ഒരു മുസ്ലിം സ്ത്രീക്ക് തനിച്ചോ, അന്യപുരുഷന്മാരുടെ കൂടെയോ യാത്രചെയ്യാമോ ? ഇസ്‌ലാം എന്തു പറയുന്നു?

സ്ത്രീയുടെ സുരക്ഷയെ കുറിച്ചും അവളുടെ അവകാശങ്ങളെ കുറിച്ചും ആദ്യമായി ലോകത്തോട്
സംവദിച്ച മതമാണ് ഇസ്ലാം.
അത്
കൊണ്ട് തന്നെയാണ്
ലോകജനസംഖ്യ എടുത്ത്
നോക്കിയാല് പീഡിപ്പിക്കപ്പെ
ടുന്ന
മുസ്ലിം സ്ത്രീകളുടെ എണ്ണം വളരെ കുറവുള്ളതും .

അന്യ സ്ത്രീ-പുരുഷന്മാര്
ഒറ്റക്കിരിക്കുന്നതും യാത്ര
പോകുന്നതും ,സ്ത്രീ ഒരു പകലും ഒരു
രാത്രിയിലും കൂടുതല് തനിയെ യാത്ര
ചെയ്യുന്നതും പ്രവാചകന്
വിലക്കിയിട്ടുണ്ട് . 
അത്
അപകടകരമായ പല
പരിണതികളിലേക്കു
ം നയിച്ചേക്കുമെന്ന്
മുന്നറിയിപ്പും നല്കി.

ബുഖാരിയും മുസ്ലിമും ഉദ്ധരിക്കുന്ന
ഒരു ഹദീസില് പറയുന്നു:

''വിവാഹം നിഷിദ്ധമായ ബന്ധു
(മഹ്റം) കൂടെയില്ലാതെ പുരുഷന്
സ്ത്രീയുമായി തനിച്ചിരിക്കരുത്.
അത്തരത്തിലുള്ള ഒരു
ബന്ധുവിന്റെ സാന്നിധ്യമില്ലാ
തെ സ്ത്രീ യാത്ര ചെയ്യുകയുമരുത്.''

ഇമാം അഹ്മദ് നിവേദനം ചെയ്ത
മറ്റൊരു ഹദീസില് പറയുന്നു:

''അല്ലാഹുവിലും അന്ത്യദിനത്തിലു
ം വിശ്വസിക്കുന്നവന്,
മഹ്റം കൂടെയില്ലാതെ ഒരു
സ്ത്രീയോടൊപ്പം ഒറ്റക്കിരിക്കരു
ത്. അപ്പോള് പിശാചായിരിക്കും
അവരിലെ മൂന്നാമന്'' (മുസ്നദ് അഹ്മദ്).
(ബുഖാരി. 2. 20. 194)

അബൂഹുറൈറ(റ) നിവേദനം: നബി(സ)
അരുളി:
അല്ലാഹുവിലും പരലോകത്തും വിശ്വസിക്കുന്ന
ഒരു സ്ത്രീക്ക് ഒരു പകലും ഒരു
രാത്രിയും വിവാഹബന്ധം നിഷിദ്ധമാക്കിയവര് കൂടെയില്ലാതെ യാത്ര ചെയ്യുവാന്
പാടില്ല.
പിതാവ്, സഹോദരന് പോലുള്ള
വിവാഹബന്ധം നിഷിദ്ധമായ അടുത്ത
ബന്ധുക്കളോ (മഹ്റം)
ഭര്ത്താവോ ഒപ്പമില്ലാതെ ഒരു
സ്ത്രീ ദൂരയാത്ര ചെയ്യരുതെന്നാണ്
ഇസ്ലാം അനുശാസിക്കുന്നത്.

യാത്രയിലാണ് സര്വവിധ
കുഴപ്പങ്ങളും അതിക്രമങ്ങളും നടക്കുന്നതെന്ന്
നമുക്കറിയാം. 

വാര്ത്താമാധ്യമങ്ങളിലൂടെ പുറത്തുവന്ന സ്ത്രീപീഡന കേസുകളില് ഒട്ടുമിക്കതും യാത്രക്കിടയിലാണ്സം ഭവിച്ചത്.

സാഹചര്യങ്ങളെ പറ്റി ബോധമുള്ള
ഏതാനും ചില രക്ഷിതാക്കള്
അതൊക്കെ കുറച്ചെങ്കിലും ശ്രദ്ധിച്ചേക്കു
മെന്നല്ലാതെ അധികമാരും അതൊന്നും ശ്രദ്ധിക്കാറില്
ല. പലര്ക്കും അമിതമായ
ആത്മവിശ്വാസവുമാണ്. 

