മൗലാനാ കെ.ടി മാനു മുസ്ലിയാർ ഓർക്കുന്നു: 1989-ൽ ശംസുൽ ഉലമ (ന.മ)
മൗലാനാ കെ.ടി മാനു മുസ്ലിയാർ ഓർക്കുന്നു: 1989-ൽ ശംസുൽ ഉലമ യു.എ.ഇയിൽ ഒരു പര്യടനം നടത്തി. യു.എ.ഇ ഗവർമ്മെൻെറിൻെറെ അതിഥിയായി 22 ദിവസം നീണ്ടുനിന്ന പര്യടനമായിരുന്നു. അബൂദാബി, ദുബൈ, ഷാർജ, ഫുജൈറ, ഉമ്മുൽ ഖുവയിൻ, റാസൽഖൈമ, അജ്മാൻ എന്നീ സ്റ്റേറ്റുകൾക്ക് പുറമേ ബദാസാഇദ്, അൽഐൻ, ഖോർഫുഖാൻ എന്നീ പ്രധാന കേന്ദ്രങ്ങളിലും സ്വീകരണ പരിപാടികൾ നടന്നു. ഗവർമെൻെറ് ഏർപ്പെടുത്തിയ അബൂദാബിയിലെ ശറാട്ടൺ ഹോട്ടലിൽ അതിഥിയായി താമസിക്കുമ്പോൾ തൊട്ടടുത്ത റൂമിൽ മക്കായിലെ സയ്യിദ് മുഹമ്മദ് മാലികിയും ഗവർമെൻെറ് അതിഥിയായി താമസിക്കുന്നുണ്ടായിരുന്നു. ശംസുൽ ഉലമ മാലികിയെ സന്ദർശിക്കാൻ അദ്ദേഹത്തിൻെറ റൂമിലെത്തി. മാലിക്കി പ്രകടിപ്പിച്ച ആദരവും ബഹുമാനവും ഇന്നും ഈ ലേഖകൻെറ മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നു. തൽസമയം ശംസുൽ ഉലമാ ഉപയോഗിക്കുന്ന വടി മാലിക്കി കൈയിലെടുത്തു. ശംസുൽ ഉലമാ പിടിക്കുന്ന സ്ഥലത്ത് മാലിക്കി ആ വടി ചുംബിച്ചു. ഈ രംഗം ഒരിക്കലും മറക്കാനാവില്ല. അദ്ദേഹം ശംസുൽ ഉലമയെ മനസ്സിലാക്കിയിരിക്കുന്നു. ആ വിജ്ഞാനത്തിൻെറ ആഴവും പരപ്പും നന്നായി ഗ്രഹിച്ചിരിക്കുന്നു. ഒരു കിതാബും ഒരു ഷാളും അദ്ദേഹം ശംസുൽ ഉലമാക്ക് ഹദ് യ നൽകി.
(ശംസുൽ ഉലമ സ്മരണിക, സമസ്ത, 1996)
Post a Comment