ശൈഖുനാ സി.എച്ച് ബാപ്പുട്ടി ഉസ്താദ് (ന.മ)



ഉസ്താദില്ലാത്ത രണ്ടാമത്തെ റംസാൻ വിടപറയുമ്പോ മനസ്സ് മാടി വിളിക്കുന്നു ആസാമീപ്യം
ഇന്നവിടം വരെച്ചെന്ന് പിതാവിനോട് സലാം പറഞ്ഞിറങ്ങിയപ്പോ മനസ്സൽപ്പം ശാന്തമായി....

ഇന്നും ഉസ്താദ് ഹൃദയത്തിൻ്റെ മുഖപ്പത്രത്തിൽ പുഞ്ചിരിച്ചിരിപ്പുണ്ട്...!!!

അശരണർക്ക് ആശാ കേന്ദ്രവും പാവപ്പെട്ടവൻ്റെ അത്താണിയുമായി തന്റെ ജീവിതം മുഴുവൻ സമൂഹത്തിനും ദീനീ വളർച്ചക്കും വേണ്ടി അർപ്പിച്ച ശൈഖുനാ ...

സദാ പുഞ്ചിരി തൂകി തന്നെ സമീപിക്കുന്നവർക്കെല്ലാം സന്തോഷം പകർന്ന് സ്വാന്തനം പകർന്ന് നൽകുന്ന ബാപുട്ടി ഉസ്താദ് .

അന്തം വെക്കും മുൻപ് ഉപ്പയടെ കയ്യും പിടിച്ച് ഉസ്താദിന്റരികിലേക്ക് വന്നതോർമയുണ്ട്.സംസാരത്തിലെ വിക്ക് മാറിക്കിട്ടാൻ എനിക്ക് വേണ്ടി ഉപ്പ കണ്ടെത്തിയ കേന്ദ്രമായിരുന്നു ഉസ്താദ് ...

 അന്നാണ് ഉസ്താദിനേയും സബീലിനേയും ആദ്യമായി കാണുന്നത്. അപ്പോഴേക്കും സബീലിനോടുള്ള ആഗ്രഹം മനസ്സിൽ മുള പൊട്ടിയി'രുന്നു. ഭാഗ്യമെന്നോണം 2008ൽ പന്ത്രണ്ടാമത്തെ ബാച്ചിലൊരാളായി സബീലിന്റെ പടി ചവിട്ടാൻ, ജ്ഞാന മധു നുകർന്ന് തുടങ്ങാൻ അവസരം ലഭിച്ചത്.

 പിന്നീട് എല്ലാമെല്ലാമായിരുന്നു ശൈഖുനാ. വളെര ആദരവോടെയും ബഹുമാനത്തോടെയുമായിരുന്നു അവിടത്തെ കണ്ടതും സമീപിച്ചതും. ജീവിതത്തിലെ ഏത് പ്രതിസഡികളേയും തരണംചെയ്തത്,വേദനകളെ രോഗങ്ങളെ അടക്കിയത് അവിടത്തെ റൂമിൽ നിന്നുള്ള മന്ത്ര ധ്വനികൾ കൊണ്ടായിരുന്നു. ഇളയ പ്രായത്തിൽ എന്നും രാവിലെ കോളേജിന് മുന്നിലുള്ള ചായക്കടയിലേക്ക് കാലിച്ചായ കുടിക്കാൻ ഉസ്താദ് വരുന്നത് വിദൂരതയിൽ നിന്നും നോക്കി നിൽകാറുണ്ടായിരുന്നു. ഉസ്താദ് വീട്ടിൽ നിന്നും റോട്ടിലേക്കിറങ്ങിയാൽ സബീൽ ഒന്നടങ്കം ശാന്തമാവുകയും കുട്ടികളെല്ലാം ആദരവോടെ കേളേജിലേക്ക് കയറി ഉസ്താദിനെ വീക്ഷിക്കുമായിരുന്നു...
പിന്നീടാ മകൻ ബാവ ഉസ്താദിൻ്റെ കൈ പിടിച്ച് പിടിച്ച് ഹിദായ മസ്ജിദിലേക്ക് വരുമ്പോയൊക്കെ മനസ്സ് പ്രാർത്ഥിക്കുമായിരുന്നു 
അവിടത്തേക്ക് അഫിയത്തും ദീർഘായുസ്സും ആയുരാരോഗ്യവും പ്രധാനം ചെയ്യണേയെന്ന്...
 
