ഫേസ്ബുക്കിലും ഇൻസ്റ്റയിലും ഇടുന്ന പെൺകുട്ടികളുടെ ഫോട്ടോകൾ അശ്ലീല സൈറ്റുകളിലെ പരസ്യങ്ങളിൽ..ജാഗ്രതൈ..!!

സാമൂഹ്യ മാധ്യമങ്ങളിൽ പെൺകുട്ടികൾ പബ്ലിക് ചെയ്യുന്ന ഫോട്ടോകൾ അശ്ലീല സൈറ്റുകളിലും ആപ്ലിക്കേഷനുകളിലും പരസ്യങ്ങൾക്ക് വേണ്ടി എഡിറ്റ് ചെയ്തു നഗ്നമാക്കി ഉപയോഗിക്കുന്നതായി നിരവധി പരാതികൾ വന്നതിന്റെ അടിസ്ഥാനത്തിൽ കേരള പോലീസ് അന്വേഷണം തുടങ്ങിയിരിക്കുകയാണ്.

യാതൊരു വിവേകവും മതബോധവും ഇല്ലാതെ കുറേ പെൺ കോലങ്ങൾ ഇത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ കിടന്നു വിലസുന്നത് കാണാം.
തറവാട്ടിൽ പിറന്നവരോ മാന്യമായ കുടുംബത്തിൽ ജീവിക്കുന്നവരോ അല്പം മതബോധമുള്ളവരോ ഈ ഗണത്തിൽ പെടുകയില്ല എന്നതാണ് സത്യം. 
വീട്ടിൽ യാതൊരു നിയന്ത്രണവുമില്ലാതെ ഐഫോണും ആൻഡ്രോയിഡും കയ്യിൽ കൊടുത്തത് ഇഷ്ടാനുസരണം ഉപയോഗിക്കാൻ ലൈസൻസ് കൊടുക്കുന്ന വീട്ടുകാരും മാതാപിതാക്കളും ഭർത്താക്കന്മാരും ബന്ധുക്കളും കടുത്ത വില നൽകേണ്ടിവരും.
അന്യപുരുഷർ കാണുന്ന വിധത്തിൽ യൂട്യൂബിൽ പ്രത്യക്ഷപ്പെടുന്ന സ്ത്രീകളുടെ വീഡിയോകൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യത കൂടുതലാണ്. ശ്രദ്ധിക്കുക, ജാഗ്രത പുലർത്തുക, ഈ സന്ദേശം പരമാവധി ആളുകളിലേക്ക് എത്തിക്കുക..

കേരളാ പോലീസ് നിർദേശം താഴെ
സമൂഹമാധ്യമങ്ങളിൽ  നിന്നും  ഡൗൺലോഡ്  ചെയ്തെടുത്ത   ഫോട്ടോകൾ അശ്‌ളീല സൈറ്റുകളുടെയും അപ്പ്ളിക്കേഷനുകളുടെയും  പരസ്യങ്ങളിൽ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന പരാതികൾക്ക് മേൽ അന്വേഷണം നടന്നു വരുന്നു.  പ്രൊഫൈലിൽ സ്വന്തം ഫോട്ടോയോ വീഡിയോയോ പങ്കുവയ്ക്കുമ്പോൾ അവ അടുത്ത സുഹൃത്തുക്കൾക്ക് മാത്രം കാണാവുന്ന രീതിയിൽ സെറ്റിങ്സ്  ക്രമീകരിക്കുക. ഇത്തരത്തിൽ നിങ്ങൾ ഇരയായാൽ  ഉടൻ പോലീസ് സഹായം തേടുക.
#keralapolice