അന്ത്രുപ്പാപ്പ(ന.മ)
1984 ഒക്ടോബർ 31 കാലത്ത് പത്തു മണി പൊന്നാനി MES കോളേജിന്റെ പ്രധാന കവാടത്തിനോടു ചേർന്നുള്ള മതിലിൽ ഒരു വയോധികൻ കരിക്കട്ട കൊണ്ട് എന്തോ എഴുതുന്നു..
കോളേജിനകത്തേക്ക് പ്രവേശിക്കുന്ന വിദ്യാർത്ഥികളിൽ ചിലർ ജിജ്ഞാസയോടെ ആ വൃദ്ധനരികിലെത്തി എന്താണ് എഴുതുന്നതെന്ന് ശ്രദ്ധിച്ചു..
വിറയാർന്ന കൈകളാൽ വികൃതമായ മലയാളത്തിൽ എഴുതിയ ആ അക്ഷരക്കൂട്ടുകൾ അവർ ശ്രമപ്പെട്ടു വായിച്ചു..
'' ഇന്ദിരാഗാന്ധി_വെടിയേറ്റു_മരിച്ചു''..
ആ ചെറുപ്പക്കാർ വൃദ്ധനെ നോക്കി പരിഹാസച്ചിരി ചിരിച്ചു പച്ചവസ്ത്രം ധരിച്ച വൃദ്ധനേയും പൊട്ടിച്ചിരിക്കുന്ന യുവാക്കളേയും കണ്ട് നാട്ടുകാരും കൂട്ടം കൂടാൻ തുടങ്ങി..
വായിച്ചവർ വായിക്കാത്തവരുടെ ചെവിയിൽ കാര്യമെത്തിച്ചു അവർ ആ വയോധികനെ പരിഹാസത്തിൽ പൊതിഞ്ഞു..
രാജ്യത്തിന്റെ പ്രധാനമന്ത്രിയായ ഇന്ത്യയുടെ ഉരുക്കു വനിതയെ വെടി വെച്ച് കൊന്നെന്നോ?
ഇന്ധിരാഗാന്ധി കൊല്ലപ്പെട്ടെന്നോ..?!!
അവർക്ക് ചിന്തിക്കാവുന്നതിലപ്പുറമായിരുന്നു അത്..
പക്ഷേ ഉച്ചക്ക് പന്ത്രണ്ടരയുടെ വാർത്ത കേട്ടതോടെ അവരുടെ പരിഹാസം ആശ്ചര്യത്തിനു വഴി മാറി..
''ഇന്ധിരാഗാന്ധി സ്വന്തം സെക്യൂരിറ്റി ഒാഫീസർമാരുടെ വെടിയേറ്റ് മരിച്ചിരിക്കുന്നു''
വാർത്ത കേട്ടവർ കേട്ടവർ മതിലിനരികിലേക്ക് ഓടിയെത്തി അപ്പോഴും ആ മതിലിൽ മായാതെ നിൽക്കുന്നുണ്ടായിരുന്നു ആ അക്ഷരങ്ങൾ!!
"'ഇന്ധിരാഗാന്ധി_വെടിയേറ്റു_മരിച്ചു'''
ഇബാദത്ത് മുഖരിതമായ ജീവിതം കൊണ്ട് ആത്മീയ ലോകത്തെ ഉന്നതോദ്യാനങ്ങളിൽ വിരാചിച്ച സുന്നീ കൈരളിയുടെ ഇതിഹാസ നായകനായിരുന്ന വലിയ്യുള്ളാഹി അന്ത്രുപ്പാപ്പ (റ)വായിരുന്നു ആ വയോധികൻ..
തലശ്ശേരി ചൊക്ലിയിലാണ് മഹാനവർകളുടെ ജനനം!
കലന്തൻ മുസ്ലിയാർ എന്ന സാത്വികനായിരുന്നു പിതാവ്..