എല്ലാ പരീക്ഷയുടേയും മുൻപ്, തലേന്നാൾ ഞങ്ങൾ അവിടം കയറിച്ചെല്ലാറുണ്ട്, അവിടന്ന് പ്രാർത്തിച്ച് ,പേനകൾ മന്ത്രിച്ചൂതി വല്ലതും പറഞ്ഞ് തന്ന്"അതൊക്കെ ശരിയാവും" എന്നും പറഞ്ഞ് ഞങ്ങളെതരിച്ചയക്കുൻപോൾ മനസ്സിന് വല്ലാത്ത സമാധാനമുണ്ടായിരുന്നു. ആ വാക്കുകളിൽ ഞങ്ങൾക്ക് വിശ്വാസമുണ്ടായിരുന്നു. കാരണം റസൂൽ(സ്വ) പറഞ്ഞിട്ടുണ്ട്: അള്ളാഹുവിന്റെ അടിമകളിൽ ഒരു വിഭാഗമുണ്ട്," അള്ളാഹുവിനോട് സത്യം ചെയ്താൽ അത് പുലരുക തന്നെ ചെയ്യും " അക്കൂട്ടത്തിലായിരുന്നു ഉസ്താദെന്ന് ജാതി മത സംഘടന ഭേദമന്യ സർവ്വരും അംഗീകരിക്കുന്നതാണ്. 

ഉസ്താദിന്റെ ഉമ്മറപ്പടിയിൽ ഞങ്ങൾ മക്കൾക്ക് എന്നും ഒരു സ്ഥാനമുണ്ടായിരിക്കും. ആ വാതിലിനു മുന്നിൽ തൂ വെള്ള വസ്ത്രം ധരിച്ച ഞങ്ങളെ കണ്ടാൽ ഉസ്താദ് വിളിക്കും"ആ കുട്ട്യാള് വരീം" ഇൽമിനെ സ്നേഹിക്കുന്ന ഉസ്താദ് എപ്പോഴും ഞങ്ങളുടെ കാര്യങ്ങൾ അന്വേഷിക്കും. കുട്ടികൾക്ക് നല്ല ഭക്ഷണം നൽകാൻ പലപ്പോഴും പറയുന്നതായി കേട്ടിട്ടുണ്ട്. ഞ്ജാന പ്രസരണത്തിന് വേണ്ടി സ്വന്തം ചിലവിൽ ഒരു സമൂഹത്തെ വാർത്തെടുത്ത ഉസ്താദ് ഏവരിൽ നിന്നും വിത്യസ്തരായിരുന്നു. എന്നും രാവിലെ മുതൽ തന്നെ കാണാനെത്തുന്നവർ നൽകുന്നത് മുഴുവൻ കോളേജിലെ കുട്ടികൾക്ക് നൽകി അവരേയും തന്റെ മക്കളെപ്പോലെയാണ് ഉസ്താദ് കാണാറ്. ..

