെ മാസമാണ്..
ദുൽഹിജ്ജയും നമ്മിൽനിന്ന് വിടപറയുമ്പോൾ ആയുസ്സിൽ നിന്ന് ഒരു വർഷം കൂടി വിട പറയുകയാണെന്ന ബോധം നമുക്ക് വേണം.
വ്യക്തമായി പറഞ്ഞാൽ മരണത്തിലേക്ക് നാം ഒരുവർഷം കൂടി അടുത്തിരിക്കുന്നു.
വർഷാവസാനം ഈ താഴെക്കൊടുത്ത പ്രാർത്ഥന നടത്തിയാൽ പിശാച് ഇപ്രകാരം പറയും: ഈ വർഷം മുഴുവൻ ഞങ്ങൾ അവനെ പിഴപ്പിക്കാൻ ശ്രമിച്ചു, ഒരൊറ്റ നിമിഷം കൊണ്ട് അവൻ എല്ലാം നശിപ്പിച്ചു..
(കൻസുന്നജാഹ്)
ഈ യുഗത്തിലെ ചില പണ്ഡിതന്മാർക്കിടയിൽ വ്യാപിച്ച നിന്ദ്യമായ പുത്തനാശയങ്ങളിൽ ഒന്നാണ് പ്രാർത്ഥനക്കോ ആരാധനയ്‌ക്കോ വേണ്ടി ചില സമയം നിശ്ചയിക്കുന്നത് ഒരു നൂതന കാര്യമാണെന്നും ഇത് അനുവദനീയമല്ലെന്നും പറയുന്നത്.
ഈ തെറ്റായ അവകാശവാദം യഥാർത്ഥത്തിൽ മതവിരുദ്ധമാണെന്നും ഇത് ഒരു നവീന ആശയവും തെറ്റിദ്ധാരണ ജനകവുമാണ്.
വർഷത്തിൽ ഒരു പ്രത്യേക ദിവസം പ്രാർത്ഥനയ്‌ക്കോ ആരാധനയ്‌ക്കോ നിർണയിക്കുന്നത് നിയമപരമായി അനുവദനീയമാണ്,
ഇത് നൂറ്റാണ്ടുകളായി മുസ്ലീങ്ങൾ ചെയ്ത് വരുന്ന കാര്യമാണ്, കൂടാതെ വിവിധ പണ്ഡിതന്മാർ അതിന്റെ നിയമസാധുത പ്രസ്താവിച്ചതുമാണ്.
വീഡിയോ കാണുക ⤵️
Post a Comment