നമ്മൾ മലയാളികൾ ഈ 18 കോടി മറി കടക്കുമോ!? മുഹമ്മദ് എന്ന പൊന്നുമോൻ രക്ഷപ്പെടുമോ? നിങ്ങൾ ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യൂ..
സ്പൈനല്‍ മസ്കുലര്‍ അട്രോഫി എന്ന അപൂര്‍വ രോഗമാണ് കണ്ണൂര്‍ മാട്ടൂലിലെ ഒന്നര വയസുകാരന്‍ മുഹമ്മദിന്. ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്നാണ് ഈ രോഗം മാറാന്‍ ആവശ്യം. ഒരു ഡോസ് മരുന്നിന് പതിനെട്ടു കോടിയാണ് വില.
മാട്ടൂലിലെ റഫീഖ്–മറിയുമ്മ ദമ്പതികളുടെ മൂന്നു മക്കളില്‍ മൂത്തവളാണ് അഫ്ര. സ്പൈനല്‍ മസ്കുലര്‍ അട്രോഫിയാണ്. നടക്കാന്‍ പറ്റില്ല. പ്രായം പതിനഞ്ചായതിനാല്‍ ഇനി മരുന്ന് ഉപയോഗിച്ചാലും ഫലമുണ്ടാകുമെന്ന് ഉറപ്പില്ല. അതിനിടെയാണ് ഇവരുടെ ഇളയമകന്‍ മുഹമ്മദിനും ഇതേ രോഗം സ്ഥിരീകരിക്കുന്നത്.
ശരീരം മെലിഞ്ഞുകൊണ്ടേയിരിക്കുന്നു. സോള്‍ജെന്‍സ്മ എന്ന മരുന്നു ഉടന്‍ നല്‍കിയില്ലെങ്കില്‍ ഞരമ്പുകളെയും പേശികളെയും തുടര്‍ന്ന് അസ്ഥികളെയും ബാധിക്കും. രണ്ടു വയസിനുള്ളില്‍ മരുന്ന് നല്‍കണം. അതിനിനി, വരുന്ന നവംബര്‍ വരെ മാത്രമെ സമയമുള്ളൂ. ഇത്രയും വലിയ തുക കണ്ടെത്താന്‍ നമുക്കോരുരുത്തര്‍ക്കും കൈകോര്‍ക്കാം. മുഹമ്മദ് ചിരിച്ചുകളിച്ച് വളരുന്നത് കാണാം.
3000 കോടി ചെലവഴിച്ച് ഒരു പ്രയോജനവുമില്ലാത്ത പ്രതിമ നിർമിച്ച രാജ്യത്ത് ....
ഒരു പിഞ്ചു ബാലൻ മുഹമ്മദ് സ്വന്തം ജീവന് വേണ്ടി വൈദ്യശാസ്ത്രം വിലയിട്ട 18 കോടിക്കായി കൈ നീട്ടുന്നത് കാണാതെ പോവരുത്...!!
ഭരിക്കുന്ന മൃഗങ്ങളിലല്ല, ഭരണീയരായ മനുഷ്യരിലാണ് പ്രതീക്ഷ..
ഈ ജീവൻ രക്ഷിക്കാൻ നാം കൈകോർക്കുക...
നിങ്ങൾ ഒരു ചെറിയ സംഖ്യ എങ്കിലും അയക്കുക...
അല്ലെങ്കിൽ ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുക...
👇👇👇👇👇👇👇👇👇👇👇👇👇
Mariyumma P C
Kerala Gramin Bank
Ac No : 40421100007872
IFSC : KLGB0040421
Branch : Mattool
Google pay : 8921223421
👇👇👇👇👇👇👇👇👇👇👇
ദാനം അപകടങ്ങളെ തടയും
ഒട്ടുമിക്ക പള്ളിക്കുറ്റികളിലും ധർമപ്പെട്ടികളിലും നേർച്ച ഭണ്ഡാരങ്ങളിലും കുറിച്ചുവച്ചിട്ടുള്ള സുപ്രസിദ്ധമായ ഒരു തിരുവചനമാണ് മേൽ കുറിച്ചത്. നാം വിചാരിച്ചതിനുമപ്പുറമാണ് സ്വദഖയുടെ ശക്തി. മലപോലെ വരുന്നത് മഞ്ഞുപോലെ മാറ്റിക്കളയാൻ സ്വദഖ കൊണ്ട് സാധിക്കുമെന്നതാണ് സത്യം.
സൃഷ്ടിപ്പിന്റെ ആദ്യഘട്ടത്തിൽ ഒരു നൗകപോലെ ആടിയുലഞ്ഞു കൊണ്ടിരുന്ന ഈ ഭൂമിയെ അടക്കി നിർത്തിയ പടുകൂറ്റൻ പർവതങ്ങളേക്കാളും പർവതങ്ങളെ തകർത്ത് തരിപ്പണമാക്കാൻ കഴിവുള്ള ഇരുമ്പിനേക്കാളും ഇരുമ്പിനെ ഉരുക്കിക്കളയാൻ കഴിവുള്ള തീയിനേക്കാളും തീയിനെ കെടുത്തിക്കളയാൻ കഴിവുള്ള വെള്ളത്തിനേക്കാളും വെള്ളത്തെ ഇല്ലാതാക്കാ കഴിവുള്ള അടിച്ചുവീശുന്ന കാറ്റിനേക്കാളും ശക്തിയുള്ളതാണ് മനുഷ്യർ ചെയ്യുന്ന സ്വദഖയെന്ന് തിരുവചനങ്ങളിൽ കാണാം. നുബുവത്തിന്റെ ഉടമ മുഅ്ജിസത്തിന്റെ നാവ് കൊണ്ട് പറഞ്ഞത് എന്നും സത്യമായി തന്നെ നിലകൊള്ളും ആർക്കും സംശയം വേണ്ട. ആപത്തുകളും അപകടങ്ങളും പെടുമരണങ്ങളും ദുർമരണങ്ങളും വർധിച്ചുകൊണ്ടിരിക്കുന്ന വർത്തമാനകാലത്ത് ഇതിനെല്ലാം പരിഹാരം സ്വദഖ തന്നെയാണ്.
Post a Comment