ശൈഖുനാ എം കെ എ കുഞ്ഞിമുഹമ്മദ് മുസ്‌ലിയാർ (തൊഴിയൂർ ഉസ്താദ് )

ശൈഖുനാ എം കെ എ കുഞ്ഞിമുഹമ്മദ് മുസ്‌ലിയാർ (തൊഴിയൂർ ഉസ്താദ് )   ........പണ്ഡിതരിലെ  വിശുദ്ധർ 

തൊഴിയൂർ  ഉസ്താദ്  എന്ന പേരിൽ പ്രസിദ്ധരായ ശൈഖുനാ എം കെ എ കുഞ്ഞിമുഹമ്മദ് മുസ്‌ലിയാർ കുഴിങ്ങര എന്നവർ വിശുദ്ധരിൽ വിശുദ്ധനാണ് .

യാതൊരു കാപട്യവും അവിടെ ഇല്ല ..സൂക്ഷമതയുടെ  അങ്ങേയറ്റം  എന്ന് തന്നെ  പറയാം ......

ജീവിത വിശുദ്ധി എഴുതാനും പ്രസംഗിക്കാനും എളുപ്പമാണ് ....എന്നാൽ ജീവിതത്തിൽ  പകർത്താൻ അലപം പ്രയാസമാണ്. തൊഴിയൂർ ഉസ്താദ് ജീവിതത്തിലൂടെ ഇസ്ലാമിനെ  പ്രബോധനം ചെയ്തു  .  

എന്റെ ഉമ്മയുടെ സഹോദരനാണ് മുസ്ലിം ലീഗ് നേതാവും സമസ്തയുടെ അഭ്യൂയ കാംക്ഷികളുമായ കുഴിങ്ങര പികെ ചേക്കു  ഹാജി ....അദ്ദേഹത്തെ സന്ദർശിക്കാനായി പോയ ദിവസം ....ചേക്കു ഹാജിയുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ കൂട്ടത്തിൽ   തൊഴിയൂർ ഉദ്‌താദിന്റെ ജീവിതവും കടന്നു വന്നു .

എത്രയോ വർഷങ്ങൾക്ക് മുമ്പ്  തൊഴിയൂർ ദാറുറഹ്മക്ക്  വേണ്ടി തൊഴിയൂർ ഉസ്താദ് വിദേശ പര്യടനം നടത്തി ..സാമ്പത്തികമായ പിരിവ് തന്നെയാണ് ലക്‌ഷ്യം ..ദാറുറഹ്മ യതീംഖാനക്ക്  നല്ലൊരു സംഖ്യ പിരിച്ചെടുത്തു . കൂട്ടത്തിൽ വിദേശത്തുള്ള സഹോദരങ്ങൾ തൊഴിയൂർ ഉസ്താദിന് (ഉസ്താദ് അറിയാതെ) നല്ലൊരു സംഖ്യയും പിരിച്ചെടുത്തു.

പര്യടനം കഴിഞ്ഞു ഉസ്താദ് നാട്ടിലെത്തി ....ഉസ്താദിന് വേണ്ടി പിരിച്ച സംഖ്യയുമായി ചിലർ ഉസ്താദിന്റെ വീട്ടിലെത്തി ....അവർ നൽകിയെങ്കിലും  ഉസ്താദ് നിരസിച്ചു ..അവസാനം ആ ക്യാഷ്  യതീംഖാനയുടെ  പേരിൽ എഴുതി റെസിപ്റ്റ് ഗൾഫിലേക്ക് അയക്കുകയും ചെയ്തു .

നിങ്ങൾക്ക് വേണ്ടി നിങ്ങളുടെ  മുഹിബ്ബീങ്ങൾ സംഘടിപ്പിച്ച  ക്യാഷ് നിങ്ങൾക്ക് വാങ്ങാമായിരുന്നില്ലേ എന്ന് ചോദിച്ച ആളോട് ഉസ്താദ്  ഇങ്ങനെ പറഞ്ഞത്രേ ..

ഞാൻ പോയത് യതീംഖാനയുടെ പിരിവിനാണ് ..നമ്മുടെ നിയ്യത്തും അതാണ് ..അത്കൊണ്ട് എന്റെ യാത്രയുമായുണ്ടായ എല്ലാ ആനുകൂല്യങ്ങളും യതീംഖാനക്ക് തന്നെ ..

