ബാഫഖി തങ്ങളുടെ സ്വപ്നങ്ങൾ പൂത്തുലഞ്ഞു : ജാമിഅഃയിൽ ഈ വർഷം ആയിരത്തിലധികം കുട്ടികൾ, സർവ്വകാല റെക്കോർഡ്
✒️ളിയാഉദ്ദീൻ ഫൈസി മേൽമുറി
ബാഫഖി തങ്ങളുടെ പൂത്തുലഞ്ഞ സ്വപ്നം:
കേരളത്തിൽ പണ്ഡിതരുടെയും മത വിദ്യാർഥികളുടെയും ആസ്ഥാനമായി ജാമിഅ: നൂരിയ്യ: സ്ഥാപിക്കാൻ നേതൃത്വം കൊടുക്കുമ്പോൾ മഹാനായ ബാഫഖി തങ്ങൾ കണ്ട വലിയൊരു സ്വപ്നമുണ്ടായിരുന്നു. ജാമിഅ: യിൽ 500 വിദ്യാർഥികൾ ഉപരി പഠനം നടത്തുന്നത് കാണണം. ആ സ്വപ്നം പൂവണിഞ്ഞിട്ട് ഏതാനും വർഷങ്ങളായി. കാണാൻ ബാഫഖി തങ്ങളുണ്ടായില്ല. എന്നാൽ ബാഫഖി തങ്ങളുടെ സ്വപ്നം ഏറെ പൂത്തുലഞ്ഞ വർഷമാണിത്. ജാമിഅ:യിലെ വിദ്യാർഥികൾ ആയിരം കവിഞ്ഞു. കൃത്യമായി പറഞ്ഞാൽ 1055 വിദ്യാർഥികൾ. വിദ്യാർഥികളുടെ എണ്ണത്തിൽ അഭൂതപൂർവമായ വർധനവാണ് കഴിഞ്ഞ മൂന്ന് വർഷമുണ്ടായത്. രണ്ട്/മൂന്ന് വർഷത്തെ ഉപരി പഠനത്തിന് ജാമിഅ: യിൽ എത്തിയവർ മാത്രമാണിതെന്നോർക്കണം. 5000 ൽ അധികം വിദ്യാർഥികൾ ജാമിഅ: ജൂനിയർ കോളജുകളിൽ പഠിക്കുന്നുണ്ട്. വ ലില്ലാഹിൽ ഹംദ്.
Post a Comment