എന്നാല്
അനിഷ്ടകരമായ പലതും സംഭവിച്ച്
കഴിയുമ്പോള് മാത്രമാണ്
അത്തരമാളുകള് വിരലുകടിക്കുന്നത്.
പക്ഷേ അതുകൊണ്ടെന്ത് കാര്യം?

കൌമാരപ്രായക്കാരിലും യുവതീയുവാക്കളിലും യാത്രക്കിടയില് നടക്കുന്ന
അവിഹിത
സമ്പര്ക്കം സ്ഥലകാലബോധം പോലും നഷ്ടപ്പെട്ടുപോയ
നിലയിലുള്ള പെരുമാറ്റങ്ങളായി പുറത്ത് വരാറുണ്ട്. 

സഹയാത്രികര്
കാണുന്നതോ കേള്ക്കുന്നതോ ഒന്നും വിഷയമാക്കാതെ തങ്ങളുടെ 'രാസലീല'കളും 'കൊച്ചുവര്ത്തമാന'ങ്ങളും അവര്
നിര്ബാധം തുടരുകയാണ് പതിവ്.

ഇതിന്റെയെല്ലാം പരിണിതിയോ?
കബളിപ്പിക്കപ്പെടുന്ന
പെണ്കുട്ടിയുടെ
യും ചൂഷണം ചെയ്യപ്പെട്ട
സ്ത്രീത്വത്തിന്റെയും കണ്ണീരില്
കുതിര്ന്ന കദനകഥകള്
മാത്രമായിരിക്കും
▫അത്യാവശ്യങ്ങള്ക്കും സുരക്ഷിതമാര്ഗത്തിലുമല്ലാത്ത
യാത്രകള് ഒഴിവാക്കുക.
സംസാരവും ഇടപഴകലുകളും മാന്യമാക്കുക.
സൌന്ദര്യപ്രദര്ശനം അപകടം വരുത്തിവെക്കുമെന്ന്
തിരിച്ചറിയുക.

പരിശുദ്ധ ഖുര്ആന് അദ്ധ്യായം 033
അഹ്സാബ് 32-33
അല്ലാഹു പറയുന്നു:
"പ്രവാചകപത്നിമാരേ, സ്ത്രീകളില്
മറ്റു ആരെപ്പോലെയുമല്ല നിങ്ങള്.
നിങ്ങള് ധര്മനിഷ്ഠ പാലിക്കുന്നുവെങ്കില് നിങ്ങള് (അന്യരോട്) അനുനയ
സ്വരത്തില് സംസാരിക്കരുത്.
അപ്പോള് ഹൃദയത്തില് രോഗമുള്ളവന്
മോഹം തോന്നിയേക്കും.
ന്യായമായ വാക്ക് നിങ്ങള്
പറഞ്ഞുകൊള്ളുക. നിങ്ങള്
നിങ്ങളുടെ വീടുകളില്
അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ
അജ്ഞാനകാലത്തെ സൌന്ദര്യപ്രകടനം
പോലുള്ള സൌന്ദര്യപ്രകടനം നിങ്ങള്
നടത്തരുത്. നിങ്ങള്
നമസ്കാരം മുറപോലെ നിര്വഹിക്കുകയും, സകാത്ത് നല്കുകയും,
അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക.
(പ്രവാചകന്റെ) വീട്ടുകാരേ!
നിങ്ങളില്നിന്ന് മാലിന്യങ്ങള്
നീക്കിക്കളയുവാനും,
നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാ
നും മാത്രമാണ് അല്ലാഹു
ഉദ്ദേശിക്കുന്നത്.''

സ്ത്രീ-പുരുഷ ബന്ധങ്ങളെക്കുറിച്ച
ഇസ്ലാമിന്റെ കാഴ്ചപ്പാട്
പാശ്ചാത്യ വീക്ഷണങ്ങളില് നിന്ന്
തികച്ചും ഭിന്നമാണ്. 
കുറ്റകൃത്യങ്ങളെ
അവസാന ബിന്ദുവില് വെച്ച്
നിരോധിക്കുകയല്ല, അതിലേക്ക്
നയിക്കുന്ന
എല്ലാ കവാടങ്ങളും അടക്കുകയാണ്
ഇസ്ലാം.
വ്യഭിചാരവും ബലാത്സംഗവും മാത്രമല്ല,
സദാചാര വിരുദ്ധമായ
എല്ലാ സ്ത്രീ പുരുഷസമ്പര്ക്ക
ങ്ങളും അത് കുറ്റകരമായി കാണുന്നു.