ഖരം പിരിക്കാൻ മുത്ത് റസൂൽ ( സ )മുആദുബിനു ജബൽ (റ ) വിനെ നിയമിച്ചു ..അദ്ദേഹം പോയി ഖരം പിരിച്ചു .. സ്നേഹമുള്ള ചിലർ അദ്ദേഹത്തിന് നല്ലൊരു പാരിതോഷികവും നൽകി .

മുആദ് ( റ ) മുത്ത് നബി ( സ ) സന്നിധിയിൽ വന്നു ..വിവരങ്ങൾ പറഞ്ഞു ..പാരിതോഷിക വിവരവും പറഞ്ഞു ..

ആ സമയം സയ്യിദുനാ മുഹമ്മദ് നബി ( സ ) തങ്ങൾ പറഞ്ഞു .

മുആദ് താങ്കൾ പോയത് ഭരണകൂടത്തിന്റെ ഭാഗമായി  ഖരം പിരിക്കാനാണ് ..ആ യാത്രയിൽ പോയതും അതിലേക്ക് ചേർക്കണം ....അല്ലാത്തത് നിങ്ങൾക്ക് അനുവദനീയമല്ല ....തൊഴിയൂർ ഉസ്താദ് ഈ സംഭവവും വിവരിച്ചതോടെ കേട്ടുനിന്നവരുടെ കണ്ണുകൾ നിറഞ്ഞു .

പെരുമ്പടപ്പ് പഞ്ചായത്ത് SKSSF സമ്മേളനം ഉത്ഘാടനം ശൈഖുനാ തൊഴിയൂർ ഉസ്താദ് ,പ്രഭാഷണം അബ്ദുസ്സമദ് പൂക്കോട്ടൂർ ..അന്ന് SKSSF മേഖല സെക്രട്ടറി  ആയ നമ്മളാണ് നേതാക്കളെ ഏൽപ്പിച്ചത് .

സംഘാടകരോട് നേതാക്കളുടെ വാഹനത്തിന്റെ വാടക കൊടുക്കാൻ മറക്കരുതെന്ന് ഓർമ്മപ്പെടുത്തിയിരുന്നു .

പരിപാടി ഗംഭീരമായി ....ശേഷം വിലയിരുത്തലിനും വരവ് ചെലവ് അവതരിപ്പിക്കുന്നതിനുമായി യോഗം വിളിച്ചു .ചിലവിൽ തൊഴിയൂർ ഉസ്താദിന് കൊടുത്തത് കാണുന്നില്ല ..ഉസ്താദ് വന്ന കാറിന്റെ വാടക കൊടുത്തില്ല എന്ന് മനസ്സിലായി ..ഉടനെ ഉസ്താദിന്റെ കൂടെ വരാറുള്ള  ഡ്രൈവറെ (റഹീമാണെന്ന് ഓർമ്മ )വിളിച്ചു ..കാറിന്റെ വാടക തരാൻ സംഘാടകർ വിട്ടുപോയതാണെന്ന് പറഞ്ഞു . 

ഉസ്താദ് വന്ന ദാറുറഹ്മയുടെ കാറിന്റെ വാടക ഉസ്താദ് തന്നിരിക്കുന്നു ............ഡ്രൈവറുടെ  മറുപടി ഇങ്ങനെയായിരുന്നു ..

അതെ ..പണ്ഡിതരിൽ വിശുദ്ധരിൽ വിശുദ്ധരാണ് ഉസ്താദ് ..

      മഹാനവർകളുടെ നടത്തമോ ചലനമോ കണ്ട്‌ ഭൂമി പോലും നാണിച്ചിട്ടുണ്ടാകും . അത്രമേൽ വിനയവും നിസ്വാർത്ഥരുമാണ് ശൈഖുനാ ..

ശൈഖുനാ തൊഴിയൂർ ഉസ്താദ് ,മൗലാനാ കെടി മനു മുസ്‌ലിയാർ ,ഉസ്താദ് നാട്ടിക മൂസ മൗലവി ......ഇവർ എപ്പോളും ഒന്നായിരുന്നു ..നിലപാടിലും വിശുദ്ധിയിലും .....

അള്ളാഹു പരലോക ദറജ ഉയർത്തട്ടെ ....
ആമീൻ 
റാഫി പെരുമുക്ക്