പ്രാഥമിക പഠനം നാട്ടിൽ നിന്നു തന്നെ പിന്നീട് പെരിങ്ങത്തൂർ ദർസിൽ ചേർന്നു..
പതിനഞ്ചാമത്തെ വയസ്സിൽ മലബാറിലെ മക്ക എന്ന അപര നാമത്തിലറിയപ്പെടുന്ന പൊന്നാനിയിൽ മതപഠനത്തിനായെത്തി..
പയ്യനാട് മമ്മദ് മുസ്ലിയാർ(റ),ആലുവായി അബൂബക്കർ മുസ്ല്യാർ(റ),വാഴക്കാട് മുഹമ്മദ് മുസ്ലിയാർ(റ) തുടങ്ങി നിരവധി മഹാത്മാക്കളുടെ ആത്മീയ ശിഷ്യത്വം നേടി ആത്മീയതയുടെ മഹാസമുദ്രത്തിലേക്ക് ഊളിയിട്ടിറങ്ങി...
സർവ്വ വിധ സൽഗുണങ്ങളുടെയും മൂർത്ത ഭാവമായിരുന്ന അന്ത്രുപ്പാപ്പ(റ) കളങ്കരഹിത ജീവിതത്തിലൂടെയും,ആഖിറ വിജയത്തിനു വേണ്ടിയുള്ള അവിശ്രമ പരിശ്രമത്തിലൂടെയും പടച്ച റബ്ബിന്റെ സാമീപ്യം കരഗതമാക്കി..
തിരുവേഗപ്പറ മമ്മദ് മുസ്ലിയാർ(റ), വടകര മമ്മദാജി തങ്ങൾ(റ), സയ്യിദ് ഹിബത്തുള്ളാഹിൽ ബുഖാരി ചാവക്കാട്(റ), കക്കിടിപ്പുറം അബൂബക്കർ മുസ്ലിയാർ(റ), അമ്പംകുന്ന് ബീരാൻ ഔലിയ(റ),കാളത്തോട് കമ്മുക്കുട്ടി മുസ്ല്യാർ(റ),പൊന്മാനിക്കുടം ഉണ്ണീൻ മുസ്ലിയാർ(റ),ഫക്കീർ ഹാജി കരൂപടന്ന(റ),കാരക്കാട് മാനു മുസ്ല്യാർ(റ),സി.എം വലിയ്യുള്ളാഹി(റ) തുടങ്ങി ആത്മീയ മേഖലയിലെ അമരക്കാരായ നിരവധി മഹാത്മാക്കളുമായി അന്ത്രുപ്പാപ്പ(റ) ആത്മീയ ബന്ധം സ്ഥാപിച്ചു..
മഹാനവർകളുടെ ആത്മീയ മുന്നേറ്റത്തിൽ ഈ മഹാത്മാക്കൾ ചെലുത്തിയ പങ്ക് ചെറുതല്ല..
മഹാന്മാരേയും മഹാന്മാരുമായി ബന്ധപ്പെട്ട സ്ഥലങ്ങളേയും അന്ത്രുപ്പാപ്പ(റ) അങ്ങേയറ്റം ബഹുമാനിച്ചിരുന്നു..
മഹാന്മാരുടെ മഖ്ബറകൾ സിയാറത്ത് ചെയ്യുന്നതിൽ അതീവ താൽപര്യമായിരുന്നു മഹാനവർകൾക്ക്..
മതപഠനത്തിനായി എട്ടാം വയസ്സിൽ വീടു വിട്ടിറങ്ങിയ മഹാനവർകൾ തന്റെ സഹോദരിയുടെ നിക്കാഹിന്റെ സമയത്താണ് വീട്ടിലേക്ക് തിരികെ വന്നത്..
അവിടെ നിന്നും വീണ്ടും പുറപ്പെട്ടിറങ്ങിയ മഹാനവർകളെ സഹോദരങ്ങൾ ക്രിസ്തു വർഷം 1996ൽ വീട്ടിലേക്ക് നിർബന്ധിച്ച് കൂട്ടിക്കൊണ്ടു വന്നു..