പുണ്യ റബീഉൽ അവ്വൽ മാസം വരുമ്പോൾ ഇത്രയേറെ സന്തോഷം കാണിക്കുന്ന,ആവേശം കാണിക്കുന്ന മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല. മുത്ത് നബിയോട് അവിടുന്ന് കാണിച്ച പ്രണയം...
ഒരിക്കലും വാക്കുകളിലൂടെ പറഞ്ഞു തീർക്കാൻ കഴിയില്ല. 
മക്കൾക്ക്‌ ഉപദേശ നിർദേശങ്ങൾ നൽകുമ്പോൾ... 
ആ പ്രേമം അവിടുത്തെ വാക്കുകളിൽ നിറഞ്ഞു തുളുമ്പുന്നതായി കാണാൻ കഴിഞ്ഞിരുന്നു... 
ഓരോ റബീഹ് മാസത്തിലും അവിടുന്ന് ഒരുപാട് ചരിത്രങ്ങൾ ഞങ്ങൾക് പറഞ്ഞു തരുമായിരുന്നു.റബീഹ് സമ്മേളനത്തിൽ അവിടുന്ന് വളരെ കൂടുതൽ പ്രസംഗിച്ചിരുന്നു... 
പറയുന്നതെല്ലാം പുണ്യപ്രവാചക സ്നേഹത്തിന്റെ കഥകളും ചരിത്രങ്ങളും ആയിരുന്നു... 
അവിടുത്തെ റൂമിൽ പോയാൽ പുണ്യ നബിയെ പുകഴ്ത്തുന്ന ഒരുപാട് കവിതകൾ പാടി തരാറുണ്ടായിരുന്നു... 
സുന്നത്തായ സുന്നത്തുകളെല്ലാം അവിടുന്ന് മക്കൾക്ക്‌ പറഞ്ഞു തരാറുണ്ടായിരുന്നു... 
അതെല്ലാം ജീവിതത്തിൽ പകർത്താൻ പ്രത്യേകം പറയാറുണ്ടായിരുന്നു... 
മുത്ത് നബിയോടുള്ള അടങ്ങാത്ത സ്‌നേഹം അവിടുത്തെ മക്കൾക്ക്‌ ആ ജീവിതത്തിൽ നിന്ന് തന്നെ പഠിക്കാൻ കഴിയുമായിരുന്നു... 
എല്ലാവരോടും പുഞ്ചിരി തൂകി...സ്വദഖകൾ നൽകി... സുഗന്ധങ്ങൾ ഹദ് യ നൽകി ... അങ്ങനെ തുടങ്ങി പുണ്യ നബിയുടെ ഇഷ്ടം കിട്ടാനുള്ള വഴികൾ ഏതൊക്കെയാണ് എന്നത് അവിടുന്ന് മക്കൾക്ക്‌ പഠിപ്പിച്ചു തന്നു...
മറ്റുള്ളവരെ ഭക്ഷണം കഴിപ്പിക്കുന്നതിൽ അവിടുന്ന് കാണിച്ച വല്ലാതെ താല്പര്യം.... 
അങ്ങനെ തുടങ്ങി തിരുനബി പഠിപ്പിച്ചു തന്ന എല്ലാം അവിടുത്തെ ജീവിതത്തിലൂടെ മക്കളെ പഠിപ്പിച്ചു... 

അവസാനം ഈ കഴിഞ്ഞ വർഷം പ്രിയപ്പെട്ട മക്കൾക്ക്‌ വല്ലാത്ത ഒരു നസീഹത്ത് തന്നു... 

 ഒരു റബീഉൽ അവ്വൽ മാസത്തിൽ അസ്വർ നിസ്കാരത്തിനു വളരെ നേരത്തെ തന്നെ എത്തിയ ഉപ്പ പള്ളിയിൽ വരുമ്പോൾ തന്നെ പറഞ്ഞത് "ഇൻക് ഇന്ന് ന്റെ കുട്ട്യോളോട് വർത്താനം പറയണം "എന്ന് പറഞ്ഞായിരുന്നു... 
അസ്വർ നിസ്കാരം കഴിഞ്ഞ ഉടനെ അവിടുന്ന് കുട്ടികളോട് സംസാരിച്ചു തുടങ്ങി...ഒരു പാട് കഥകൾ...ബൈത്തുകൾ...അത്യപൂർവ്വമായ ഒരുപാട് ചരിത്രങ്ങൾ... കൂടെ വളരെ വലിയ ഉപദേശങ്ങളും നൽകിയാണ് അവിടുന്ന് ആ പ്രസംഗം അവസാനിപ്പിച്ചത്.
 "ങ്ങൾക് നേരം വൈക്യോ. ഞാൻ കൊറേ അങ്ങട്ട് പർഞ്ഞു "എന്ന് പറഞ്ഞത് ഇപ്പോഴും ഓർത്തു പോവുകയാണ്. 

