ശൈഖുനാ ശംസുൽ ഉലമയോട് ഒരിക്കല്‍ ഒരാള്‍ ചോദിച്ചു: ഉസ്താദേ വീട്ടിലോ കാറിലോ ഒരു AC ഫിറ്റ് ചെയ്ത് തരട്ടെ.?


"പെരിന്തല്‍മണ്ണ ബസ്റ്റാന്‍റില്‍ ഇന്ത്യന്‍ എക്സ്പ്രസ്സ് ഇംഗ്ലീഷ് പത്രം വിറ്റ് നടക്കുന്ന ഒരു പയ്യനെ വിളിച്ച് ശൈഖുനാ ശംസുല്‍ ഉലമ പറഞ്ഞു:ഒരു പത്രം വേണമല്ലോ...ഇത് കേട്ട വില്‍പനക്കാരനായ ആ പയ്യന്‍ ആശ്ചര്യത്തോടെ മുസ്ലിയാരോട് ചോദിച്ചുവെത്രേ ഉസ്താദേ,ഇത് ഇംഗ്ലീഷ് പത്രമാണ്.ഉടനെ വന്നു മറുപടി: "അത് കൊണ്ടാണ് ചോദിച്ചതും"
ഇതായിരുന്നു മഹാനായ ശൈഖുനാ ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്ലിയാര്‍....

ശൈഖുനായോട് ഒരിക്കല്‍ ഒരാള്‍  ചോദിക്കുന്നുണ്ട് ഉസ്താദേ വീട്ടിലോ കാറിലോ സൗജന്യമായി ഒരു AC ഫിറ്റ് ചെയ്ത് തരട്ടെ എന്ന്...
"എനിക്ക് AC വേണ്ട..!! ഇവിടം അള്ളാഹുവിന്‍റെ AC യുണ്ട്...എനിക്ക് AC ക്കായി നീ കരുതിവെച്ച പണമുണ്ടല്ലോ അത് നന്തി ദാറുസ്സലാം അറബിക് കോളേജിലേക്ക് നല്‍കിക്കോ" എന്നായിരുന്നു മഹാനായ ശംസുല്‍ ഉലമയുടെ മറുപടി...
തന്‍റെ ജീവിതത്തിന്‍റെ തുടക്കം മുതല്‍ ഒടുക്കംവരെ ഒരു കാമിലായ സാഹിദായിട്ടാണ് ശൈഖുനാ ജീവിച്ചത്...
ഇല്‍മും അമലും സമന്വയിപ്പിച്ച് ലാളിത്യം നിറഞ്ഞ ജീവിതം ഇഷ്ടപ്പെട്ടു ശൈഖുനാ...

സമസ്തയെന്ന മഹാ പ്രസ്ഥാനത്തിന്‍റെ ജനറല്‍ സെക്രട്ടറിയായി ഒരുപാട് കാലം സേവനം ചെയ്തിട്ടാണല്ലോ ശൈഖുനാ ഇവിടം വിട്ട് പിരിയുന്നത്...."

നാഥന്‍ അദ്ധേഹത്തിന്‍റെ ദറജ ഉയര്‍ത്തിക്കൊടുക്കട്ടെ...ജീവിതത്തില്‍ സുകൃതങ്ങള്‍ ചെയ്യാനും ഈമാനോട് കൂടെ മരിക്കാനും നമുക്കും നാഥന്‍ തൗഫീഖ് നല്‍കട്ടെ...
അദ്ധേഹത്തെയും നമ്മെയും നാഥന്‍ അവന്‍റെ ജന്നാതുല്‍ ഫിര്‍ദൗസില്‍ ഒരുമിച്ച് കൂട്ടട്ടെ....
(മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടും എന്നുണ്ടെങ്കില്‍ ഷെയര്‍ ചെയ്യാം)