മഹാനവർകളുടെ വാർധക്യ ദശയായിരുന്നു അത്..
അപ്പോഴേക്കും കേരളക്കരയിലെ ആത്മീയ വേദികളിലെ ഒഴിച്ചു കൂടാനാവാത്ത വ്യക്തിത്വമായി അന്ത്രുപ്പാപ്പ(റ) മാറിക്കഴിഞ്ഞിരുന്നു ..
അറിവിന്റെ അക്ഷയ ഖനിയായിരുന്ന അന്ത്രുപ്പാപ്പ(റ)ന് മുതഅല്ലിമീങ്ങളോട് വലിയ പ്രിയമായിരുന്നു..
വാഹന യാത്ര നടത്തിക്കൊണ്ടിരിക്കേ മുതഅല്ലിമീങ്ങളെ കണ്ടാൽ വാഹനം നിർത്തി അവരുമായി സംവദിക്കാനും അറിവുകൾ പകർന്നു കൊടുക്കാനും പലപ്പോഴും മഹാനവർകൾ സമയം കണ്ടെത്തിയിരുന്നു..
അന്ത്രുപ്പാപ്പ നാടെങ്ങും വിശ്രുതനായപ്പോൾ ആ ആത്മീയ സാഗരത്തിലേക്ക് ജനങ്ങൾ ആർത്തലച്ചൊഴുകി,
നിരന്തരമായ സന്ദർശനം നിമിത്തം കൂടുതൽ ആരാധനാ കർമ്മങ്ങൾക്ക് സമയം ലഭിക്കാതെ അവിടുന്ന് അസ്വസ്ഥനായി അവിടുത്തെ മനഃസാക്ഷി സൂക്ഷിപ്പുകാരായ ചിലരോട് അവിടുന്ന് പറഞ്ഞു!!
"രണ്ടായിരം_എനിക്ക്_നല്ല_വർഷമാണ്_എന്റെ_എല്ലാ_പ്രശ്നങ്ങളും_രണ്ടായിരത്തിൽ_പരിഹരിക്കപ്പെടും''
അവിടുത്തെ വഫാത്തിലേക്കുള്ള സൂചനയായിരുന്നു ആ വാക്കുകൾ!
രണ്ടായിരാമാണ്ട് ഫെബ്രുവരി 27 ഞായറാഴ്ച അവിടുന്ന് ഇഹലോക വാസം വെടിഞ്ഞു..
തേടിയെത്തുന്നവർക്ക് സാന്ത്വന സ്പർശമേകി മാഹിക്ക് അടുത്ത് ചൊക്ലി പൂക്കോം വലിയാണ്ടിപ്പീടിക എന്ന സ്ഥലത്ത് മഹാനവർകൾ വിശ്രമിക്കുന്നു..
#നിറഞ്ഞൊഴുകുന്ന_കിണർ_വറ്റിയ_കറാമത്
കർക്കിട മഴ പെയ്യുന്ന ഒരു ഇരുൾ രാത്രി ഈസ്റ്റ് ചന്ത്രാപ്പിന്നിയിലെ പൊളിഞ്ഞു വീഴാറായ നിസ്കാരപള്ളിയിൽ പതിവ് വിരുന്നുകാരനായ അന്ത്രുപ്പാപ്പ വന്നു കയറി..
പെരുമഴക്കാലം ഭൂമിയെ പിളർത്തിയെ അടങ്ങൂ എന്ന മട്ടിൽ ആഞ്ഞു വീശുന്ന ഇടിവാൾ തിളക്കം..
മുക്രി പള്ളിയടച്ചു പോകാനായി..
ഉപ്പാപ്പാക്ക് പള്ളിയിൽ കിടന്നുറങ്ങാൻ അനുവാദം കിട്ടി..