ഒരിക്കലും ചിന്തിച്ചില്ല അത് അവിടുത്തെ വിട വാങ്ങൽ പ്രസംഗമായിരുന്നു എന്ന്. അടുത്ത വർഷം ഞാനുണ്ടാകില്ല... നിങ്ങൾ നല്ലവരാകണം... പുണ്യ നബിയെ സ്‌നേഹിക്കണം ... ആ സ്നേഹത്തിൽ മാത്രമേ വിജയമുള്ളൂ എന്നവർ വസ്വിയത്ത് ചെയ്യുകയായിരുന്നു...

നാഥാ ഉസ്താദിന്റെ ദറജ ഉയർത്തിക്കൊടുക്കണേ.........

ബലിപെരുന്നാളിനോടനുബഡിച്ച് കോളേജിൽനിന്നിറക്കിയിരുന്ന വിഭാതം ഉസ്താദിന് വായിച്ചു കൊടുക്കാൻ പോവാൻ ഒരിക്കൽ അവസരം ലഭിച്ചു.ഞങ്ങൾ കടന്നു ചെന്നപ്പോൾ നല്ല തിരക്കുണ്ടായിരുന്നു. ഞങ്ങളെ ഉള്ളിലേക്ക് വിളിച്ച് ഥന്റെ നേരെ മുൻപിലുള്ള ചൂണ്ടിക്കാണിച്ച് ഉസ്താദ് പറഞ്ഞു"കുട്ടികൾ അവിടെ ഇരിക്കീം" ഞങ്ങൾ ഉസ്താദിനേയും അതിഥികളേയും നോക്കി ഞങ്ങൾക്കുള്ള ഊഴം കാത്തുനിൽക്കുന്നതിനിടയിൽ ഒരു ഹൈന്ദവ സഹോദരൻ തന്റെ മകനേയും കൂട്ടി ഉസ്താദിന്റെ മുൻപിൽ വന്നു. എന്നിട്ട് മകന് എന്തോ അലർജിയുണ്ടെന്ന് പറഞ്ഞു. ഇവനെ കൊണ്ട് ഒരു ഡോക്ടറെ അടുത്തും വൈദ്യന്റെ അടുത്തും പോവാനില്ല,എല്ലായിടത്തും പോയി. കുറേ മരുന്നു കുടിച്ചു ,മാറ്റംകാണുന്നില്ല എന്ന് പംഞ്ഞപ്പോൾ ഉസ്താദ് ഒരു അരിഷ്ടത്തിന്റെ പേര് പറഞ്ഞ് കൊടുത്ത് പറഞ്ഞു"ഇതങ്ങോട്ട് കുറച്ച് കുടിച്ചോളീം മാറിക്കോളും " എന്റെമനസ്സ് അപ്പോഴെ മന്ത്രിച്ചു ആ മകന്റെ അസുഖം ഭേദ മാവുക തന്നെ ചെയ്യും ...

ഒരു റമളാൻ മാസം എന്റെ തൊണ്ടയിലെന്തോ കുടുങ്ങി, കൂട്ടുകാരെല്ലാം പല രോഗങ്ങളും ലക്ഷണങ്ങളും പറഞ്ഞ് മരണവക്കിൽ വരെ എത്തിച്ചു. ആകെ ദുഖിച്ച് ഉമ്മയോട് കാര്യങ്ങൾ പറഞ്ഞപ്പോൾ തന്നെ ഹോസ്പിറ്റലിൽ പോയി, 2 ദിവസം മരുന്നു കുടിച്ചെങ്കിലും ശമനം കണ്ടില്ല. അങ്ങനെ ഉസ്താദിന്റഞ അടുത്ത് വന്ന് വേദന പറഞ്ഞു. ഉസ്താദ് പ്രതിവിധി പറഞ്ഞു തന്നു. രണ്ടു ദിവസത്തിനൊടുവിൽ അതെല്ലാം നീക്കി റാഹത്താവുകയും ചെയ്തു....

