ശൈഖുനാ ശംസുൽ ഉലമയെ കരവാരകുണ്ട് കെ.കെ അബ്ദുല്ല മുസ്ലിയാർ ഓർക്കുന്നതിങ്ങനെ..


ശൈഖുനാ ശംസുൽ ഉലമയെ
ജാമിഅ: നൂരിയ്യ പ്രിൻസിപ്പളായിരുന്ന  കരവാരകുണ്ട് കെ.കെ അബ്ദുല്ല മുസ്ലിയാർ ഓർക്കുന്നതിങ്ങനെ:

'' ശംസുൽ ഉലമയുടെ ദീർഘദർശനമാണ് ജാമിഅ നൂരിയ്യയുടെ നിലനിൽപിനും തന്നെ കാരണം. നൂരിഷക്കാരുടെ കരങ്ങളിൽ നിന്നും ജാമിഅയെ രക്ഷിച്ചത് വളരെ തന്ത്രപരമായിട്ടായിരുന്നു. നൂരിഷാ തങ്ങളെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്തിരുന്ന മർഹൂം ബാപ്പു ഹാജി തൻെറ സ്വത്തുക്കൾ മുഴുവൻ നൂരിഷാ തങ്ങളുടെ കരങ്ങളിലാണ് ഏൽപ്പിച്ചിരുന്നത്. ഇന്നത്തെ വിഘടിത സ്ഥാപനങ്ങളുടെ സ്ഥിതിപോലെ തൻെറ സ്വന്തം പേരിൽ ജാമിഅ: നൂരിയ്യ രജിസ്റ്റർ ചെയ്യാനായിരുന്നു നൂരിഷാ തങ്ങളുടെ പ്ലാൻ. നൂരിഷാ തങ്ങളെ കോളേജിൻെറ ആജിവനാന്ത ഉപാദ്ധ്യക്ഷനാക്കി ശംസുൽ ഉലമ ആതന്ത്രം പരാജയപ്പെടുത്തുകയും കോളേജിനെ രക്ഷപ്പെടുത്തുകയും ചെയ്തു. തൻമൂലം ജാമിഅ ഇന്നും സുന്നീ ചേതനയുടെ അഭിമാന കേന്ദ്രമായി നിലകൊള്ളുന്നു."

(ശൈഖുനാ ശംസുൽ ഉലമ സ്മരണിക, 1996, നന്തി ദാറുസ്സലാം)

സമ്പാ: അബ്ദുസ്സമദ് ടി
കരുവാരകുണ്ട്.