രാത്രികൾക്ക് ചുരുക്കം ചില അവകാശികളെ ഉള്ളൂ . നൈറ്റ് പട്രോളിംഗിനിറങ്ങുന്ന പോലീസുകാർ , ആശുപത്രിയിലേക്ക് ഓടികിതക്കുന്നവർ , ഉറക്കമൊഴിഞ്ഞ് ഇബാദത്തിൽ സായൂജ്യമടയുന്നവർ..
പള്ളി വിട്ടിറങ്ങാൻ നേരത്ത് മുക്രി സാഹിബ് പറഞ്ഞു : " ഉപ്പാപ്പാ , നമുക്കീ പള്ളി പൊളിച്ച് വലുതാക്കി പണിയണം!!അതിന് കാശില്ല.
ഉപ്പാപ്പ ദുആ ചെയ്യണം " .
" പള്ളി പണിയണമല്ലേ "
എന്ന് സ്വതസിദ്ധ ശൈലിയിൽ പറഞ്ഞു കൊണ്ട് ഉപ്പാപ്പ നിറഞ്ഞു കിടക്കുന്ന കിണറിനരികിലേക്ക് മഴ വെള്ളത്തിൽ നീന്തി നടന്ന് ചെന്നു..
പള്ളി പണിയണമല്ലേ , എന്ന് പറഞ്ഞു കൊണ്ടേയിരുന്നു .
അൽപ സമയം കിണറിലേക്ക് നോക്കി നിന്നു . തുണിയുടെ കര പൊക്കിപ്പിടിച്ച് വീണ്ടും പള്ളിയിൽ വന്ന് കിടന്നു .
കൂരിരുട്ടിൽ മിന്നാമിനുങ് പോലെ ടോർച്ച് തെളിയിച്ച് മുക്രി വീട്ടിലേക്ക് പോയി .
ആകാശത്ത് പ്രഭാതത്തിന്റെ പൊൻകിരണങ്ങൾ തെളിഞ്ഞു വരുന്നു .
സുബ്ഹി ബാങ്കിന് വേണ്ടി മുക്രി വീട്ടിൽ നിന്ന് പള്ളിയിൽ വന്നു .
മോട്ടറടിക്കാനുള്ള സ്വിച്ചമർത്തി . കുറേ നേരമായിട്ടും വെള്ളം കയറുന്നില്ല .
മഴ വെള്ളത്തിൽ പാടം പോലെ നിറഞ്ഞു നിൽക്കുന്ന പള്ളി മിറ്റത്ത് കൂടെ നടന്ന് ചെന്ന് കിണറിൽ ഒറ്റ നോട്ടം .
കണ്ണുകൾക്ക് വിശ്വസിക്കാനായില്ല .
കിണർ വറ്റി വരണ്ടു കിടക്കുന്നു .
ഒരിറ്റു വെള്ളമില്ല .
പള്ളിയിൽ അതിഥിയായെത്തിയ ഉപ്പാപ്പാനെ കാണാനില്ല
വിവരം കാട്ടുതീ പോലെ പരന്നു.
നേരം പുലർന്നതോടെ ഗ്രാമവാസികൾ പള്ളിയിലേക്കൊഴുകി .
വാർത്ത പത്രങ്ങളിൽ വന്നു .
വർഷ കാലത്ത് കിണർ വറ്റിയ അത്ഭുതം കാണാൻ നാട്ടിന്റെ നാനാ ഭാഗത്ത് നിന്നും ജനങ്ങൾ ആർത്തലച്ച് വന്നു .
വന്നവരൊക്കെ പള്ളിക്ക് സംഭാവന ചെയ്തു .
പള്ളി പണി പൂർത്തിയായി
അങ്ങിനെ നിരവതി കറാമത്തുകൾക് ഉടമയാണ് മഹാനവർകൾ..
അള്ളാഹു അവിടുത്തെ ദറജ ഉയർത്തട്ടെ.. അവരുടെ മദദ് അള്ളാഹു നമുക്കും നൽകട്ടെ.. ആമീൻ
കടപ്പാട്
Post a Comment