കഴിഞ്ഞ ബലിപെരുന്നാളിന്റെ ദിവസങ്ങളിൽ ഉഹ്താദിന് രോഗം ബാധിച്ച് ഹോസ് പിറ്റലിൽ അഡ്മിറ്റാക്കി, മനസ്സ് വല്ലാതെ പിടച്ചിരുന്നു, എല്ലാവരെയും പോലെ....
അക്കാലമാണ് ഉസ്താദില്ലാതെ കോളേജ് പള്ളിയിൽ ആദ്യമായി ജുമുഅ നടന്നത്. കുറച്ച് ദിവസങ്ങൾക്കു ശെഷം ഒരു വ്യഴാഴ്ച രാത്രി ഉസ്താദ് വീട്ടിലേക്ക് തിരിച്ചു. പിറ്റേ ദിവസം വെള്ളിയാഴ്ച ജുമുഅക്ക് ഉസ്താദ് വന്നു. സ്ഥിരമായി ജുമുഅക്കുശേഷം ഉമ്മയുടെ ഖബറിനിരകിൽ വന്നുപ്രാർത്ഥിക്കാറുണ്ടായിരുന്ന ഉസ്താദ്,പള്ളിക്കകത്തുവെച്ചുതന്നെ പ്രാർത്തിക്കുകയായിരുന്നു. ആ പ്രാർത്ഥനയിൽ പങ്കടുത്തപ്പോൾ തന്നെ ഏറെ സമാധാനമുണ്ടായിരുന്നു.മനസ്സിനാ വല്ലാത്ത ആശ്ശാസം ഉണ്ടായിരുന്നു. ...

അതിനു ശേഷം ഒരിക്കൽ സഹോദരിയുടെ പ്രസവ സംബഡമായ കാര്യം ഉസ്താദിന്റെ അടുക്കൽ ചെന്നു, ഉസ്താദിനോട് കാര്യങ്ങൾ പറഞ്ഞ് കയ്യിലുണ്ടായിരുന്ന വെള്ളം മന്ത്രിച്ചൂതിത്തന്ന് ഉസ്താദ് പറഞ്ഞു "അതൊക്ക ശരിയാവും റാഹത്താവും സഹോദരിയുടെ പ്രസവം വലിയ ബുഡിമോട്ടില്ലാതെ കയ്യും"മുത്തി പുറത്തേക്കിറങ്ങിയ ഞാൻ ഒരിക്കലും നിനച്ചിരുന്നില്ല ഇത് അവസാനമായി ഉസ്താദിന്റെ കൈമുത്താനുള്ള അവസരമാണെന്ന്.....

എന്നും മറ്റുള്ളവരുടെ ആവലാതികൾ നീക്കാനായി സ്വജീവിതം മാറ്റി വച്ച ആ മഹാൻ ആറടിമണ്ണിനടിയിലാണ്. നഥാ...ജീവിത കാലം മുഴുവൻ ഒരരു സമൂഹത്തിന് സന്തോഷം പകർന്ന ഓസ്താദിന്റെ ഖബർ ജീവിതം ,പരലോക ജീവിതം നീ സന്തോഷത്തിലാക്കണേ.......

 ഉസ്താദിന്റെ ഖബറിടം സ്വർഖ സമാനമാക്കണേ...........

ഒരു തലമുറക്ക് പ്രവാചക , പ്രവാചക പരമ്പര സ്നേഹം പഠിപ്പിച്ച് കൊടുത്ത ഉസ്താദിന് പൂമുത്ത് (സ്വ)യുടെ കൂടെ സ്വർഗം പങ്കിടാൻ അവസരം നൽകണെ

അവരോടൊപ്പം ഞങ്ങളേയും സ്വർഗീയാരാമത്തിൽ ഒരുമിച്ചു കൂട്ടണേ............... ആമീൻ

امين يا رب العالمين