മാന്യത, ലജ്ജ, പാതിവ്രത്യം,
ചാരിത്ര്യം എന്നിവ ഒരു
സ്ത്രീയുടെ ഏറ്റവും വിലപ്പെട്ട
സമ്പത്തായി അത് കരുതുന്നു.
ലൈംഗികത മനുഷ്യ
പ്രകൃതിയുടെ ഏറ്റവും ശക്തമായ ഒരു
വികാരമാണ്.
വജാലങ്ങളുടെ നിലനില്പിന്
ദൈവം നിശ്ചയിച്ച പ്രകൃതിയാണത്.
അതിനാല് ലൈംഗിക
ഉത്തേജനമില്ലാത്ത രീതിയില്
സാധാരണ ജീവിതം നയിക്കാന്
സ്ത്രീ-പുരുഷന്മാര് ബാധ്യസ്ഥരാണ്.
വൈവാഹിക
ജീവിതത്തിനും കുടുംബഭദ്രതക്കും അര്ഥം നല്കുന്നത് ഈ നിലപാടാണ്.

അതിനാല് വസ്ത്രധാരണം മുതല്
പൊതുജീവിതത്തിലെ
ഇടപെടലുകളിലും പെരുമാറ്റങ്ങളിലും വരെ ചില പരിധികള്
നിര്ണയിക്കപ്പെട്ടിരിക്കുന്നു.
ജോലിയുടെയും സൌഹൃദത്തിന്റെയു
മൊക്കെ പേരില്
അന്യപുരുഷനും സ്ത്രീയും തനിച്ചാകുന്നത്
ഇന്ന് പതിവ് കാഴ്ചകളാണ്.
ഇത്തരം 'തനിച്ചാവലു'കള്‍ മറ്റ് പല
തിന്മകളിലേക്കും
കൊണ്ടെത്തിക്കുമെന്നതിന്
എത്രയോ അനുഭവങ്ങളുമുണ്ട്.

എന്നാലും ഇതൊന്നും പാടില്ലെന്ന്
ആരെങ്കിലും പറഞ്ഞാല്
അവരെ വരട്ടുവാദക്കാരും യാഥാസ്ഥിതികരും കാലം തിരിയാത്തവരുമൊക്കെയായിട്ടായിരിക്കും ആധുനിക
തലമുറ ചിത്രീകരിക്കുക.
എന്നാല് നബി (സ്വ) പറയുന്നത്
കാണുക:
 "ഒരു പുരുഷനും അന്യ
സ്ത്രീയുമായി തനിച്ചാകരുത്'' (ബുഖാരി).
അത്തരം സാഹചര്യങ്ങളില്
മൂന്നാമനായി പിശാചുണ്ടാകുമെന
്നും നബി (സ്വ) ഉണര്ത്തി
 (അഹ്മദ്,തിര്മിദി)
 അവിടുന്ന്
വീണ്ടും പറയുന്നു: 

"നിങ്ങള്
(അന്യ)സ്ത്രീകളുടെ അടുക്കല്
ചെല്ലുന്നത് സൂക്ഷിക്കുക. അപ്പോള്
ഒരാള് ചോദിച്ചു:
"അല്ലാഹുവിന്റെ ദൂതരെ,
ഭര്ത്താവിന്റെ ബന്ധുവാണെങ്കിലോ
?'' 
നബി (സ്വ) പറഞ്ഞു:
ഭര്ത്താവിന്റെ ബന്ധു
മരണമാണ്.'' (ബുഖാരി)
വളരെ അര്ഥഗര്ഭമായ ഉപദേശമാണ്
പ്രവാചകന് (സ്വ) നല്കിയത്.

'കസ്സിന് ബ്രദേഴ്സ്' എന്ന
പേരിലും സഹപ്രവര്ത്തകരും സഹപാഠികളും എന്നൊക്കെ പറഞ്ഞുകൊണ്ടുള്ള
അനര്ഹവും അവിഹിതവുമായ
സംഗമങ്ങള് പിന്നീട് മറ്റ്
പലതിലേക്കും നയിക്കുകയും അവസാനം കൊലപാതകവും ആത്മഹത്യയുമക്കെ സംഭവിക്കുന്നതും ഇന്ന്
നാം വാര്ത്തകളായി കേട്ടുകൊണ്ടിരിക്കുന്നു. 
ട്രെയിൻ യിത്രക്കിടെ കൊല്ലപ്പെട്ട
സൌമ്യയും ഇന്ദുവുമൊക്കെ അവയില്
വാര്ത്തയിലിടം നേടിയ ചില
പേരുകള് മാത്രം.
ഇത്തരം സഹോദരിമാരെ നമുക്ക്
നഷ്ടപ്പെടാതിരിക്കാന്...
നമ്മുടെ മക്കള് ഇത്തരം കയ്യേറ്റങ്ങള്ക് ഇരകളാകാതിരിക്കാന്..

 ദൈവിക
മാര്ഗനിര്ദേശങ്ങള് സ്വീകരിച്ചുകൂടേ?
എന്ന ചോദ്യമാണ്
ഇവിടെ പ്രസക്തമാകുന്നത്.
"എല്ലാം അറിയുന്നവന് അള്ളാഹു "